ചെക്കിക്കുളം: തിരഞ്ഞെടുപ്പ് ദിനത്തിൽ വോട്ട് രേഖപ്പെടുത്തി മടങ്ങുകയായിരുന്ന ഗൃഹനാഥൻ കുഴഞ്ഞ് വീണ് മരിച്ചു.
ചെക്കിക്കുളം' തിരഞ്ഞെടുപ്പ് ദിനത്തിൽ വോട്ട് രേഖപ്പെടുത്തി മടങ്ങുകയായിരുന്ന ഗൃഹനാഥൻ കുഴഞ്ഞ് വീണ് മരിച്ചു.
മാണിയൂർ പാറാൽ കുണ്ടലക്കണ്ടി ചാളവളപ്പിൽ എ അബ്ദുൾ ഖാദർ (59) ആണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. ചെക്കിക്കുളം രാധാകൃഷ്ണൻ എയുപി സ്കൂളിലെ 204-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞ് വീഴുകയായിരുന്നു.
ഉടൻ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും യാത്രാമധ്യേ മരണം സംഭവിച്ചിരുന്നു.
ഭാര്യ: സി വി മൈമൂനത്ത്. മക്കൾ: മർജാന, ജുനൈദ്, ഷമ്മാസ്. മരുമകൻ: മുനീർ (കമ്പിൽ).

Comments
Post a Comment