അശാസ്ത്രീയ മാലിന്യ സംസ്‌ക്കരണത്തിന് പാപ്പിനിശ്ശേരിയിൽ ക്വാർട്ടേഴ്‌സുകൾക്ക് 17500 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ്
ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് ഈന്തോട് സ്ഥിതി ചെയ്യുന്ന എം. ടി ജാഫർ എന്നവരുടെ ക്വാർട്ടേഴ്സിന് 10000 രൂപയും കെ ബുഷ്‌റ എന്നവരുടെ ക്വാർട്ടേഴ്സിനു 7500 രൂപയും പിഴയിട്ടു. എം ടി ജാഫർ എന്നവരുടെ ഉടമസ്ഥതയിലുള്ള ക്വാർട്ടേഴ്സിൽ നടത്തിയ പരിശോധനയിൽ ക്വാർട്ടേഴ്‌സ് പരിസരത്തു മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നതായും ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ മറ്റൊരു സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തള്ളുന്നതായും അടുക്കളയിൽ നിന്നുള്ള മലിന ജലം തുറസ്സായി ഒഴുക്കി വിടുന്നതായും കണ്ടെത്തി.മാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്ക് കൈമാറുന്നില്ല എന്നും കണ്ടെത്തി.ക്വാർട്ടേഴ്സിന് 10000 രൂപ പിഴയിട്ടു. കെ ബുഷ്‌റ എന്നവരുടെ ഉടമസ്ഥതയിലുള്ള ക്വാർട്ടേഴ്സിൽ നടത്തിയ പരിശോധനയിൽ മാലിന്യങ്ങൾ കത്തിക്കുന്നതായും വലിച്ചെറിയുന്നതായും ഹരിത കർമ്മ സേനയ്ക്ക് കൈമാറാത്തതായും കണ്ടെത്തി. ക്വാർട്ടേഴ്സിന് 7500 രൂപ പിഴയിട്ടു.പരിശോധനയിൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ, പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ സുമിൽ കെ വി തുടങ്ങിയവർ പങ്കെടുത്തു

Comments
Post a Comment