നോവായി ഇരട്ട മരണം, മരണപ്പെട്ട പ്ലസ് വൺ വിദ്യാർത്ഥിനിയുടെ സംസ്കാര ചടങ്ങിനിടെ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു...
പുനലൂരിൽ നോവായി ഇരട്ട മരണം, മരണപ്പെട്ട പ്ലസ് വൺ വിദ്യാർത്ഥിനിയുടെ സംസ്കാര ചടങ്ങിനിടെ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു.
പുനലൂർ: ഒന്നിനുപുറകെ ഒന്നായെത്തിയ 2 മരണങ്ങളുടെ ഞെട്ടലിലും വേദനയിലുമാണ് പുനലൂർ അഷ്ടമംഗലം പ്രദേശം. മരണപ്പെട്ട ചെയ്ത പ്ലസ് വൺ വിദ്യാർത്ഥിനിയുടെ സംസ്കാര ചടങ്ങുകൾ നടക്കുന്നതിനിടെ, ആശ്വസിപ്പിക്കാനെത്തിയ അയൽവാസി കുഴഞ്ഞുവീണ് മരിച്ചത് നാടിനെ വീണ്ടും കണ്ണീരിലാഴ്ത്തി. അഷ്ടമംഗലം അതുല്യ ഭവനിൽ അജി, രാജി ദമ്പതികളുടെ മകൾ അതുല്യ അജി (16), അയൽവാസി എസ്. കവിത (38) എന്നിവരാണ് വിടവാങ്ങിയത്..
കഴിഞ്ഞ ബുധനാഴ്ചയാണ് അതുല്യയെ വീടിനുള്ളിൽ ജീവനൊടുക്കാന്‍ ശ്രമിച്ച നിലയിൽ കണ്ടെത്തിയത്. ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച പുലർച്ചെയായിരുന്നു പെൺകുട്ടിയുടെ അന്ത്യം..
അതുല്യയുടെ വീട്ടിലെത്തിച്ചപ്പോൾ മകളുടെ വേർപാടിൽ തളർന്ന മാതാവ് രാജിയെ ആശ്വസിപ്പിക്കാനാണ് കവിത എത്തിയത്. എന്നാൽ ചടങ്ങുകൾക്കിടെ കവിത പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ പുനലൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 2 മരണങ്ങളുടെയും നടുക്കത്തിൽ നിന്നും മുക്തരാകാത്ത അവസ്ഥയിലാണ് നാട്ടുകാർ. നിരഞ്ജന, നീരജ് എന്നിവരാണ് കവിതയുടെ മക്കൾ..

Comments
Post a Comment