മാതാപിതാക്കൾക്കൊപ്പം പാറക്കെട്ടിൽ ഇരിക്കെ പെട്ടെന്ന് ഇടിമിന്നല്‍ എല്‍ക്കുക ആയിരുന്നു,13കാരിയുടെ വേർപാട് നൊമ്പരമായി.

 



മാതാപിതാക്കൾക്കൊപ്പം പാറക്കെട്ടിൽ ഇരിക്കെ പെട്ടെന്ന് ഇടിമിന്നല്‍ എല്‍ക്കുക ആയിരുന്നു, പെരുമ്പാവൂർ സ്വദേശിനിയായ 13കാരിയുടെ വേർപാട് നൊമ്പരമായി...


കൊച്ചി: ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം. പെരുമ്പാവൂർ മഞ്ഞപ്പെട്ടി അഫ്സലിന്റെയും നൗഫിയയുടെയും മകൾ നഫീസത്തുൽ മിസ്രിയയാണ് മരിച്ചത്. തൊടുപുഴക്ക് സമീപം ഉറവപ്പാറയിൽ വച്ചാണ് മിസ്രിയയ്ക്ക് ഇടിമിന്നലേറ്റത്. പെരുമ്പാവൂരിൽ 8ാം ക്ലാസ് വിദ്യാർഥിയായിരുന്നു..


കുടുംബത്തോടൊപ്പം ഉറവപ്പാറ സന്ദർശിക്കാന്‍ എത്തിയതായിരുന്നു മിസ്രിയ എന്നാണ് വിവരം. എന്നാൽ പെട്ടെന്നുണ്ടായ കനത്ത മഴയിലും ഇടിമിന്നലിലും പെടുകയായിരുന്നു. മിസ്രിയയുടെ പിതാവ് അഫ്സൽ, പ്രദേശവാസി ഗോകുൽ രാജ് എന്നിവർക്കും ഇടിമിന്നലേറ്റ് പരുക്കേറ്റു. ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.


ഉറവപ്പാറയിലെ പാറക്കെട്ടിൽ കുടുംബത്തോടൊപ്പം ഇരിക്കുമ്പോഴായിരുന്നു അപകടം. ഇന്നലെ വൈകുന്നേരം ഈ പ്രദേശത്ത് ശക്തമായ മഴയും ഇടിമിന്നലും ഉണ്ടായിരുന്നു. മിന്നലേറ്റ ഉടൻ തന്നെ സ്ഥലത്തുണ്ടായിരുന്നവരും നാട്ടുകാരും മിശ്രിയയേയും പരുക്കേറ്റവരേയും ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മിസ്രിയ മരണമടഞ്ഞു. പരുക്കേറ്റവരുടെ നില ഗുരുതരമല്ല. പെരുമ്പാവൂരിലെ വീട്ടിലെത്തിച്ച ശേഷം സംസ്കാരം നടക്കും..

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.