പിലാത്തറയിൽ മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ



പിലാത്തറ: പിലാത്തറയിൽ ബൈക്കിൽ സഞ്ചരിക്കവെ മയക്കുമരുന്നു മായി യുവാവ് അറസ്റ്റിൽ.

നിയമസഭ ഇലക്ഷന്‍ സ്‌പെഷ്യല്‍ എന്‍ഫോഴ്സ്‌മെന്റ് ഡ്രൈവിന്റെ ഭാഗമായി പാപ്പിനിശ്ശേരി എക്‌സൈസ് റെയിഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ശശി ചേണിചേരിയും സംഘവും

കല്യശ്ശേരി എല്‍.എ.സി-എസ്.എസ്.ടി-2 വിഭാഗവുമായി ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയില്‍ 0.352ഗ്രാം മെത്താംഫിറ്റാമിന്‍ കൈവശം വെച്ച കുറ്റത്തിന് എടാട്ട് സ്വദേശി കെ.പി.ഷിജിനാസ്(34)നെ അറസ്റ്റ് ചെയ്തു.

ഇയാളുടെ പേരില്‍ എന്‍.ഡി.പി.എസ് കേസെടുത്തു. പിടിയിലായ യുവാവ് കഴിഞ്ഞ രണ്ടാഴ്ച്ചക്കാലമായി എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.നേരത്തെ എന്‍.ഡി.പി.എസ് കേസുകളില്‍ പ്രതിയാണ് ഇയാൾ.

പരിശോധനയില്‍ എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് കെ.കെ.പ്രണവ്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് സര്‍വ്വജ്ഞന്‍, സീനിയര്‍ സി.പി.ഒ സുധീഷ്, സിവില്‍ എക്സൈസ് ഓഫീസര്‍ന്മാരായ വിവേക്, റെനില്‍, അമല്‍ ഡ്രൈവര്‍ ജോജന്‍ എന്നിവര്‍ പങ്കെടുത്തു.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.