സ്വപ്നങ്ങളുമായി വിദേശത്തെത്തി, ഒടുവിൽ അപകടത്തില്‍ വിധി തട്ടിയെടുത്തു. 14 മാസത്തെ ആശുപത്രി വാസത്തിനൊടുവിൽ അവല്‍ യാത്രയായി. മരണത്തിലും മറ്റുള്ളവർക്ക് വെളിച്ചമേകി അവയവദാനത്തിലൂടെ തൻ്റെ പേര് അനശ്വരമാക്കി ഈ 35കാരി




മുംബൈ: അമേരിക്കയിൽ വെച്ച് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് 14 മാസത്തോളം കോമയിലായിരുന്ന ഇന്ത്യൻ വിദ്യാർത്ഥിനി നീലം ഷിന്ദേ (35) അന്തരിച്ചു. മഹാരാഷ്ട്രയിലെ സത്താറ സ്വദേശിനിയായ നീലം, കാലിഫോർണിയയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മാർച്ച് 28ന് ആണ് അന്തരിച്ചത്. സംസ്കാര ചടങ്ങുകൾ ഇന്ന് കാലിഫോർണിയയിലെ മൗണ്ട് വെർനോൺ മെമ്മോറിയൽ പാർക്കിൽ നടന്നു.


കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ എൻജിനീയറിങ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനി ആയിരുന്ന നീലത്തിന് 2025 ഫെബ്രുവരി 14ന് ആണ് അപകടം സംഭവിച്ചത്. പുലർച്ചെ നടക്കാനിറങ്ങിയ നീലത്തെ അമിതവേഗതയില്‍ എത്തിയ കാർ ഇടിച്ച് തെറിപ്പിക്കുക ആയിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നീലം അന്നുമുതൽ അബോധ അവസ്ഥയിലായിരുന്നു..


അപകടത്തിന് പിന്നാലെ കോമയിലായ മകളെ കാണാൻ നീലത്തിന്റെ പിതാവ് തനാജിക്ക് വിസ ലഭിക്കാൻ വൈകിയത് വലിയ വാർത്തയായിരുന്നു. സുപ്രിയ സുലേ എം.പി ഉൾപ്പെടെയുള്ളവർ ഇടപെട്ടതിനെ തുടർന്നാണ് പിതാവിനും ബന്ധുവിനും അമേരിക്കയിലേക്ക് പോകാൻ അനുമതി ലഭിച്ചത്. 2 മാസത്തെ സന്ദർശനത്തിന് ശേഷം ഇവർ മടങ്ങിയതിനെത്തുടർന്ന് അമേരിക്കയിലുള്ള മറ്റ് ബന്ധുക്കളാണ് നീലത്തിന്റെ കാര്യങ്ങൾ നോക്കിയിരുന്നത്..


മരണശേഷവും മറ്റുള്ളവർക്ക് തണലാകണമെന്ന കുടുംബത്തിന്റെ തീരുമാനം ശ്രദ്ധേയമായി. പിതാവിന്റെ സമ്മതപ്രകാരം നീലത്തിന്റെ ചർമ്മവും കോർണിയയും ദാനം ചെയ്തു. ശസ്ത്രക്രിയയിലൂടെ ഇവ ശേഖരിച്ച ശേഷമാണ് സംസ്കാര ചടങ്ങുകൾ നടന്നത്. ഒരു മികച്ച കരിയർ സ്വപ്നം കണ്ട് വിദേശത്തെത്തിയ മിടുക്കിയായ വിദ്യാർത്ഥിനിയുടെ അപ്രതീക്ഷിത വേർപാട് പ്രവാസി സമൂഹത്തെയും ജന്മനാടിനെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി..

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.