ഭക്ഷ്യ വിഷബാധയെ തുടർന്ന് കരൾ പ്രവർത്തനം നിലച്ച ഏഴ് വയസ്സുകാരിക്ക് ജീവൻ നൽകിയ അയൽവാസി

 



അത്തോളി ഭക്ഷ്യ വിഷബാധയെ തുടർന്ന് കരൾ പ്രവർത്തനം നിലച്ച ഏഴ് വയസ്സുകാരിക്ക് ജീവൻ നൽകിയ അയൽവാസി

ഭക്ഷ്യ വിഷബാധയെ തുടർന്ന് കരളുടെ പ്രവർത്തനം നിലച്ച ഏഴ് വയസ്സുകാരിയായ കെൻസ ഫാത്വിമയ്ക്ക് കരൾ പകുത്ത് നൽകി അയൽവാസിയായ യുവാവ് സിറാജ് മാതൃകയായി. തെറ്റത്ത് ഫൈസൽ – നസീറ ദമ്പതികളുടെ മകളാണ് കെൻസ.

സിറാജിന്റെ ആരോഗ്യ പരിശോധനകൾക്ക് ശേഷം മൈത്ര ആശുപത്രിയിൽ ഇരുവരുടെയും ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. തുടർന്ന് ഐസിയുവിലേക്ക് മാറ്റി.

ഒരു തരത്തിലുള്ള പ്രതിഫലവും ആവശ്യപ്പെടാതെ, അയൽവീട്ടിലെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സിറാജ് എടുത്ത തീരുമാനം നാട്ടുകാരുടെ ഹൃദയം കീഴടക്കി. സിറാജിനെ നാട്ടുകാർ വാനോളം പുകഴ്ത്തുകയാണ്.

കെൻസയും സിറാജും വേഗത്തിൽ സുഖം പ്രാപിക്കാനായി ഗ്രാമം മുഴുവൻ പ്രാർത്ഥനയിലാണ്.

കെൻസയുടെ സഹോദരനായ ഹാദിയും ഭക്ഷ്യ വിഷബാധയെ തുടർന്ന് ചികിത്സയിലാണ്. ഹാദിയുടെയും കെൻസയുടെയും ചികിത്സയ്ക്കായി നാട്ടുകാർ ഒരുമിച്ച് രംഗത്തുണ്ട്.

പുതിയേടത്ത് മൊയ്തീൻ – സൈനബ ദമ്പതികളുടെ മകനാണ് സിറാജ്.

Comments

  1. നല്ല മനസ്സിന് ഒരായിരം നന്ദി അള്ളാഹു അനുഗ്രഹിക്കട്ടെ

    ReplyDelete

Post a Comment

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.