ഭാര്യ ബിൻസിയെ ജോലിസ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനിടെ ഷിജു ഓടിച്ചിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു മറിയുകയായിരുന്നു.




കോഴിക്കോട്: ആനക്കാംപൊയിലിൽ ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിലിടിച്ചു മറിഞ്ഞുണ്ടായ അപകടത്തിൽ ദമ്പതികൾ മരിച്ചു. തിരുവമ്പാടി ആനക്കാംപൊയിലിൽ പുത്തൻപുരയിൽ ഷിജു ജോസഫ് (49), ഭാര്യ ബിൻസി (41) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെ ആനക്കാംപൊയിൽ, പുല്ലൂരാംപാറ റോഡിൽ തേക്കിൻ തോട്ടത്തിന് സമീപമായിരുന്നു അപകടം..


ഭാര്യ ബിൻസിയെ ജോലിസ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഷിജു ഓടിച്ചിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു മറിഞ്ഞത്. അപകടം നടന്ന ഉടനെ ഓടിക്കൂടിയ നാട്ടുകാർ ഇരുവരെയും ഉടൻ തന്നെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ച ഷിജു തന്നെയായിരുന്നു ഓട്ടോയുടെ ഉടമ..


മക്കൾ: അതുൽ, അമേയ (ഇരുവരും വിദ്യാർഥികൾ). അപ്രതീക്ഷിതമായുണ്ടായ ഈ അപകടത്തിന്റെ ഞെട്ടലിലാണ് ആനക്കാംപൊയിൽ പ്രദേശം...

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.