ആൺകുട്ടി ഇല്ലാത്തതിലുള്ള ദേഷ്യം, മൂന്നാമതും പെൺകുഞ്ഞെന്ന് അറിഞ്ഞതോടെ ഗർഭിണിയായ ഭാര്യയെയും 2 പിഞ്ചുമക്കളെയും നീന്തൽക്കുളത്തിൽ മുക്കി ജീവനെടുത്തു ഭര്‍ത്തൊവ്...

 


ആൺകുട്ടികൾ ഇല്ലാത്തതിലുള്ള ദേഷ്യത്തില്‍ തെലങ്കാനയിൽ യുവാവ് തന്റെ ഗർഭിണിയായ ഭാര്യയെയും 2 മക്കളെയും നീന്തൽക്കുളത്തിൽ മുക്കി ജീവനെടുത്തു. ഹനംകൊണ്ട സ്വദേശിയായ മുഹമ്മദ് അസറുദ്ദീൻ ആണ് ഈ ക്രൂരകൃത്യം നടത്തിയത്. ഇയാളുടെ ഭാര്യ ഫർഹാത് (28), മക്കളായ ഉമേര (8), ആയിഷ (6) എന്നിവരാണ് മരണപ്പെട്ടത്. സംഭവത്തിൽ അസറുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തു..


അസറുദ്ദീനും, ഫർഹാതും തമ്മിലുള്ള വിവാഹം കഴിഞ്ഞിട്ട് വർഷങ്ങളായെങ്കിലും ഇയാൾക്ക് ആൺകുട്ടികൾ വേണമെന്ന നിർബന്ധമുണ്ടായിരുന്നു. നിലവിൽ 2 പെൺമക്കളുള്ള സാഹചര്യത്തിൽ, ഫർഹാത് മൂന്നാമതും ഗർഭിണിയായപ്പോൾ അത് പെൺകുഞ്ഞാണെന്ന് അറിഞ്ഞതാണ് അസറുദ്ദീനെ പ്രകോപിപ്പിച്ചത്. കുഞ്ഞിനെ ഒഴിവാക്കാന്‍ (ഗർഭഛിദ്രം) ഇയാൾ ഭാര്യയെ നിർബന്ധിച്ചിരുന്നു. എന്നാൽ ഫർഹാത് ഇതിന് വഴങ്ങാതിരുന്നതാണ് കൃത്യത്തിലേക്ക് നയിച്ചത്..


കൃത്യം നടത്തുന്നതിന് മുൻപായി അസറുദ്ദീൻ വീട്ടിലെയും പരിസരത്തെയും സിസിടിവി ക്യാമറകൾ നശിപ്പിച്ചു. ഭാര്യയും മക്കളും കാൽ വഴുതി നീന്തൽക്കുളത്തിൽ വീണതാണെന്നാണ് ഇയാൾ ആദ്യം പോലീസിനോടും ബന്ധുക്കളോടും പറഞ്ഞത്. എന്നാൽ മൊഴിയിലെ വൈരുദ്ധ്യവും റിപ്പോർട്ടും അസറുദ്ദീന്റെ വാദങ്ങൾ പൊളിച്ചു. മുൻപ് 2 തവണ ഫർഹാത്തിനെ ഇയാൾ നിർബന്ധിപ്പിച്ച് ഗർഭഛിദ്രത്തിന് വിധേയയാക്കിയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്..


​സംഭവസ്ഥലത്തെ തെളിവുകളും സാഹചര്യത്തെളിവുകളും പരിശോധിച്ച പോലീസ് അസറുദ്ദീനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. പ്രതിക്കെതിരെ വകുപ്പുകൾ ചുമത്തി കേസെടുത്തു. സ്വന്തം രക്തത്തിൽ പിറന്ന മക്കളെയും ഭാര്യയെയും ആണ്‍കുട്ടി ഇല്ലാത്തതിന്റെ പേരിൽ ജീവനെടുത്ത ഈ സംഭവം തെലങ്കാനയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്..

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.