മരണമെത്തിയത് അപ്രതീക്ഷിതമായി, യുകെയിൽ പുഴയിൽ വീണ് മരിച്ച മലയാളി യുവതി കീർത്തി രാജഗോപാലിന്റെ വിയോഗത്തിൽ വിറങ്ങലിച്ച് നാടും വീടും.

 



കാഞ്ഞങ്ങാട്: വിദേശത്ത് ജോലി ചെയ്യുന്ന മലയാളി യുവതി യുകെയിൽ പുഴയിൽ വീണ് മരിച്ചു. കാഞ്ഞങ്ങാട് വെള്ളിക്കോത്ത് സ്വദേശിനി കീർത്തി രാജഗോപാൽ (25) ആണ് മരിച്ചത്. വെള്ളിക്കോത്ത് കാരക്കുഴിയിലെ റിട്ടയേർഡ് സൈനികൻ രാജഗോപാലിന്റെ മകളാണ്. ​യുകെയിലെ ആരോഗ്യ മേഖലയിൽ ജോലി ചെയ്തു വരികയായിരുന്നു കീർത്തി..


സുഹൃത്തുക്കളോടൊപ്പം കയാക്കിങ് നടത്തുന്നതിനിടെ അബദ്ധത്തിൽ പുഴയിൽ വീണതാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. മരണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ​എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഉദ്യോഗസ്ഥയായ റീനയാണ് കീർത്തിയുടെ മാതാവ് നാട്ടിലെത്തിക്കാനുള്ള നടപടികൾ ബന്ധപ്പെട്ട അധികൃതരുടെ സഹായത്തോടെ നടന്നുവരികയാണ്..

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.