വീട്ടിൽ നിന്നും കാറുമായി ഇറങ്ങി, പാമ്പള ഡാമിന് സമീപം എത്തിയപ്പോൾ കാർ നിർത്തി വനത്തില്‍ കയറി, മരിക്കുന്നതിന് തൊട്ടുമുമ്പ് തന്റെ സുഹൃത്തുക്കളെ ഫോണിൽ വിളിച്ച് താൻ മരിക്കാന്‍ പോകുന്നു എന്നും പറഞ്ഞു...
ചെറുതോണി: കാറിൽ യാത്ര ചെയ്യുന്നതിനിടെ വനത്തിനുള്ളിൽ കയറി മധ്യവയസ്കൻ ജീവനൊടുക്കി. മുരിക്കാശ്ശേരി ചെമ്പകപ്പാറ കണ്ണാത്തുകുഴി ഷിജോ ജോർജ് (52) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പാമ്പള ഡാമിന് സമീപമുള്ള വനപ്രദേശത്തായിരുന്നു സംഭവം നടന്നത്.
തിങ്കളാഴ്ച രാവിലെ വീട്ടിൽ നിന്നും കാറുമായി ഇറങ്ങിയതായിരുന്നു ഷിജോ. പാമ്പള ഡാമിന് സമീപം എത്തിയപ്പോൾ പാതയോരത്ത് കാർ നിർത്തി അദ്ദേഹം വനത്തിനുള്ളിലേക്ക് കയറി. മരിക്കുന്നതിന് തൊട്ടുമുമ്പ് തന്റെ സുഹൃത്തുക്കളെ ഫോണിൽ വിളിച്ച് താൻ ജീവിതം അവസാനിപ്പിക്കാൻ പോവുകയാണെന്ന വിവരം ഷിജോ അറിയിച്ചിരുന്നു.. പരിഭ്രാന്തരായ സുഹൃത്തുക്കൾ ഉടൻ തന്നെ സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും മരിച്ച നിലയിലാണ് കണ്ടെത്താനായത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കരിമണൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. ഇടുക്കി മെഡിക്കൽ കോളേജിൽ പരിശോധനകള്‍ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ഷിജോ കുറച്ചുകാലമായി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു.പരേതനായ ഷിജോയുടെ ഭാര്യ സിനിയാണ്. നവീൻ, നയന റോസ് എന്നിവർ മക്കളാണ്..

Comments
Post a Comment