ജ്യൂസ് കടയിൽ സഹായിക്കാനെത്തിയ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു

 



മലപ്പുറം: സ്‌കൂൾ അവധിക്കാലത്ത് ജ്യൂസ് കടയിൽ സഹായിയായി എത്തിയ പതിനഞ്ചുകാരൻ ഷോക്കേറ്റ് മരിച്ചു. അരീക്കോട് തവരാപറമ്പ് സ്വദേശി പി.കെ. മുഹമ്മദ് ഷാമിൽ ആണ് മരിച്ചത്. കാവനൂർ അത്താണിക്കലിലെ കരിമ്പ് ജ്യൂസ് കടയിൽ വെച്ച് ഇന്നലെ രാത്രിയാണ് അപകടം നടന്നത് .


അവധി ദിവസമായതിനാൽ കടയിൽ സഹായിക്കാൻ എത്തിയതായിരുന്നു ഷാമിൽ. കടയിലെ യന്ത്രത്തിൽ നിന്ന് ഷോക്കേറ്റ ഉടൻ തന്നെ കുട്ടിയെ കാവനൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മഞ്ചേരി മെഡിക്കൽ കോളേജിലെ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ഇന്ന് തവരാപറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ! താഴെക്കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് ഞങ്ങളോടൊപ്പം ചേരൂ, മലബാറിൻ്റെ പ്രധാനപ്പെട്ട വിവരങ്ങൾ നിങ്ങളുടെ വിരൽത്തുമ്പിൽ എത്തും.

Comments