കൊളച്ചേരി : ശ്രീമതി. സുവർണ്ണ നാരായണന്റെ കവിതാ സമാഹരണം "

 




പുസ്തക പ്രകാശനം

കൊളച്ചേരി, കരിങ്കൽ കുഴി നാരായണ മാരാരുടെ ഭാര്യ ശ്രീമതി. സുവർണ്ണ നാരായണന്റെ കവിതാ സമാഹരണം " കൃഷ്ണാർപ്പണം" സുവർണ്ണയുടെ വീട്ടു മുറ്റത്ത് വച്ച് അഖില കേരള മാരാർ ക്ഷേമ സഭ മയ്യിൽ യൂണിറ്റിന്റെ ആദിമുഖ്യത്തിൽ നടന്ന ചടങ്ങിൽ ശ്രീ പീതാംബരൻ കണ്ണോം( കവി, എഴുത്തുകാരൻ) പ്രകാശനം ചെയ്തു.

ചടങ്ങിന് ശ്രീ.രാമകൃഷ്ണൻ മാസ്റ്റർ (വിദ്യാദി വർദ്ധിനി വായന ശാല പ്രസിഡന്റ്) അദ്ധ്യക്ഷത വഹിച്ചു. ശ്രീ. നാരായണ മാരാർ പി.വി സ്വാഗതവും ശ്രീ.പി.വി. വേണുഗോപാല മാരാർ( ജോ.സെക്രട്ടരി, മാരാർ ക്ഷേമ സഭ കണ്ണൂർ ജില്ല), ശ്രീ.കെ.ടി. അനിൽ കുമാർ( ട്രഷറർ, മാരാർ ക്ഷേമ സഭ, കണ്ണൂർ ജില്ല) ആശംസ നേർന്നും സംസാരിച്ചു ശ്രീമതി. സുവർണ്ണ നാരായണൻ മറുമൊഴി പ്രസംഗം നടത്തി.

ചടങ്ങിൽ മയ്യിൽ യൂണിറ്റ് അംഗമായ ശ്രീ. മധുസൂദനന്റെ മകൾ ശ്രീമതി. മൃദുല ഗോകു ലിനെ കാലടി സംസൃത സർവ്വകലാശാലയിൽ നിന്നും സംസ്കൃത വേദാത്തത്തിൽ ഡോക്ടറേറ്റ് നേടിയതിന് പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു.

ചടങ്ങിൽ മയ്യിൽ മാരാർ ക്ഷേമ സഭ യൂണിറ്റ് ഭാരവാഹികളും, സൃഷ്ടിപദം ഭാരവാഹികളും സന്നിഹിതായിരുന്നു,

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.