അമിതവേഗതയിലെത്തിയ ആഡംബര കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം,

 



അമിതവേഗതയിലെത്തിയ ആഡംബര കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം, ബിസിനസ്സ് പ്രമുഖന്റെ മകൻ ഓടിച്ച രജിസ്റ്റർ ചെയ്യാത്ത കാര്‍ തകർത്തത് ഒരു കുടുംബത്തിന്റെ ഏക പ്രതീക്ഷ...


പനാജി: ഗോവയിൽ അമിതവേഗതയില്‍ എത്തിയ ആഡംബര കാർ ബൈക്കിലിടിച്ച് 23 വയസ്സുകാരിയായ യുവതി മരണപ്പെട്ടു. പഞ്ചനക്ഷത്ര ഹോട്ടൽ ജീവനക്കാരിയായ ദീക്ഷ പർവാദ്കർ ആണ് മരിച്ചത്. സംഭവത്തിൽ ഗോവയിലെ പ്രമുഖ ബിസിനസുകാരൻ ആൻഡ്രൂ ഡയസിന്റെ മകൻ ഡാരിയസ് ഡയസിനെ (21) പോലീസ് കസ്റ്റഡിയിലെടുത്തു..


ഞായറാഴ്ച രാത്രി ജോലി കഴിഞ്ഞ് സഹപ്രവർത്തകനായ അരുൺകുമാറിനൊപ്പം ബൈക്കിൽ മടങ്ങുകയായിരുന്നു ദീക്ഷ. ബാംബോലിം, ഡോണ പൗള റോഡിൽ മണിപ്പാൽ ആശുപത്രിക്ക് സമീപം വെച്ച് നിയന്ത്രണം വിട്ടു വന്ന മിനി കൂപ്പർ കാർ ഇവരുടെ ബൈക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ദീക്ഷയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന അരുൺകുമാർ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്..

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.