ഇനിയൊരിക്കലും തിരികെ വരാത്ത മടക്കയാത്ര, വീട്ടിലേക്ക് പോവുക ആയിരുന്ന യുവാവിനെ നടുറോഡിലിട്ട് പക തീര്‍ത്തു. കണ്ണീരിലായി ഒരു നാട്...
കടയ്ക്കൽ: നിസ്സാരമായ ഒരു തർക്കം ഒരു കുടുംബത്തിന്റെ താളം തെറ്റിക്കുമെന്ന് ആരും കരുതിയിരുന്നില്ല. കൊല്ലം കടയ്ക്കലിൽ ഓട്ടോറിക്ഷയിലെത്തിയ സംഘം ഇല്ലാതാക്കിയ വയല സ്വദേശി ശരത് കുമാറിന്റെ മരണം ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. അഞ്ചുമുക്കിലെ ഭാര്യവീട്ടിൽ താമസിച്ചുവരിക ആയിരുന്നു ശരത്..
വൈകുന്നേരം ഒരു ബാറിൽ വെച്ചുണ്ടായ ചെറിയൊരു വാക്കേറ്റമാണ് എല്ലാറ്റിനും തുടക്കമായത്. ജീവനക്കാർ ഇടപെട്ട് ഇരുവരെയും മടക്കി അയച്ചെങ്കിലും പ്രതികളുടെ ഉള്ളിലെ പക അടങ്ങിയിരുന്നില്ല. വീട്ടിലേക്ക് മടങ്ങിയ ശരത്തിനെ ഒരു സംഘം ഓട്ടോറിക്ഷയിൽ പിന്തുടരുകയായിരുന്നു.
പന്തളംമുക്കിൽ വെച്ച് ഉപദ്രവം തുടങ്ങിയപ്പോൾ ജീവൻ രക്ഷിക്കാനായി ശരത് അടുത്തുള്ള ഒരു വീട്ടിലേക്ക് ഓടിക്കയറി. എന്നാൽ അവര്‍ അവിടെയും വിട്ടില്ല. ആ വീട്ടുമുറ്റത്തിട്ട് വെട്ടിയും, കുത്തിയും ശരത്തിനെ അവർ വീഴ്ത്തി. നാട്ടുക്കാർ ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം നേരത്തെ തന്നെ ആ പാവം യുവാവിനെ തട്ടിയെടുത്തിരുന്നു..
മരണപ്പെട്ട ശരത്തിന്റെ വേർപാടിൽ നടുങ്ങിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ഉറ്റവരും സുഹൃത്തുക്കളും. ഒരു നിമിഷത്തെ പ്രകോപനത്തിൽ പൊലിഞ്ഞത് ഒരു മനുഷ്യജീവനും ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകളുമാണ്..

Comments
Post a Comment