മുണ്ടേരി കടവിനു സമീപം കിണർ കുഴിക്കുന്നതിനിടെ റോപ്പ് പൊട്ടിവീണ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം

 


 മുണ്ടേരി കടവ് സതീശൻ റോഡിന് സമീപം കിണർ കുഴിക്കുന്നതിനിടെ റോപ്പ് പൊട്ടിവീണ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം.

ഇന്ന് രാവിലെ 6.30ഓടെയായിരുന്നു അപകടം.


തൊഴിലാളികളായ ചേലേരി മുക്ക് സ്വദേശി അബ്ദുൽ ഗഫൂർ, കണ്ണൂർ അത്താഴക്കുന്ന് സ്വദേശിയും ഇപ്പോൾ കണ്ണാടിപറമ്പ് ടാക്കീസ് റോഡിൽ താമസക്കാരനുമായ രാജേഷ് എന്നിവരാണ് മരിച്ചത്. 


കിണർ നിർമ്മാണ പ്രവർത്തികൾ നടക്കുന്നതിനിടെ തൊഴിലാളികൾ ഉപയോഗിച്ചിരുന്ന റോപ്പ് പൊട്ടി താഴേക്ക് വീഴുകയായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. വിവരമറിഞ്ഞ ഉടൻ തന്നെ നാട്ടുകാരും ഫയർഫോഴ്സുസും സ്ഥലത്തെത്തി അതിസാഹസികമായി രണ്ടുപേരെയും കിണറ്റിൽ നിന്ന് പുറത്തെടുത്തു.


 ഉടൻ കണ്ണൂർ എകെജി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.