മുണ്ടേരി കടവ് കിണർ കുഴിക്കുന്നതിനിടെ റോപ്പ് പൊട്ടിവീണ് അപകടം; രണ്ടുപേർക്ക് ഗുരുതര പരിക്ക്

 


നൂഞ്ഞേരി : മുണ്ടേരി കടവ് സതീശൻ റോഡിന് സമീപത്ത് കിണർ കുഴിക്കുന്നതിനിടെ റോപ്പ് പൊട്ടിവീണ് രണ്ട് തൊഴിലാളികൾക്ക് ഗുരുതര പരിക്ക്. ഇന്ന് (വ്യാഴാഴ്‌ച) രാവിലെ 7 മണി -ഓടെയായിരുന്നു അപകടം സംഭവിച്ചത്.


കിണർ നിർമ്മാണ പ്രവർത്തികൾ നടക്കുന്നതിനിടെ തൊഴിലാളികൾ ഉപയോഗിച്ചിരുന്ന റോപ്പ് പൊട്ടി താഴേക്ക് വീഴുകയായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.


വിവരമറിഞ്ഞ ഉടൻ തന്നെ നാട്ടുകാരും ഫയർഫോഴ്സും സ്ഥലത്തെത്തി അതിസാഹസികമായി രണ്ടുപേരെയും കിണറ്റിൽ നിന്ന് പുറത്തെടുത്തു.


തുടർന്ന് ഇവരെ ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റി. ഇരുവരുടെയും പരിക്ക് ഗുരുതരമാണെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. അപകടത്തിൽപ്പെട്ടവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.