5 വർഷത്തെ പ്രണയം സ്ത്രീധനത്തിന് മുന്നിൽ തോറ്റു, ബിസിനസ്സ് ചെയ്യാന്‍ പണം വേണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവില്‍ നിന്ന് ഉപദ്രവം, മനംന്തൊന്ത് യുവതി ജീവനൊടുക്കി..
ഹൈദരാബാദ്: 5 വർഷത്തെ പ്രണയത്തിനൊടുവിൽ ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചവർക്ക് ഇടയിലേക്ക് സ്ത്രീധനം വില്ലനായി എത്തിയപ്പോൾ പൊലിഞ്ഞത് ഒരു യുവതിയുടെ ജീവൻ. സ്ത്രീധനത്തിനായി ഭർത്താവ് നടത്തിയ ശാരീരിക, മാനസിക ഉപദ്രവങ്ങള്‍ സസിക്കവയ്യാതെ സോഫ്റ്റ്‌വെയർ എൻജിനീയറായ ഇഷിത (26) ഹൈദരാബാദിലെ വസതിയിൽ ജീവനൊടുക്കി. സംഭവത്തിൽ ഭർത്താവ് നീരജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു..
2020ൽ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ടവരായിരുന്നു ബിഹാർ സ്വദേശിനിയായ ഇഷിതയും, മധ്യപ്രദേശ് സ്വദേശിയായ നീരജും. നീണ്ട 4 വർഷത്തെ പ്രണയത്തിനൊടുവിൽ കഴിഞ്ഞ ഫെബ്രുവരി 20ന് ആയിരുന്നു ഇരു കുടുംബങ്ങളുടെയും സമ്മതത്തോടെ ഇവരുടെ വിവാഹം നടന്നത്. വിവാഹശേഷം ഹൈദരാബാദിൽ താമസം തുടങ്ങിയ ദമ്പതികൾക്കിടയിൽ ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രശ്നങ്ങൾ ആരംഭിച്ചു..
വിവാഹത്തിന് പിന്നാലെ നീരജിന്റെ സ്വഭാവത്തിൽ വലിയ മാറ്റങ്ങൾ പ്രകടമായതായി ഇഷിതയുടെ ബന്ധുക്കൾ ആരോപിക്കുന്നു. നീരജ് പുതുതായി ആരംഭിച്ച സ്റ്റാർട്ടപ്പിൽ നിക്ഷേപിക്കുന്നതിനായി ഇഷിതയുടെ കുടുംബത്തോട് കൂടുതൽ തുക ആവശ്യപ്പെടാൻ ഇയാൾ നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നു. എന്നാൽ തന്റെ മാതാപിതാക്കൾക്ക് ഇനി പണം നൽകാൻ ശേഷിയില്ലെന്ന് വ്യക്തമാക്കിയതോടെ ഇഷിതയ്ക്കെതിരെയുള്ള ഉപദ്രവം കടുത്തു..
സഹിക്കവയ്യാതെയാണ് ഇഷിത കിടപ്പുമുറിയിലെ ഫാനിൽ ജീവനൊടുക്കിയത് എന്ന് പൊലീസ് പറഞ്ഞു. ഇഷിതയുടെ മാതാപിതാക്കളുടെ പരാതി പ്രകാരം നീരജിനെതിരെ സ്ത്രീധന കേസിലും, പ്രേരണയ്ക്കും കേസെടുത്തിട്ടുണ്ട്. വിശദമായ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Comments
Post a Comment