​വീടിനു​ള്ളി​ൽ ഉ​ഗ്ര​സ്ഫോ​ട​നം: ര​ണ്ട് മ​ര​ണം, സ്ഫോ​ട​നം പ​ട​ക്ക നി​ർ​മാ​ണ​ത്തി​നി​ടെ




 കു​ന്ദ​മം​ഗ​ല​ത്ത് വീ​ടി​നു​ള്ളി​ൽ ഉ​ഗ്ര​സ്ഫോ​ട​നം: ര​ണ്ട് മ​ര​ണം, സ്ഫോ​ട​നം പ​ട​ക്ക നി​ർ​മാ​ണ​ത്തി​നി​ടെ


കോ​ഴി​ക്കോ​ട്: കു​ന്ദ​മം​ഗ​ലം കു​രു​ക്ക​ത്തൂ​രി​ൽ വീടിനു​ളി​ലുണ്ടായ സ്ഫോ​ട​നത്തിൽ ര​ണ്ട് പേ​ർ മ​രി​ച്ചു. വീ​ട്ടു​ട​മ​ രാ​ഹു​ലും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹോ​ദ​രീ ഭ​ർ​ത്താ​വാ​യ രാ​ഹു​ലു​മാ​ണ് മ​രി​ച്ച​ത്. വീ​ടി​ന​ക​ത്ത് ഉ​ണ്ടാ​യി​രു​ന്ന ഷി​നി, ഭ​ർ​ത്താ​വ് വി​ഷ്ണു എ​ന്നി​വ​ർ​ക്ക് സാ​ര​മാ​യി പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇവ​ർ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​ണ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.


പ​ട​ക്ക നി​ർ​മാ​ണ​ത്തി​നി​ടെ​യാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​തെ​ന്നാ​ണ് സം​ശ​യം. എ​ങ്ങ​നെ​യാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​തെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല. പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. സ്ഫോ​ട​ന​ത്തി​ൽ വീ​ടി​ന് കേ​ടു​പാ​ടു​ണ്ടാ​യി. ഉ​ഗ്ര​ശ​ബ്ദ​ത്തി​ലാ​ണ് പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​തെ​ന്നാ​ണ് വി​വ​രം.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.