വിടപറഞ്ഞത് നാടിന്റെ പ്രിയപുത്രൻ, നഴ്സിംഗ് പഠനം പൂർത്തിയാക്കി കരുതലാവേണ്ടവൻ ഇനി ഓർമ്മ. ഒരു നിമിഷത്തെ ആഘാതത്തിൽ തകർന്നുവീണത് മാതാപിതാക്കളുടെ ഏക പ്രതീക്ഷ.

 



തിരുവനന്തപുരം: എം.സി റോഡിലുണ്ടായ ഭീകരമായ വാഹനാപകടത്തിൽ നഴ്സിംഗ് വിദ്യാർത്ഥിക്ക് ദാരുണ അന്ത്യം. പുനലൂർ ചെമ്മണ്ണൂർ സ്വദേശി ജഗത് വിജയ് (23) ആണ് മരിച്ചത്. തിരുവനന്തപുരം ശ്രീരാമകൃഷ്ണ നഴ്സിങ് കോളേജിലെ വിദ്യാർത്ഥിയാണ് ജഗത്. ഇന്നലെ പുലർച്ചെ എം.സി റോഡിൽ കീഴായിക്കോണം ജങ്ഷന് സമീപമായിരുന്നു അപകടം..


കിളിമാനൂർ ഭാഗത്തുനിന്നും വെഞ്ഞാറമൂട് ഭാഗത്തേക്ക് വരികയായിരുന്ന ജീപ്പും എതിരെ വന്ന സ്കൂട്ടറും തമ്മിൽ അതിശക്തമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സംഭവസ്ഥലത്തുതന്നെ ജഗത് വിജയ് മരണപ്പെട്ടു. അജയകുമാറിന്റെയും സോജകുമാരിയുടെയും മകനാണ് ജഗത്..


പഠനത്തിൽ മിടുക്കനായിരുന്ന ജഗത്തിന്റെ അപ്രതീക്ഷിത വിയോഗം കുടുംബത്തിനും സുഹൃത്തുക്കൾക്കും വലിയ ആഘാതമായി. നാടിന്റെയും വീടിന്റെയും വലിയ പ്രതീക്ഷയായിരുന്ന ഒരു യുവാവിന്റെ ജീവനാണ് റോഡിലെ അശ്രദ്ധ കവർന്നെടുത്തത്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ബന്ധുക്കൾക്ക് വിട്ടുനൽകി.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.