Posts

Showing posts from March, 2024

കട്ടാമ്പള്ളി : കീരിയാട് താമസിക്കുന്ന പി സി നൗഷാദ് നിര്യാതനായി

Image
  കാട്ടാമ്പള്ളി ശാഖ മുസ്‌ലിം ലീഗിന്റെയും സമസ്തയുടേയും സജീവ പ്രവർത്തകനും കീരിയാട് താമസിക്കുന്ന പി സി നൗഷാദ് (46) മരണപ്പെട്ടു.   ഭാര്യ :പറക്കാട്ട് പുതിയപുരയിൽ റസിയ  മക്കൾ : റാഫിയ, നാജിയ, റാബിയ, റാബിഹ്  മയ്യത്ത് ഇന്ന് രാത്രി 11.30 മണിക്ക് കാട്ടാമ്പള്ളി ജുമാ മസ്ജിദിൽ .

തളിപ്പറമ്പ്: തളിപ്പറമ്പ് യു.പി സ്‌ക്കൂള്‍ 117-ാം വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നഗരസഭാ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു.

Image
  തളിപ്പറമ്പ്: തളിപ്പറമ്പ് യു.പി സ്‌ക്കൂള്‍ 117-ാം വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നഗരസഭാ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എം.ഷൈജിത്ത അധ്യക്ഷത വഹിച്ചു. വിരമിക്കുന്ന പ്രധാനാധ്യാപിക ടി.പി.ശ്രീജ, അധ്യാപിക എം.ശ്രീകല എന്നിവരെ തളിപ്പറമ്പ് നോര്‍ത്ത് എ ഇ ഒ കെ.മനോജ് ആദരിച്ചു. തളിപ്പറമ്പ് നഗരസഭ കൗണ്‍സിലര്‍മാരായ കെ.രമേശന്‍, സി.വി.ഗിരീശന്‍, പി.വത്സല, മദര്‍ പി ടി എ പ്രസിഡന്റ് റഹ്‌മത്ത്, അസിസ്റ്റന്റ് ടീച്ചര്‍ എ.ധനലക്ഷ്മി എന്നിവര്‍ സംസാരിച്ചു. സീനിയര്‍ അസിസ്റ്റന്റ് കെ.പി.രഘുനാഥന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം.വി.ഹരി നന്ദിയും പറഞ്ഞു. തുടര്‍ന്ന് കീഴാറ്റൂര്‍, പൂക്കോത്ത്‌തെരു അംഗന്‍വാടികളിലേയും തളിപ്പറമ്പ് യു.പി സ്‌ക്കൂളിലേയും കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി.

തളിപ്പറമ്പ് : യുവതിയെ കാണ്മാനില്ല

Image
യുവതിയെ കാണ്മാനില്ല തളിപ്പറമ്പ്: യുവതിയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് അന്വേഷണമാരംഭിച്ചു. കൂവേരി പെരുമളാബാദ് കരടിരകന്‍ ചപ്പന്‍ വീട്ടില്‍ കെ.പി.സഹല്‍ എന്നയാളുടെ ഭാര്യ മുരിക്കാലയില്‍ വക്കത്ത് വീട്ടില്‍ എം.വി.സറീനയെയാണ(22) കാണാതായത്. ചപ്പാരപ്പടവ് എം.എ.എച്ച് ആശുപത്രിയില്‍ ജോലി ചെയ്യുന്ന സറീന 30 ന് വൈകുന്നേരം 6 ന് ആശുപത്രിയിലേക്കാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് പോയിട്ട് തിരിച്ച് വന്നില്ലെന്നാണ് പരാതി.

സെൻട്രൽ പൊയിലൂരിൽ അനധികൃത സ്ഫോടക വസ്തുക്കൾ പിടികൂടിയ സംഭവം: ആർ എസ് എസ് നേതാവ് അറസ്റ്റിൽ

Image
  പാനൂർ: സെൻട്രല്‍ പൊയിലൂരിലെ രണ്ടു വീടുകളില്‍ നിന്നായി 770കിലോ സ്ഫോടക വസ്തുക്കള്‍ പിടികൂടിയ സംഭവത്തില്‍ ആർ എസ് എസ് നേതാവ് അറസ്റ്റില്‍. സെൻട്രല്‍ പൊയിലൂരിലെ വടക്കയില്‍ പ്രമോദിനെയാണ് (42) കൊളവല്ലൂർ സി.ഐ. കെ. സുമിത്ത്കുമാർ അറസ്റ്റ് ചെയ്ത‌ത്. കഴിഞ്ഞ ബുധനാഴ്‌ച രാവിലെ 11 മണിയോടെ യാണ് പ്രമോദിൻ്റെ വീട്ടില്‍ നിന്നും 770 കിലോ സ്ഫോടക വസ്തുക്കള്‍ ഇയാളുടെ ബന്ധു വടക്കയില്‍ ശാന്തയുടെ വീട്ടില്‍ നിന്നുമായാണ് പിടിച്ചെടുത്തത്. എന്നാല്‍ പ്രമോദിന് ഇത് സൂക്ഷിക്കാൻ ലൈസൻസുണ്ടായിരുന്നില്ല. സംഭവത്തെത്തുടർന്ന് ഒളിവില്‍പ്പോയ പ്രമേദിനെ ശനിയാഴ്ച രാവിലെയാണ് പിടികൂടിയത്. സി.പി.എം പ്രവർത്തകൻ ജ്യോതിരാജിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചത് ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയാണ് പ്രമോദ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊളവല്ലൂർ പൊലീസ് ഇൻസ്‌പെക്ടർ സുമിത് കുമാർ, സബ് ഇൻസ്‌പെക്ടർ കെ.കെ. സോബിൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കള്‍ പിടികൂടിയത്. കൊളവല്ലൂർ പൊലീസ് രണ്ടു കേസുകള്‍ രജിസ്റ്റർ ചെയ്തു.

നിടുവാട്ട് : മെഡിക്കൽ ബെഡ് കൈമാറി

Image
  മൊട്ടക്കൽ ഫ്രണ്ട്സും NFC ആർട്സ്&സ്പോർട്സ് ക്ലബും സംയുക്തമായി സംഭാവന ചെയ്യുന്ന മൾട്ടി പർപസ് മെഡിക്കൽ ബെഡ് ക്ലബ് പ്രസിഡണ്ട് സാബർ മുല്ലപ്പള്ളി, ട്രഷറർ അർഷാദ് എന്നിവർ ചേർന്ന് നിടുവാട്ട് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സ്മാരക റിലീഫ് സെൽ ഭാരവാഹികളായ എം. വി ഹുസൈൻ, മുഹമ്മദ് മുല്ലപ്പള്ളി എന്നവർക്ക് കൈമാറുന്നു. മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി മുഹമ്മദലി ആറാംപീടിക, ശാഖാ ഭാരവാഹികളായ സ്വബീർ വി. കെ,മുനീബ് പി, മുസമ്മിൽ കെ. എൻ, ഹാരിസ് ബി, അജ്സൽ, ഖാദർ ബി, മുഹമ്മദ് കുഞ്ഞി,സുഫീൽ ആറാംപീടിക, സുഹാസ്,സാജർ,ശംസു,ഖമറു, ക്ലബ് പ്രതിനിധികളായ വാഹിദ്, മുസ്തഫ,നൂറു,മൻസൂർ,ശിബിലി,അശ്റഫ്,ഉബൈദ്, ശ്രീദീപ് തുടങ്ങിയവർ സംബന്ധിച്ചു.

റിയാസ് മൗ​ല​വി വ​ധ​ക്കേ​സി​ല്‍ വി​ചാ​ര​ണ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ അ​പ്പീ​ല്‍ വേ​ഗ​ത്തി​ലാ​ക്കാ​നൊരുങ്ങി സ​ര്‍​ക്കാ​ര്‍.

Image
  തി​രു​വ​ന​ന്ത​പു​രം: റി​യാ​സ് മൗ​ല​വി വ​ധ​ക്കേ​സി​ല്‍ വി​ചാ​ര​ണ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ അ​പ്പീ​ല്‍ വേ​ഗ​ത്തി​ലാ​ക്കാ​നൊരുങ്ങി സ​ര്‍​ക്കാ​ര്‍. കോ​ട​തി​യു​ടെ വേ​ന​ല്‍ അ​വ​ധി​ക്ക് മു​മ്പ് അ​പ്പീ​ല്‍ ന​ല്‍​കാ​നാ​ണ് നീ​ക്കം. അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ല്‍ മു​ഖ്യ​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.  തു​ട​ര്‍​ന​ട​പ​ടി​ക​ള്‍​ക്ക് എ​ജി​യെ സ​ര്‍​ക്കാ​ര്‍ ചു​മ​ത​ല​പ്പെ​ടു​ത്തി. വി​ചാ​ര​ണ​ക്കോ​ട​തി വി​ധി​യി​ല്‍ പോ​ലീ​സി​നും പ്രോ​സി​ക്യൂ​ഷ​നും ഉ​ണ്ടാ​യി​ട്ടു​ള്ള വീ​ഴ്ച​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. നി​ല​വാ​ര​മി​ല്ലാ​ത്ത അ​ന്വേ​ഷ​ണ​മാ​ണ് ന​ട​ത്തി​യ​തെ​ന്നും കോ​ട​തി അ​ഭി​പ്രാ​യപ്പെടുകയും ചെയ്തിരുന്നു.

ഭവനം ഭാഗവത ഭൂമികയ്ക്ക് തിരിതെളിഞ്ഞു

Image
  ആർഷ സംസ്കാരം ഭാരതി കണ്ണൂർ ജില്ലാ ഘടകം സംഘടിപ്പിക്കുന്ന ഭവനം ഭാഗവതഭൂമി യജ്ഞം കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു കൂടാളി: അന്ധകാരത്തെ മറികടക്കുന്ന കെടാവിളക്കാണ് ഭാഗവതമെന്നും ഭാഗവതം ജീവിത തത്ത്വശാസ്ത്രമാണെന്നും ഭവനംഭാഗ വകഭൂമിക ഉദ്ഘാടനം ചെയ്തു കൊണ്ട് ആർഷ സംസ്കാര ഭാരതി ദേശീയാധ്യക്ഷൻ കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ അഭിപ്രായപ്പെട്ടു. കൂടാളി ശ്രീകൃഷ്ണ കൃപയിൽ ആദ്യ ഭാഗവതയജ്ഞം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാഗവതത്തിലെ മുന്നൂറ്റിമുപ്പത്താറ് അധ്യായങ്ങൾ പന്ത്രണ്ടു മാസങ്ങളിലായി പന്ത്രണ്ട് ഭവനങ്ങളിൽ നടത്തുക എന്നയജ്ഞമാണ് ആർഷസംസ്കാര ഭാരതിയുടെ നേതൃത്ത്വത്തിൽ നടത്തുന്നത്.യജ്ഞാചാര്യൻ എ കെ നാരായണൻ നമ്പൂതിരി കാർമ്മികത്വം വഹിച്ചു. വിവി മുരളീധരവാര്യർ, ഉണ്ണികൃഷ്ണവാര്യർ പട്ടാനൂർ എന്നിവർ വിവിധ അധ്യായങ്ങളെ അധികരിച്ച് പ്രഭാഷണം നടത്തി. അഞ്ച് സനാതന ധർമ്മ പാഠശാലകളിലെ പഠിതാക്കളാണ് യജ്ഞത്തിൽ പങ്കെടുക്കുന്നത്. കെ എം രാമചന്ദ്രൻ നമ്പ്യാർ, എ എം ജയചന്ദ്ര വാര്യർ, റീജ ഭട്ടതിരിപ്പാട്, ഷിനോജ് ചാവശ്ശേരി എന്നിവർ സംബന്ധിച്ചു.

ഇൻഡിഗോ എയർലൈൻസ് കണ്ണൂർ-അബുദാബി സർവീസ് മേയ് ഒൻപത് മുതൽ

Image
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഇൻഡിഗോ എയർലൈൻസിന്റെ അബുദാബി സർവീസ് മേയ് 9 മുതൽ. സമ്മർഷെഡ്യൂളിൽ കണ്ണൂരിനും അബുദാബിക്കും ഇടയിൽ പ്രതിദിന സർവീസ് ആണ് ഇൻഡിഗോ നടത്തുക. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. 14664 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. ആദ്യമായാണ് ഇൻഡിഗോ കണ്ണൂരിൽ നിന്ന് അബുദാബി സർവീസ് നടത്തുന്നത്. ഇതോടെ ഇൻഡിഗോക്ക് കണ്ണൂരിൽ നിന്ന് രണ്ട് രാജ്യാന്തര സർവീസുകളായി. നിലവിൽ ദോഹ വിമാന താവളത്തിലേക്കാണ് ഇൻഡിഗോ നടത്തുന്ന രാജ്യാന്തര സർവീസ്.

ചരക്ക് ലോറി ഡിവൈഡറിൽ ഇടിച്ച് അപകടം; കണ്ണൂർ സ്വദേശിയായ ഡ്രൈവർ മരിച്ചു.

Image
ബാംഗ്ലൂർ: കേരളത്തിൽ നിന്ന് ബാംഗ്ലൂരിലേക്ക് വരുകയായിരുന്ന ചരക്ക് ലോറി ബിടിതിക്ക് സമീപം നാനഹള്ളിയിൽ ഡിവൈഡറിൽ ഇടിച്ച് ലോറി ഡ്രൈവർ മരിച്ചു. കണ്ണൂർ ഇരിക്കൂർ സ്വദേശി മുഹമ്മദ് റാഷിദ് എം പി (27) ആണ് മരിച്ചത്. ലോറിയിലുണ്ടായിരുന്ന ശിഹാബുദ്ധീൻ (43) ഷംനാസ് (15) ഷംന (10) ഷംസ (10) എന്നിവരെ പരുക്കുകളോടെ കെങ്കേരി ബിജിഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് (ഞായറാഴ്ച്ച) പുലർച്ചെ നാലോടെയാണ് അപകടം. ലോറിയിൽ ഉണ്ടായിരുന്നവരെ നാട്ടുകാരും കെഎംസിസി പ്രവർത്തകരും ആശുപത്രിയിലെത്തിച്ചെങ്കിലും ഡ്രൈവറുടെ ജീവൻ രക്ഷിക്കാനായില്ല. രാംനഗർ ഗവൺമെന്റ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം റാഷിദിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. പിതാവ് യൂസുഫ്, മാതാവ് ത്വാഹിറ. സഹോദരങ്ങൾ റജില, നിഹാൽ. പരിക്കുപറ്റിയവരെ തുടർചികിത്സക്കായി മംഗലാപുരം കെജെസ് മിനി ആശുപത്രിയിലേക്ക് ബാംഗ്ലൂർ എഐകെഎംസിസി ആംബുലൻസിൽ കൊണ്ടുപോയി

പാപ്പിനിശ്ശേരി : കരിക്കൻകുളത്തിനു സമീപം നാരത്ത് പോള കുഞ്ഞിക്കണ്ണൻ ( 93 ) നിര്യാതനായി.

Image
  കരിക്കൻകുളത്തിനു സമീപം നാരത്ത് പോള കുഞ്ഞിക്കണ്ണൻ ( 93 ) നിര്യാതനായി. ഭാര്യ : സരോജിനി മക്കൾ : രാജീവൻ, മീറ, നിഷ, രതീശൻ മരുമക്കൾ: മഞ്ജുള, ബാലകൃഷ്‌ണൻ, ശ്രീജ, പരേതനായ രാജൻ, സഹോദരങ്ങൾ : പരേതരായ കോരൻ, ഒതേനൻ, കുഞ്ഞിക്കോരൻ, നാരായണൻ, കുമാരൻ, പാറു, മാധവി, ഉമ്പാച്ചി, കല്യാണി സംസ്കാരം (01/04/2024) തിങ്കളാഴ്‌ച രാവിലെ 10 മണിക്ക് കരിക്കൻകുളം സമുദായ ശ്മ‌ശാനത്തിൽ.

മുയ്യം എ യു പി സ്കൂളിൽ നിന്ന് ദീർഘകാലത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന പ്രധാനാധ്യാപിക ബീന ടീച്ചർക്ക് പി ടി എ കമ്മിറ്റി യാത്രയയപ്പ് നൽകി

Image
  മുയ്യം എ യു പി സ്കൂളിൽ നിന്ന് ദീർഘകാലത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന പ്രധാനാധ്യാപിക ബീന ടീച്ചർക്ക്  പി ടി എ കമ്മിറ്റി യാത്രയയപ്പ് നൽകി  പി ടി എ പ്രവിഡണ്ട് സി ജസ്നയുടെ അദ്ധ്യക്ഷതയിൽ സ്കൂളിൽ നടന്ന ചടങ്ങിൽ ഉപഹാരവും നല്കി വൈസ് പ്രസിഡണ് പി അനിൽ സ്വാഗതം പറഞ്ഞു മദർ പി ടി എ പ്രസിഡണ്ട്  ടി എം രമ ഉമടീച്ചർ ദിവ്യ പി സുനിൽ ജീന രമ്യാരാജൻ   എന്നിവർ സംസാരിച്ചു

വടക്കാഞ്ചേരിയിലെ കെ.വി. കല്ല്യാണി( 93) നിര്യാതയായി

Image
  വടക്കാഞ്ചേരിയിലെ കെ.വി. കല്ല്യാണി( 93) അന്തരിച്ചു മക്കൾ ജാനകി, ( കിഴാറ്റുർ) പ്രഭാകരൻ, (CPIM വടക്കാഞ്ചേരി കിഴക്ക് ബ്രാഞ്ച് മെമ്പർ ചെത്ത് തൊഴിലാളി) കെ. രാജിവൻ ചെപ്പനുൽ ( CPIM ചെപ്പനുൽ തെക്ക് ബ്രാഞ്ച് സെക്രട്ടറി ) പരേതനായ, മോഹനൻ, മരുമക്കൾ ബാലൻ കിഴാറ്റുർ, ശാന്ത മുള്ളുൽ, ശോഭ. ചുഴലി, ഷിജ വടക്കാഞ്ചേരി, സംസ്ക്കാരo ഞായർ രാവിലെ 10 മണി പാറാട് പൊതു ശ്മശാനത്തിൽ

കണ്ണൂർ : പൂട്ടിയിട്ട ജില്ലയിലെ ബി എസ് എൻ എലിന്റെ എക്‌സ്‌ചേഞ്ചുകൾ കേന്ദ്രീകരിച്ച് നടന്ന മോഷണവുമായി ബന്ധപ്പെട്ട് അന്തർസംസ്ഥാന സംഘത്തിലെ മുഖ്യകണ്ണി പിടിയിൽ

Image
  ഇരിട്ടി: പൂട്ടിയിട്ട ജില്ലയിലെ ബി എസ് എൻ എലിന്റെ എക്‌സ്‌ചേഞ്ചുകൾ കേന്ദ്രീകരിച്ച് നടന്ന മോഷണവുമായി ബന്ധപ്പെട്ട് അന്തർസംസ്ഥാന സംഘത്തിലെ മുഖ്യകണ്ണി പിടിയിൽ . ബംഗളൂരു സ്വദേശി ചാന്ത് പാഷയെയാണ് ഇരിട്ടി പോലീസ് സംഘം മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടന്നെത്തിയ അന്വേഷണത്തിലൂടെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസമാണ് ഇരിട്ടി എക്‌സ്‌ചേഞ്ചിന് കീഴിലെ കിളിയന്തറ, ഉളിയിൽ എക്‌സ്‌ചേഞ്ചിലും ആലക്കോട് തേർത്തല്ലി എക്‌സചേഞ്ചിലുമായി മോഷണം നടന്നത്. കുറച്ചുകാലമായി ഉപഭോക്താക്കളുടെ എണ്ണത്തിൽ ഉണ്ടായ കുറവുകാരണം ഇവിടങ്ങളിലെ ടെലിഫോൺ എക്‌സ്‌ചേഞ്ചുകൾ പൂട്ടിയിട്ട് നിലയിലായിരുന്നു.  കാര്യമായ സുരക്ഷകളില്ലാതെ ആയിരുന്നു ഇത്തരം ഓഫീസുകൾ സ്ഥിതിചെയ്തിരുന്നത്. കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങൾ ഉണ്ടെങ്കിലും ആരും അധികം തിരിഞ്ഞു നോക്കാത്ത അവസ്ഥയിലായിരുന്നു. ഇത്തരം പ്രവർത്തിക്കാത്ത ഓഫീസുകളിലെ ഉപയോഗശൂന്യമായ ഇലക്ട്രോണിക്‌സ് ഭാഗങ്ങൾ ലേലം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചപ്പോഴാണ് മോഷണം ശ്രദ്ധയിൽ പെട്ടത്. ദേശീയ അടിസ്ഥാനത്തിൽ ഉപയോഗശൂന്യമായ ഇലക്ട്രോണിക് ഉപകരണങ്ങൾ ലേലം ചെയ്യാൻ ഓൺലൈൻ മുഖാന്തരം അറിയിപ്പ് നൽകിയിരുന്നു. അറിയിപ്പ് കണ്ടതിനെത്തുടർന

കോട്ടക്കുന്ന് യു പി സ്കൂളിന് സമീപം പുളിലാണ്ടി ശ്രീമതി (90) അന്തരിച്ചു.

Image
  കോട്ടക്കുന്ന് യു പി സ്കൂളിന് സമീപം പുളിലാണ്ടി ശ്രീമതി (90) അന്തരിച്ചു. മക്കൾ : റോജ, സുരേശൻ,മഹിജ, ശ്രീജ,  പരേതനായ രമേശൻ. ശവസംസ്കാരം നാളെ(31/3/2024 ഞായർ) രാവിലെ 10 മണിക്ക് ബാലൻകിണർ സമുദായ ശ്മാശനത്തിൽ

പാപ്പിനിശ്ശേരി : കുട്ടികൾക്ക് അവരുടേയും ടീച്ചറിൻ്റേയും മുഖചിത്രമുള്ള നോട്ട് ബുക്ക് സമ്മാനിച്ച് സംസ്ഥാന അധ്യാപക അവാർഡ് ജേതാവുകൂടിയായ നജീറ ടീച്ചർ

Image
  കുട്ടികൾക്ക് അവരുടേയും ടീച്ചറിൻ്റേയും മുഖചിത്രമുള്ള നോട്ട് ബുക്ക് സമ്മാനിച്ച് സംസ്ഥാന അധ്യാപക അവാർഡ് ജേതാവുകൂടിയായ നജീറ ടീച്ചർ പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി വെസ്റ്റ് എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് വേറിട്ട സമ്മാനം നൽകി നജീറ ടീച്ചർ തൻ്റെ സ്കൂളിലെ ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് ടീച്ചർ, ടീച്ചറിൻ്റെയും കുട്ടികളുടേയും മുഖ ചിത്രമുള്ള നോട്ട് പുസ്തകം സമ്മാനമായി നൽകിയത് അധ്യയന വർഷത്തിൻ്റെ അവസാന ദിവസം ഒരു സമ്മാനം ഉണ്ടെന്നും ആരും ലീവ് ആക്കരുതെന്നും ടീച്ചർ കുട്ടികളോട് പറഞ്ഞിരുന്നു സമ്മാനം നൽകിയപ്പോൾ ഓരോ മുഖത്തും സന്തോഷത്തിൻ്റെ തിരയിളക്കം തങ്ങളുടേയും ടീച്ചറിൻ്റെയും ഫോട്ടോ കൗതുകത്തോടെ അവർ ഓരോരുത്തരും നോക്കി കോണ്ടേയിരുന്നു. ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു സമ്മാനം അവർക്ക് നൽകാൻ കഴിഞ്ഞതിൻ്റെ സന്തോഷത്തിലാണ് ടീച്ചറും.. സമ്മാനം കൊടുക്കുന്നത് പുസ്തകം ആയിരിക്കണം എന്നത് നേരത്തെ ടീച്ചറിന് ആഗ്രഹമുണ്ടായിരുന്നു . അവരുടെ കുഞ്ഞു ഭാവനയിൽ വിരിയുന്ന വരകളും എഴുത്തുകളും കൊണ്ട് പുസ്തകം നിറയട്ടെ എന്ന് ടീച്ചർ ആശംസിച്ചു.

കണ്ണൂർ : ഐടി ഉദ്യോഗസ്ഥനില്‍ നിന്നും ഓണ്‍ലൈനില്‍ 41 ലക്ഷം രൂപ തട്ടി; യുവാവ് അറസ്റ്റില്‍.

Image
  കൂത്തുപറമ്പ് ജാസ് വിഹാറില്‍ ഷഹല്‍ സനജ് മല്ലിക്കറാണ്(24) അറസ്റ്റിലായത് കോഴിക്കോട്:വടകരയില്‍ഐടിഉദ്യോഗസ്ഥനില്‍നിന്നുംഓണ്‍ലൈനിലൂടെ 41ലക്ഷംരൂപതട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. കൂത്തുപറമ്പ് ജാസ് വിഹാറില്‍ ഷഹല്‍ സനജ് മല്ലിക്കറാണ്(24) അറസ്റ്റിലായത്. ബാലുശേരിസ്വദേശിയായ യുവാവിന്റെ കയ്യില്‍ നിന്നാണ്വിവിധഘട്ടങ്ങളിലായിപണംതട്ടിയെടുത്തത്. തട്ടിപ്പില്‍ കൂടുതല്‍ ആളുകള്‍ഉള്‍പ്പെട്ടിട്ടുണ്ടോഎന്നതില്‍പൊലീസ്അന്വേഷണംതുടരുകയാണ്. ഓണ്‍ലൈന്‍ വഴി പാര്‍ട് ടൈം ബെനിഫിറ്റ് സ്‌കീമിന്റെ പേരില്‍ പണം നിക്ഷേപിച്ചാണ് ഐടി ഉദ്യോഗസ്ഥന്‍ കെണിയില്‍പ്പെട്ടത്. ആദ്യമൊക്കെ വാഗ്ദാനം ചെയ്ത ലാഭം കൃത്യമായി കിട്ടിയപ്പോള്‍ കൂടുതല്‍ പണംനിക്ഷേപിക്കുകയായിരുന്നു. ഇതു മുഴുവന്‍ നഷ്ടപ്പെട്ടപ്പോഴാണ് പൊലീസില്‍ പരാതി നല്‍കിയത്.

കാക്കത്തുരുത്തി : മനഃപ്പിള്ളി മുത്തപ്പൻ സേവാമൂർത്തി നാറാത്ത് ശ്രീ ദുർഗ്ഗാംബിക ക്ഷേത്രം മഹോത്സവം നാളെ മുതൽ

Image
  മനഃപ്പിള്ളി മുത്തപ്പൻ സേവാമൂർത്തി നാറാത്ത് ശ്രീ ദുർഗ്ഗാംബിക ക്ഷേത്രം മഹോത്സവം 2024 മാർച്ച് 31 ഏപ്രിൽ 01,02 തിയ്യതികളിൽ

അഴീക്കോട് ഹൈസ്കൂൾ റിട്ട അദ്ധ്യാപകൻ എം. പി.ജോസഫ് മാഷ് (83) നിര്യാതനായി.

Image
  അഴീക്കോട് : അഴീക്കോട് ഹൈസ്കൂൾ റിട്ട അദ്ധ്യാപകനും സാംസ്കാരിക രംഗത്ത് നിറ സാന്നിദ്ധ്യവു മായിരുന്ന പൂതപ്പാറ കടപ്പുറം റോഡ് സ്വദേശി എം. പി.ജോസഫ് മാഷ് (83) നിര്യാതനായി.  സംസ്കാരം അഴീക്കോട് ചാലിൽ അമലോൽഭവ മാതാ ദേവാലയ സെമിത്തേരിയിൽ ഞായർ (31/03/24) രാവിലെ 10 മണിക്ക് . ഭാര്യ തെക്ക് ഭാഗം അഴീക്കോട് എൽ പി സ്കൂൾ റിട്ട അദ്ധ്യാപിക ഒ തുളസിഭായി , മകൻ അദ്ധ്യാപകൻ എം.ജോയി ജോസ് പോൾ (സെൻ്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ, തലശ്ശേരി) മരുമകൾ സീനിയർ നേഴ്സിംഗ് ഓഫീസർ റജി തോമസ് (സിജി) (ജില്ലാ ചെസ്റ്റ് സെൻ്റർ പള്ളിക്കുന്നു.പേരമക്കൾ നിരഞ്ജന ജോയ്, നൈന ജോയ്

കരിക്കൻ കുളത്തിന് സമീപം മഠത്തിൽ ഹൗസിൽ രാഘവൻ (86) അന്തരിച്ചു

Image
  പാപ്പിനിശ്ശേരി വെസ്റ്റ്: കരിക്കൻ കുളത്തിന് സമീപം മഠത്തിൽ ഹൗസിൽ രാഘവൻ (86) അന്തരിച്ചു. ഭാര്യ വസുമതി മക്കൾ: രജിത, രവീണ,രജീഷ് ബാബു, രേഷ്മ മരുമക്കൾ സുരേന്ദ്രൻ, കമലാക്ഷൻ (പയ്യന്നൂർ ) , രാജേന്ദ്രൻ, ജിജി (കരിങ്കൽ കുഴി) സഹോദരങ്ങൾ കുഞ്ഞിരാമൻ പരേതരായ കല്യാണി (വടക്കാഞ്ചേരി), നാരായണി (അലവിൽ )       ശവസംസ്കാരം നാളെ രാവിലെ 9 മണിക്ക് കരിക്കൻ കുളം സമുദായ ശ്മശാനത്തിൽ

യുവതിയുടെയും ഒരു വയസ്സുള്ള ആൺകുട്ടിയുടെയും മൃതദേഹങ്ങൾ നേത്രാവതി പുഴയിൽ കണ്ടെത്തി.

Image
  മംഗളൂരു: യുവതിയുടെയും ഒരു വയസ്സുള്ള ആൺകുട്ടിയുടെയും മൃതദേഹങ്ങൾ നേത്രാവതി പുഴയിൽ കണ്ടെത്തി. അഡയാർ പടവ് സ്വദേശിനി ചൈത്രയുടെയും മകൻ ദിയാൻഷിന്റെയും മൃതദേഹങ്ങൾ ഹരേക്കള പാലത്തിന് സമീപം കണ്ടെത്തി. വെള്ളിയാഴ്ച ഉച്ചയോടെയാണ് അമ്മയെയും കുഞ്ഞിനെയും വീട്ടിൽ നിന്നും കാണാതായത്. തുടർന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ബന്ധുക്കൾ തിരച്ചിൽ ആരംഭിച്ചിരുന്നു. വെള്ളിയാഴ്ച വൈകിട്ട് പുഴയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മംഗളുരു വെൻലോക് ആശുപത്രിയിലേക്ക് മാറ്റി. മാർച്ച് 28 ന് കുട്ടിയുടെ ഒന്നാം പിറന്നാൾ ദേർളക്കട്ടെ സേവാശ്രമത്തിൽ ആഘോഷിച്ചിരുന്നു. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം

ബൂത്ത് നമ്പർ 163,164 പന്ന്യങ്കണ്ടി UDF തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു

Image
  പന്ന്യങ്കണ്ടി : കണ്ണൂർ പാർലമെന്റ് മണ്ഡലം ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി കെ സുധാകരനെ വിജയിപ്പിക്കുന്നതിന് വേണ്ടി പന്ന്യങ്കണ്ടി 163 164 ബൂത്ത്‌ തെരഞ്ഞെടുപ്പ് കൺവെൻഷൻ നാലാംപീടിക ലീഗ് ഓഫീസിൽ വെച്ച് നടന്നു കൺവെൻഷൻ കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു, മുസ്‌ലിം ലീഗ് പഞ്ചായത്ത് ട്രഷറർ പി പി സി മുഹമ്മദ്‌ കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു, യു.ഡി.എഫ് പഞ്ചായത്ത് കൺവീനർ മൻസൂർ പാമ്പുരുത്തി, മുസ്‌ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ശാഹുൽ ഹമീദ്, കോൺഗ്രസ് കൊളച്ചേരി മണ്ഡലം ട്രഷറർ കെ.പി മുസ്തഫ, കെ.പി കമാൽ, അബ്ദു പറമ്പിൽ , സി കെ കാദർ , പി എം ഹംസ സംസാരിച്ചു.  163 ബൂത്ത്‌ കമ്മിറ്റിയുടെ ചെയർമാനായി പി പി സി മുഹമ്മദ്‌ കുഞ്ഞിയേയും ജനറൽ കൺവീനറായി അബ്ദുൾ ഖാദർ സി കെ യേയും ട്രഷററായി അബ്ദു പറമ്പിലിനേയും തിരഞ്ഞെടുത്തു.       164 ബൂത്ത്‌ കമ്മിറ്റിയുടെ ചെയർമാനായി കെ പി കമാൽ ജനറൽ കൺവീനറായി കെ നാസറിനെയും ട്രഷററായി വി പി മുഹമ്മദ്‌ കുഞ്ഞിയെയും തിരഞ്ഞെടുത്തു.     കൺവെൻഷനിൽ റഹീസ് കെ പി സ്വാഗതവും മുസ്തഫ കെ പി നന്ദിയും പറഞ്ഞു

ആർ.എസ്.എസ് നേതാവിന്റെ വീട്ടിൽ നിന്ന് സ്ഫോടക വസ്തുക്കൾ പിടികൂടിയ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണം: ബഷീർ കണ്ണാടിപ്പറമ്പ്

Image
  കണ്ണൂർ: സെൻട്രൽ പൊയിലൂരിൽ ആർ.എസ്.എസ് നേതാവിന്റെ വീട്ടിൽ നിന്ന് ക്വിൻ്റൽ കണക്കിന് ഉഗ്ര ശേഷിയുള്ള സ്ഫോടക വസ്തുക്കൾ പിടിക്കൂടിയ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും മുഴുവൻ പ്രതികളെയും ഉടൻ പിടി കൂടുണമെന്നും എസ്.ഡി.പി.ഐ ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപറമ്പ ആവശ്യപ്പെട്ടു. ജില്ലയെ ആകെ ചുട്ടുകരിക്കാനുള്ള സ്ഫോടക ശേഖരമാണ് കൊളവല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ  സെൻട്രൽ പൊയിലൂർ വടക്കേയിൽ പ്രമോദിന്റെയും ബന്ധു വടക്കേയിൽ ശാന്തയുടെയും വീട്ടിൽ നിന്ന് പോലീസ് പിടികൂടിയത്. ലോക്സഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സ്ഫോടക വസ്തു ശേഖരിച്ച് വച്ചത് അധികൃതർ ഗൗരവത്തോടെ കാണണം. 770 കിലോയോളം വരുന്ന സ്ഫോടക വസ്തുക്കൾ ലഭ്യമാക്കാനും അത് പൊയിലൂരിൽ എത്തിക്കാനും രഹസ്യമായി സൂക്ഷിക്കാനും സഹായം ചെയ്തവരെ കൂടി അന്വേഷണത്തിൽ പുറത്ത് കൊണ്ടുവരണം. ആർ.എസ്.എസ് ഉന്നത നേതാക്കളുടെ അറിവും നിർദ്ദേശവുമില്ലാതെ ഇത്രയും വലിയ അളവിൽ സ്ഫോടക വസ്തു ശേഖരിച്ച് വയ്ക്കാൻ ഇടയില്ല. ഇതൊക്കെ പുറത്ത് കൊണ്ടുവരാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കാൻ ആഭ്യന്തര വകുപ്പ് തയ്യാറാവണം. ഏതാനും മാസങ്ങൾക്ക് മുൻപാണ് കാക്കയങ്ങാട് ആയിച്ചോത്ത് അമ്പലമുക്ക് പന്നിയോട് മുക്കോല

സര്‍ക്കാര്‍..മാറും...ജനാധിപത്യം തകര്‍ക്കുന്നവരെ അന്ന് വെറുതേ വിടില്ല ; ബിജെപിയ്ക്ക് മുന്നറിയിപ്പുമായി രാഹുല്‍ഗാന്ധി

Image
  ന്യൂഡല്‍ഹി: സര്‍ക്കാര്‍ മാറുമ്പോള്‍ ജനാധിപത്യം നശിപ്പിക്കുന്നവര്‍ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുമെന്ന് ബിജെപിയ്ക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധി. 1,800 കോടി രൂപയുടെ ആദായനികുതി നോട്ടീസ് പാര്‍ട്ടിക്ക് ലഭിച്ചതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം. സര്‍ക്കാര്‍ മാറുമ്പോള്‍ ജനാധിപത്യം നശിപ്പിച്ചവര്‍ക്കെതിരേ മാതൃകാപരമായ നടപടി സ്വീകരിക്കുമെന്നത് കോണ്‍ഗ്രസിന്റെ ഗ്യാരന്റിയാണെന്നും പറഞ്ഞു. ആദായനികുതി പുതിയതായി കോണ്‍ഗ്രസിന് നല്‍കിയ നോട്ടീസിനെ 'നികുതി ഭീകരത' എന്നാണ് രാഹുല്‍ വിശേഷിപ്പിച്ചത്. 'സര്‍ക്കാര്‍ മാറുമ്പോള്‍, ജനാധിപത്യം തകര്‍ക്കുന്നവര്‍ക്കെതിരെ തീര്‍ച്ചയായും നടപടിയെടുക്കും. ഇനി ഇത്തരമൊരു കാര്യം ചെയ്യാന്‍ ആര്‍ക്കും ധൈര്യം ഉണ്ടാകാത്ത രീതിയിലായിരിക്കും നടപടി. ഇത് തന്റെ ഗ്യാരന്റിയാണെന്നും എക്‌സിലിട്ട കുറിപ്പില്‍ രാഹുല്‍ പറഞ്ഞു. ആദായനികുതി ഉള്‍പ്പെടെയുള്ള കേന്ദ്ര വകുപ്പുകള്‍ ബിജെപിയുടെ നിര്‍ദേശപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നും ആരോപിച്ചു. നികുതി ആവശ്യങ്ങള്‍ റദ്ദാക്കാന്‍ നീണ്ട നിയമയുദ്ധത്തിനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ആയിരക്കണക്കിന് ആളുകളില്‍ നിന്ന് ബിജെ

മോറാഴ കൃഷ്ണ പിള്ള മന്ദിരം. ബ്രദേർസ് ക്ലബ്ബിനു സമീപം താമസിക്കുന്ന എം.മജീദ് അന്തരിച്ചു

Image
 മോറാഴ : മോറാഴ കൃഷ്ണ പിള്ള മന്ദിരം. ബ്രദേർസ് ക്ലബ്ബിനു സമീപം താമസിക്കുന്ന എം.മജീദ് അന്തരിച്ചു. ഭാര്യ പരേതയായ മറിയം.  മക്കൾ :എം.മുഹമ്മദ് റിട്ടയേഡ് ജീവനക്കാരൻ കണ്ണൂർ കളക്ടറേറ്റ്, ( CPI(M) മോറാഴ ബ്രാഞ്ച് സിക്രട്ടറി, )നസറി എം. റിട്ട : ഹെഡ് ടീച്ചർ CH കമ്മാരൻ മാസ്റ്റർ സ്മാരക സ്കൂൾ മോറാഴ സെൻട്രൽ , എം.അബൂബക്കർ - കോഴിക്കോട് ,റിട്ട.. ജീവനക്കാരൻ വിദ്യാഭ്യാസവകുപ്പ്   എം.സക്കീന - ഇൻ ബാന്റ് & നാവിഗേഷൻ ജീവനക്കാരികണ്ണൂർ, എം നൗഷാദ് - ആയൂർവേദ വകുപ്പ് ജീവനക്കാരൻ .  മരുമക്കൾ. കെ.വി.മുഹമ്മദ് അഷറഫ് (IRPCജില്ലാ സിക്രട്ടറി കണ്ണൂർ ) ആയിഷ ടീച്ചർ. കബറടക്കം ഇന്ന് ഉച്ചക്ക് 2 മണി.

ചൂടത്ത് വാഹനങ്ങളില്‍ ഫുള്‍ ടാങ്ക് പെട്രോള്‍ അടിക്കാമോ? ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷൻ നിര്‍ദേശം ഇങ്ങനെ

Image
  സംസ്ഥാനത്ത് ശക്തമായ ചൂടുള്ള സാഹചര്യത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നത് അടക്കമുള്ള നിര്‍ദേശങ്ങള്‍ ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ വാഹനങ്ങള്‍ ഈ സമയം ഫുള്‍ ടാങ്ക് പെട്രോള്‍ അടിക്കുന്നത് ഉചിതമാണോ ? ഇക്കാര്യത്തില്‍ പലര്‍ക്കും പല അഭിപ്രായമാണുള്ളത്. അന്തരീക്ഷ താപനില വര്‍ധിക്കുന്നത് കൊണ്ട് ഫുള്‍ ടാങ്ക് ഇന്ധനം നിറക്കുന്നത് വാഹനം തീ പിടിക്കുന്നതിന് കാരണമാകും എന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരണം. ഭൂരിഭാഗവും ഈ നിര്‍ദേശം അനുസരിച്ച് മുന്നോട്ട് പോകുന്നവരാണ്. എന്നാല്‍ രാജ്യത്തെ പ്രമുഖ ഇന്ധന വിതരണക്കാരായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. ഫുള്‍ ടാങ്ക് പെട്രോള്‍ നിറക്കുന്നത് കൊണ്ട് കുഴപ്പം സംഭവിക്കില്ല. മറിച്ച് പകുതി ഇന്ധമുള്ളതിനെക്കാള്‍ സുരക്ഷിതം ആണെന്നും അധികൃതര്‍ പറയുന്നു. വാഹന നിര്‍മാതാക്കള്‍ എല്ലാ ഘടകങ്ങളും പരിശോധിച്ചിട്ടാണ് ഓരോ മോഡലുകളും പുറത്ത് ഇറക്കുന്നത്. സുരക്ഷിതമല്ലത്ത വാഹനങ്ങള്‍ പുറത്തിറക്കില്ല. വാഹനത്തില്‍ നിറക്കാവുന്ന ഇന്ധനത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ. അതിനാല്‍ കമ്പനി നിര്‍

റിയാസ് മൗലവി വധക്കേസ്; പ്രതികളെ വെറുതെ വിട്ടു

Image
കോളിളക്കം സൃഷ്ടിച്ച കാസര്‍കോട്ടെ റിയാസ് മൗലവി കൊലക്കേസിലെ മുഴുവന്‍ പ്രതികളേയും കോടതി വെറുതെ വിട്ടു. സംഘപരിവാര്‍ പ്രവര്‍ത്തകരായ കുഡ്ലു കേളുഗുഡ്ഡെയിലെ അജേഷ്, നിധിന്‍, അഖിലേഷ്എന്നിവരെയാണ് കാസര്‍ഗോഡ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടത്. 2017 മാര്‍ച്ച് 20-നാണ് പഴയ ചൂരിയിലെ പള്ളിയുടെ താമസ സ്ഥലത്ത് വെച്ച് മദ്രസ്സ അദ്ധ്യാപകനും കുടക് സ്വദേശിയുമായ മുഹമ്മദ് റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

കണ്ണൂർ :ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍.

Image
  ശ്രീകണ്ഠാപുരം: ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍. ശ്രീകണ്ഠാപുരം അടുക്കത്തെ പാഴൂപ്പറമ്പില്‍ ജിജി തോമസിനെയാണ്(51)ശ്രീകണ്ഠാപുരം പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യ രുഗ്മിണി എന്ന റോസ്‌മേരിയെ(39) പരപുരുഷബന്ധം ആരോപിച്ച് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. ഇസ്രായേലില്‍ ജോലിചെയ്തുകൊണ്ടിരുന്ന രുഗ്മിണി മാര്‍ച്ച് 23 നാണ് നാട്ടിലെത്തിയത്. വരുമ്പോള്‍ ജാക്ക് ഡാനിയേല്‍ എന്ന മദ്യം കൊണ്ടുവന്ന വിവരം അയല്‍ക്കാരനോട് പറഞ്ഞതായി ആരോപിച്ചാണ് 23 ന് വൈകുന്നേരം ആറോടെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചത്. അരയില്‍ ഒളിപ്പിച്ച കത്തി ഉപയോഗിച്ച് വയറിനും മുതുകിനും നട്ടെല്ലിനും കൈക്കും കൊല്ലണമെന്ന ഉദ്ദേശത്തോടെ കുത്തിയതായാണ് പരാതി. രുഗ്മിണി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

വിദ്യാർത്ഥി മുങ്ങി മരിച്ചു

Image
  ഡന്റൽ കോളജ് വിദ്യാർഥി ജാനകിക്കാട് ടൂറിസം സെന്ററിന് സമീപം ചവറംമൂഴിയിൽ മുങ്ങിമരിച്ചു പേരാമ്പ്ര : ഡന്റൽ കോളജ് വിദ്യാർഥി ജാനകിക്കാട് ടൂറിസം സെന്ററിന് സമീപം ചവറംമൂഴിയിൽ മുങ്ങിമരിച്ചു. മാഹിയിലെ ഡെന്റൽ കോളജിലെ ബി.ഡി.എസ് നാലാം വർഷ വിദ്യാർഥി പോണ്ടിച്ചേരി സ്വദേശി ഗൗഷിക് ദേവ് (22) ആണ് മരിച്ചത്. ചവറംമൂഴി നീർപാലത്തിനടുത്ത് പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. സഹപാഠികളായ ഏഴ് പേരടങ്ങിയ സംഘമാണ് ഉച്ചയോടെ പ്രദേശത്ത് വിനോദയാത്രക്കെത്തിയത്. ഗൗഷിക് ദേവ് കയത്തിൽ മുങ്ങിപോകുകയായിരുന്നു. പെരുവണ്ണാമുഴി പോലീസും നാട്ടുകാരും ചേർന്ന് വിദ്യാർഥിയെ പുറത്തെടുത്ത് കരക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക്

ധർമക്കിണർ നാട്ടുമാടം കുറുക്കനാൽ റോഡിൽ ഒണ്ടേൻ ഗംഗാധരൻ ( 80 ) നിര്യാതനായി

Image
 ധർമക്കിണർ നാട്ടുമാടം കുറുക്കനാൽ റോഡിൽ ഒണ്ടേൻ ഗംഗാധരൻ ( 80 ) നിര്യാതനായി . ഭാര്യ : മുല്ല ശകുന്തള. മക്കൾ : മിനി, റിനി, മിഥുൻ മരുമക്കൾ: മാവേലി സുരേന്ദ്രൻ, ദിനേശൻ സി വി സഹോദരങ്ങൾ : പുഷ്‌പ, ചിത്രാംഗദൻ സംസ്ക്‌കാരം (30/03/2024) ശനിയാഴ്‌ച ഉച്ചക്ക് 12 മണിക്ക് കരിക്കൻകുളം സമുദായ ശ്മ‌ശാനത്തിൽ.

കണ്ണാടിപ്പറമ്പ് : യേശുവിന്റെ പീഡാനുഭവ സ്മരണയിൽ ദു:ഖവെള്ളിയാചരിച്ചു .

Image
  പീഡാനുഭവത്തിന്റെയും,കുരിശ് മരണത്തിന്റെയും ത്യാഗ സ്മരണകൾ ഓർമ്മപ്പെടുത്തി കൊണ്ട് കണ്ണാടിപറമ്പ് സെന്റ്. ഇഗ്നേഷ്യസ് ദേവാലയത്തിൽ ദു:ഖവെള്ളിയാചരണം നടത്തി ,കുരിശിന്റെ വഴി ഫാ.മാത്യു ,ഫാ.വിപിൻ വില്യം എന്നിവർ നേതൃത്വം നൽകി ,പള്ളിയിൽ പീഡാനുഭവ വായന ,കുരിശാരാധന, തുടർന്ന് നേർച്ച കഞ്ഞിയും ഉണ്ടായിരുന്നു .

കണ്ണൂരിൽ വീട്ടിൽ നിന്ന് 770 കിലോ സ്‌ഫോടക വസ്തു ശേഖരം പിടികൂടി

Image
  കണ്ണൂർ - ആര്‍എസ്എസ് നേതാവിന്റെ വീട്ടില്‍ നിന്നും 770 കിലോ സ്‌ഫോടക വസ്തു ശേഖരം പിടികൂടി. കൊളവല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സെന്റര്‍ പൊയിലൂരിലാണ് സംഭവം. ആര്‍എസ്എസ് പ്രാദേശിക നേതാവ് വടക്കേയില്‍ പ്രമോദ്, ബന്ധു വടക്കേയില്‍ ശാന്ത എന്നിവരുടെ വീടുകളില്‍ സൂക്ഷിച്ച 770 കിലോയോളം വരുന്ന സ്‌ഫോടക വസ്തുക്കളാണ് പൊലീസ് പിടികൂടിയത്. ലൈസന്‍സ് ഇല്ലാതെ അനധികൃതമായാണ് ഇത് സൂക്ഷിച്ചിരുന്നത്. കൊളവല്ലൂര്‍ പൊലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന

ഓടുന്ന കാറിൽ മൽപിടത്തം നടുന്നു; അനുജ ഇരുന്ന ഭാഗത്തെ ഡോർ മൂന്നു തവണ തുറന്നു’; വെളിപ്പെടുത്തലുമായി ദൃക്സാക്ഷി

Image
  അടൂർ പട്ടാഴിമുക്കിൽ ലോറിയിൽ കാറിടിച്ച് രണ്ടു പേർ മരിച്ച അപകടത്തിൽ വെളിപ്പെടുത്തലുമായി ദൃക്സാക്ഷി. അനുജയും ഹാഷിമുമായി കാറിൽ മൽപിടുത്തം നടന്നിരുന്നതായി ഏനാദിമംഗലം പഞ്ചായത്ത് അംഗം ശങ്കർ മരൂർ. അപകടത്തിന് മുൻപ് കാർ ശ്രദ്ധയിൽപ്പെട്ടിരുന്നതായും ആലയിൽപ്പടിയിൽ വെച്ച് കാർ കണ്ടിരുന്നുവെന്നും ശങ്കർ പറയുന്നു..ഓട്ടത്തിനിടെ കാറിന്റെ ഡോർ തുറന്നു. അനുജ ഇരുന്ന ഭാഗത്തെ ഡോർ മൂന്നു തവണ തുറന്നു. കാലുകൾ പുറത്തിടുന്നത് കണ്ടിരുന്നു എന്ന് ശങ്കർ മരൂർ പറയുന്നു. കാർ പലവട്ടം വലത്തേക്ക് പാളിയിരുന്നെന്നും ശങ്കർ വെളിപ്പെടുത്തി. അമിത വേഗതയിൽ എത്തിയ കാർ ലോറിയിലേക്ക് ഇടിക്കുകയായിരുന്നുവെന്ന് ലോറി ഡ്രൈവറിന്റെ മകൻ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ഇരുവരും തൽക്ഷണം മരിച്ചിരുന്നു. നൂറനാട് സ്വദേശിയാണ് അനുജ. തുമ്പമൺ നോർത്ത് ജിഎച്ച്എസ്എസിലെ അധ്യാപിക കൂടിയാണ് മരിച്ച അനുജ. കായംകുളം സ്വദേശിയാണ് ഭർത്താവ്. ഇവർക്ക് 11 വയസുള്ള മകനും ഉണ്ട്. സ്വകാര്യ ബസ് ഡ്രൈവറാണ് ഹാഷിം. ഹരിശ്രീ എന്ന ബസിന്റെ ഡ്രൈവറാണ് ഹാഷിം. സഹ അധ്യാപകർക്കൊപ്പം തിരുവനന്തപുരത്ത് നിന്ന് വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു അനുജ. വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ അനുജയെ ഹാഷിം വാഹനം തടഞ്

പാപ്പിനിശ്ശേരി : ധർമക്കിണർ റോഡിൽ നാട്ടുമാടത്തിനു സമീപം റിട്ടയേർഡ് റെയിൽവേ ജീവനക്കാരൻ പടപ്പവളപ്പിൽ ഗോവിന്ദൻ ( 84 ) നിര്യാതനായി.

Image
  ധർമക്കിണർ റോഡിൽ നാട്ടുമാടത്തിനു സമീപം റിട്ടയേർഡ് റെയിൽവേ ജീവനക്കാരൻ പടപ്പവളപ്പിൽ ഗോവിന്ദൻ ( 84 ) നിര്യാതനായി. ഭാര്യ : പരേതയായ മീനാക്ഷി മക്കൾ : ഗീത, ലോകനാഥൻ, റീത മരുമക്കൾ: ദാമോദരൻ, ജനാർദനൻ,രതിക സഹോദരങ്ങൾ : പരേതരായ കുട്ടപ്പ, കുഞ്ഞിപ്പാറു, ബാലൻ, ജാനകി സംസ്കാരം (30/03/2024) ശനിയാഴ്ച്‌ച രാവിലെ 11 മണിക്ക് കരിക്കൻകുളം സമുദായ ശ്മ‌ശാനത്തിൽ

വൈലോപ്പിള്ളിയും,പിയും പ്രകൃതീ ദേവിയുടെ ഉപാസകർ കെ.എൻ. രാധാകൃഷ്ണൻ മാസ്റ്റർ

Image
  പ്രകൃതിയോടും സമൂഹത്തോടും പ്രതിജ്ഞാബദ്ധനായ ഒരു കവിയായിരുന്നു വൈലോപ്പള്ളി ശ്രീധരമേനോൻ. കവിത സത്യത്തിന്റെ കലയാണെന്ന് മലയാളികളെ ഓർമിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്ത വൈലോപ്പിള്ളി, പ്രകൃതിയും മനുഷ്യനും ഒന്നുചേർന്ന് ജീവിക്കുകയും പരസ്പരം സഹകരിച്ചു മുന്നേറുകയും ഒടുവിൽ ക്രമേണ ദേവത്വത്തിലേക്ക് എത്തിച്ചേരുകയും ചെയ്യേണ്ട ദർശനമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്ത കവിയാണെന്ന് സാംസ്കാരിക പ്രഭാഷകൻ കെ.എൻ. രാധാകൃഷ്ണൻ മാസ്റ്റർ അഭിപ്രായപ്പെട്ടു.തൂണിലും തുരുമ്പിലും വിഷ്ണുരൂപം കണ്ട പ്രഹ്ളാദനെ പോലെ നീല നഭസ്സിലും, കൊച്ചരുവികളുടെ പൊട്ടിച്ചിരിയിലും , മണൽത്തരിയിലും, പുലരിയുടെ കാൽവെപ്പിലും ,കവിത കണ്ട കവിയാണ് കുഞ്ഞിരാമൻ നായർ . മധുരാനുഭൂതിയുടെ മണിച്ചപ്പാണ് പിയുടെ കവിതകൾ എന്ന് പറയാം.ഉത്തര കേരള കവിത സാഹിത്യവേദി സംഘടിപ്പിച്ച മഹാകവികളായ വൈലോപ്പിള്ളി ശ്രീധരമേനോൻ, പി കുഞ്ഞിരാമൻ നായർ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അക്ഷര ഗുരു കവിയൂർ അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ കോർപറേഷൻ മേയർ മുസ്‌ലിഹ്  മഠത്തിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രൊ: മുഹമ്മദ് അഹമ്മദ്, ഡോ:പി മനോഹരൻ, ഡോ:എൻ കെ ശശീന്ദ്രൻ, സോമൻ മാഹി, പത്മനാഭൻ മാസ്റ്റർ എന്നിവർ പ

ചിറക്കൽ രാജാസ് ഹയർ സെക്കന്ററി സ്കൂളിന് സമീപം കെ ശാരദ (69) നിര്യാതയായി.

Image
  ചിറക്കൽ രാജാസ് ഹയർ സെക്കന്ററി സ്കൂളിന് സമീപം കെ ശാരദ (69) നിര്യാതയായി. ഭർത്താവ് : കുഞ്ഞിരാമൻ    മക്കൾ - അനിൽ കെ, അനിത കെ, അജിത കെ, അജിത്ത് കെ  മരുമക്കൾ - ശ്രീകേഷ്, ഷിനോജ്, ബീന  സംസ്കാരം നാളെ 30.03.2024 പയ്യമ്പലത്ത് രാവിലെ 10 മണിക്ക്

ചേലേരി ആശാരി ച്ചാൽ ശ്രീ തയ് പ്പരദേവത ക്ഷേത്രത്തിനു സമീപത്തെ ചെക്കിയിൽ രാമചന്ദ്രൻ 54 വയസ്സ് നിര്യാതനായി...

Image
  ചേലേരി ആശാരി ച്ചാൽ ശ്രീ തയ് പ്പരദേവത ക്ഷേത്രത്തിനു സമീപത്തെ ചെക്കിയിൽ രാമചന്ദ്രൻ 54 വയസ്സ് നിര്യാതനായി... അച്ഛൻ. ഒ.വി .ബാലൻ അമ്മ.. സി. യെശോദ ഭാര്യ.. ഷൈലജ പെരുമാച്ചേരി മക്കൾ.. അർജുൻ, ഐശ്വര്യ സഹോദരങ്ങൾ.. രാജി, വനജ. റീജ രാജേഷ്. വിജേഷ്. വിനീത. വിജിത ശവസംസ്കാരം.. നാളെ (ശനിയാഴ്ച )രാവിലെ 10മണിക്ക് മാലോട്ട് സമുദായ സ്മശാനത്തിൽ

പുതിയതെരു നീരോഴുക്കും ചാൽ കല്ല്യാണി എൻജിനീയറിങ് വർക്സ് ഉടമയും ജ്യോതിഷനുമായ നമ്പ്യാർ മഠത്തിൽ ഷാജി (54)നിര്യാതനായി

Image
   അച്ഛൻ: പരേതനായ രാജൻ പണിക്കർ,  അമ്മ: സൗദാമിനി,  ഭാര്യ: നിഷ (മൊറാഴ). മകൻ: അജനേഷ്. സഹോദരൻ : എ ൻ എം ബൈജു (ചിറക്കൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി, കണ്ണൂർ co-op urban Bank). സംസ്കാരം നാളെ 30.03.2024 രാവിലെ 11 മണിക്ക് പയ്യാമ്പലത്ത്.

300 മില്ലി കുടിവെള്ളക്കുപ്പിയടക്കം ഒരു ടണ്ണിലധികം നിരോധിത ഉൽപ്പന്നങ്ങൾ രണ്ട് സ്ഥാപനങ്ങളിൽ നിന്നായി കണ്ടെടുത്തു

Image
  കണ്ണൂർ : ശുചിത്വ മാലിന്യ പരിപാലന രംഗത്തെ നിയമലംഘനങ്ങൾ അന്വേഷിക്കുന്ന തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്കോഡ് പാനൂർ നഗരസഭ പരിധിയിലെ കരിയാട് നടത്തിയ പരിശോധനയിൽ 300 മില്ലി കുടിവെള്ളക്കുപ്പിയടക്കം ഒരുടണ്ണിലധികം നിരോധിത ഉൽപ്പന്നങ്ങൾ രണ്ട് സ്ഥാപനങ്ങളിൽ നിന്നായി കണ്ടെടുത്തു. ഈസി മാർട്ട് സൂപ്പർ മാർക്കറ്റ് എന്ന സ്ഥാപനത്തിൽ പ്ലാസ്റ്റിക് പേപ്പർ കപ്പ്,ഗാർബേജ് ബാഗ്.പ്ലാസ്റ്റിക് കാരി ബാഗുകൾ ,ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് സ്പൂണുകൾ,തെർമോകോൾ പ്ലേറ്റുകൾ എന്നിവ ഉൾപ്പെടെയുള്ള നിരോധിത വസ്തുക്കൾ ആകർഷകമായ രീതിയിൽ പരസ്യമായ പ്രദർശിപ്പിച്ചാണ് വിൽപ്പന നടത്തിയിരുന്നത്.ഇതേ സ്ഥാപനത്തിൻ്റെ പിറകിലെ ഗോഡൗണിൽ നിന്നും നിരോധിത 300 മില്ലി ലിറ്റർ രണ്ടായിരം കുടിവെള്ള കുപ്പികളും പിടിച്ചെടുത്തു. നിരോധിത ഉൽപ്പന്നങ്ങൾ തൊട്ടടുത്ത ജില്ലയായ കോഴിക്കോട് നിന്നാണ് എത്തിച്ചിരുന്നത്. കരിയാട് ടൗണിലെതന്നെ സെവൻസ് എന്ന സ്ഥാപനത്തിൽ നിന്നും 75 കിലോ പ്ളാസ്റ്റിക് ക്യാരി ബാഗ് ഉൾപ്പെടെയുള്ള നിരോധിത വസ്തുക്കൾ പിടിച്ചടുത്തു. രണ്ട് സ്ഥാപനങ്ങൾക്കും പതിനായിരം രൂപ വീതം പിഴ ചുമത്തി തുടർ നടപടികൾ സ്വീകരിക്കാൻ പാനൂർ നഗരസഭയ്ക്ക് ജില്ലാ സ്ക്

സി സന്തോഷ് (52) നിര്യാതനായി

Image
  സി പി ഐ എം കല്ല്യാശ്ശേരി സെൻട്രൽ ബ്രാഞ്ച് സെക്രട്ടരി സി പ്രഭാകരൻ്റെ സഹോദരൻ സി സന്തോഷ് (52) നിര്യാതനായി. സംസ്കാരം ഇന്ന് (മാർച്ച് 29) വൈ: 6 മണിക്ക്. ഭാര്യ ശോഭന. മക്കൾ പ്രത്യുഷ, അഭിനവ്.

കണ്ണൂർ വിമാനത്താവളത്തിൽ ടിക്കറ്റ് നിരക്കുകൾ ഉയരും

Image
  കണ്ണൂർ: രാജ്യാന്തര വിമാന താവളത്തിലെ വിവിധ നിരക്കുകൾ ഉയർത്താൻ എയർപോർട്ട് ഇക്കണോമിക് റഗുലേറ്ററി അതോറിറ്റി അനുമതി നൽകി. ഇതോടെ ആഭ്യന്തര-രാജ്യാന്തര ടിക്കറ്റ് നിരക്കുകൾ ഉയരും. ഏപ്രിൽ ഒന്ന് മുതൽ എടുക്കുന്ന ടിക്കറ്റുകൾക്കാണ് പുതുക്കിയ നിരക്കുകൾ ബാധകമാവുക. യാത്രാനിരക്കിനൊപ്പം ടിക്കറ്റിൽ ഉൾപ്പെടുത്തി ഈടാക്കുന്ന യൂസർ ഡവലപ്മെന്റ് ഫീസ്, വിമാന കമ്പനികളിൽ നിന്ന് ഈടാക്കുന്ന പാർക്കിങ്, ലാൻഡിങ് നിരക്കുകൾ, എയ്റോബ്രിജ്, ഇൻലൈൻ എക്സ്റേ, കാർഗോ നിരക്കുകൾ വർധിക്കും. രാജ്യാന്തര യാത്രക്കാർക്ക് യൂസർ ഡവലപ്മെന്റ് ഫീസിൽ മാത്രം ഏതാണ്ട് 700 രൂപയുടെയും ആഭ്യന്തര യാത്രക്കാർക്ക് 500 രൂപയുടെയും വർധനയാണ് ഉണ്ടാവുക. നിലവിൽ രാജ്യാന്തര യാത്രാ ടിക്കറ്റുകൾക്ക് നികുതി ഉൾപ്പെടെ 1263 രൂപയും ആഭ്യന്തര യാത്രക്ക് 378 രൂപയുമാണ് യൂസർ ഡവലപ്മെന്റ് ഫീസായി ഈടാക്കുന്നത്. ഏപ്രിൽ ഒന്ന് മുതൽ രാജ്യാന്തര യാത്രക്കാരിൽ നിന്ന് നികുതി ഉൾപ്പെടെ 1982 രൂപയും ആഭ്യന്തര യാത്രക്കാരിൽ നിന്ന് 885 രൂപയും ഈടാക്കുന്നതിനാണ് അനുമതി ലഭിച്ചത്. 2028 വരെയുള്ള ഓരോ സാമ്പത്തിക വർഷങ്ങളിലും ഈ നിരക്കുകളിൽ നിശ്ചിത ശതമാനം വർധനക്കും അനുമതിയുണ്ട്.

പാപ്പിനിശ്ശേരി : തുരുത്തിയിൽ താമസിക്കുന്ന പടമാട്ടു മ്മൽ ഓമന (78)അന്തരിച്ചു

Image
  പാപ്പിനിശ്ശേരി വെസ്റ്റ്... ഇപ്പോൾ തുരുത്തിയിൽ താമസിക്കുന്ന പടമാട്ടു മ്മൽ ഓമന (78)അന്തരിച്ചു ഭർത്താവ് പരേതനായ പടമാട്ടുമ്മൽ പുരുഷോത്തമൻ മക്കൾ സത്യഭാമ. സജീവൻ. രാജു. സരിത സംസ്കാരം ഇന്ന് 29/3/2024ഉച്ചയ്ക്ക് 2മണിക്ക് ഇല്ലിപ്പുറം സമുദായം ശ്മശാനത്തിൽ

പാപ്പിനിശ്ശേരി കാട്ടിലെ പള്ളി സ്വദേശി അബുദാബിയിൽ വെച്ച് നിര്യാതനായി.

Image
പാപ്പിനിശ്ശേരി പിടിയപെരക്കെ മർഹും അബ്ദുറഹ്മാൻ ക്കന്റെ ( മാട്ടുകാരൻ ) മകൻ adv  റിയാസ്   അബുദാബിയിൽ വെച്ച് മരണപ്പെട്ടു.

കാറും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചതിൽ ദുരൂഹത

Image
   പത്തനംതിട്ട: കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹത. തുമ്പമൺ നോർത്ത് ജിഎച്ച്എസ്എസിലെ അധ്യാപികയായ നൂറനാട് സ്വദേശിനി അനുജ (36), ചാരുംമൂട് പാലമേൽ ഹാഷിം മൻസിലില്‍ ഹാഷിം (35) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ടൂര്‍ കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ അനുജയെ വാഹനം തടഞ്ഞു നിര്‍ത്തിയാണ് ഹാഷിം കൂട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് വ്യക്തമാക്കി. അമിത വേഗതയില്‍ കാര്‍ ലോറിയില്‍ ഇടിപ്പിച്ചതായാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍ ഇരുവരും തല്‍ക്ഷണം മരിച്ചിരുന്നു. സഹ അധ്യാപകർക്ക് ഒപ്പം തിരുവനന്തപുരത്ത് വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു അനുജ. ഇതിനിടെയാണ് ഹാഷിം കൂട്ടിക്കൊണ്ടുപോയത്. കൂട്ടിക്കൊണ്ടുപോകുമ്പോള്‍ മറ്റു അസ്വഭാവികതളുണ്ടായിരുന്നില്ലെന്നാണ് സഹ അധ്യാപകര്‍ പറയുന്നത്. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് വിശദമായ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം. കാര്‍ അമിത വേഗതയിലായിരുന്നുവെന്നാണ് ദൃക്സാക്ഷികളുടെ മൊഴി. ഏഴംകുളം പട്ടാഴിമുക്കിൽ വെച്ചാണ് കണ്ടെയ്നർലോറിയും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. ഫയ

പിഎസ്‍സി പരീക്ഷയ്ക്ക് പഠിക്കാൻ അവധി കൊടുത്തില്ല, ചെക്യാട് പഞ്ചായത്തിലെ ജീവനക്കാരിയുടെ ആത്മഹത്യ; ഓഡിയോ പുറത്ത്

Image
  കോഴിക്കോട്: കോഴിക്കോട് ചെക്യാട് പഞ്ചായത്തിലെ താല്‍ക്കാലിക ജീവനക്കാരി ആത്മഹത്യ ചെയ്തതത് പഞ്ചായത്ത് സെക്രട്ടറി തുടര്‍ച്ചയായി അവധി നിരസിച്ചതു കൊണ്ടാണെന്ന് ആരോപണം. കരാര്‍ ജീവനക്കാരി വൈക്കിലശ്ശേരി സ്വദേശി പ്രിയങ്കയെയാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഉത്തരവാദി പഞ്ചായത്ത് സെക്രട്ടറിയാണെന്ന് സുഹൃത്തിനോട് പ്രിയങ്ക പറയുന്ന ഓഡിയോ ക്ലിപ്പ് പുറത്തു വന്നു. ഓര്‍ക്കാട്ടേരി ചെക്യാട്ട് പഞ്ചായത്തില്‍ കരാ‍ര്‍ അടിസ്ഥാനത്തില്‍ കഴിഞ്ഞ ആറുമാസമായി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെകടറായി ജോലി ചെയ്യുന്ന പുതിയോട്ടില്‍ പ്രിയങ്കയെയാണ് കഴിഞ്ഞ ദിവസം വിട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അടുത്ത മാസം നടക്കാനിരിക്കുന്ന പിഎസ് എസ് പരീക്ഷക്കായി കുറച്ചുമാസങ്ങളായി നിരന്തര പരിശ്രമത്തിലായിരുന്നു പ്രിയങ്ക. ജനുവരിയില്‍ രാജിവെക്കാന്‍ ശ്രമിച്ചപ്പോള്‍ ഭീഷണിപ്പെടുത്തുന്നത് പോലെ പറഞ്ഞെന്നും പിന്നീട് ലീവ് പല തവണ നിരസിക്കപ്പെട്ടെന്നും ആത്മഹത്യക്കുറിപ്പില്‍ പറയുന്നുണ്ട്. എന്തെങ്കിലും ചെയ്താല്‍ ഉത്തരവാദി പഞ്ചായത്ത് സെക്രട്ടറിയാണെന്നും പ്രിയങ്ക സുഹൃത്തിനോട് പറയുന്ന ഓഡിയോ ക്ലിപ്പും പുറത്തു വന്നു. എന്നാല്‍ പ്രിയങ്കയുടെ കു

പീഡാനുഭവ സ്മരണയില്‍ ഇന്ന് ദുഃഖവെള്ളി; ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന ചടങ്ങുകള്‍

Image
   യേശുവിന്റെ പീഡാനുഭവത്തിന്റെയും കുരിശു മരണത്തിന്റെയും ഓർമ പുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് ദുഃഖ വെള്ളി ആചരിക്കുന്നു.വിവിധ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന ചടങ്ങുകള്‍ നടക്കും. ലോകത്തിന്റെ മുഴുവന്‍ പാപങ്ങളും ഏറ്റുവാങ്ങി സ്വയം ബലിയായ ക്രിസ്തു സഹിച്ച പീഡാനുഭവങ്ങളുടെ പരിസമാപ്തിയാണ് കുരിശു മരണം. കുരിശു മരണത്തിനു മുന്നോടിയായി യേശുവിന്‍റെ പീഡാനുഭവങ്ങളുടെ ഓർമ പുതുക്കാൻ കുരിശിന്‍റെ വഴിയിലും വിശ്വാസികള്‍ പങ്കെടുക്കും. ദേവാലയങ്ങളില്‍ രാവിലെ തന്നെ പ്രാര്‍ത്ഥനകളും പ്രത്യേക ശുശ്രൂഷകളും നടക്കും.വിവിധ പള്ളികളില്‍ കുരിശിന്റെ വഴിയുടെ അനുസ്മരണവുമായി പരിഹാര പ്രദക്ഷിണവും നഗരികാണിക്കലും നടക്കും. യേശു ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ച, അവരുടെ കാലുകൾ കഴുകി വിനയത്തിന്റെ ഉദാത്ത മാതൃക കാണിച്ച പെസഹാ വ്യാഴത്തിന്റെ തുടർന്നുള്ള ഈ ദിവസത്തിൽ ‍യേശുക്രിസ്തുവിന്‍റെ പീഡാസഹനത്തെയും കാൽവരി മലയിലെ കുരിശു മരണത്തെയും ക്രൈസ്തവർ അനുസ്മരിക്കുന്നു.

ചേലേരി : സിപിഎം ചേലേരിയിൽ പ്രതിഷേധ പ്രകടനം നടത്തി

Image
  സിപിഎം ചേലേരിയിൽ പ്രതിഷേധ പ്രകടനം നടത്തി.പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതികുടീരങ്ങളിൽ രാസ ദ്രാവകം ഒഴിച്ച് വികൃതമാക്കിയ ഇരുട്ടിൻ്റെ ശക്തികൾക്കെതിരെ സിപിഎം ചേലേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേലേരിയിൽ പ്രതിഷേധ പ്രകടനം നടത്തി. ചേലേരി യുപി സ്കൂളിന് സമീപത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തിൽ നിരവധി പേർ പങ്കെടുത്തു .സിപിഎം മയിൽ ഏരിയ കമ്മിറ്റി മെമ്പർ കെ വി പവിത്രൻ സിപിഎം ചേലേരിൽ ലോക്കൽ സെക്രട്ടറി കെ അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.

കണ്ണൂർ സ്വദേശി ട്രെയിനിൽ നിന്ന് വീണ് മരണപ്പെട്ടു

Image
കണ്ണൂർ കൂത്തുപറമ്പ റീമാസ് മൻസിലിലെ മുഹമ്മദ് റമീം റാഫി ട്രെയിനിൽ നിന്ന് വീണ് മരണപ്പെട്ടു. മംഗലാപുരം പി.എ ഇൻജിനിയറിംഗ് കോളേജ് ഒന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ്.ഇന്ന് ഉച്ചക്ക് രണ്ടര മണിയോടെയാണ് ചൗക്കി സി.പി.സി.ആർ.ഐക്ക് സമീപം ട്രെയിനിൽ നിന്ന് തെറിച്ച് വീണത്.  മൃതദേഹം  കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

പ്രതിഷേധ പ്രകടനം നടത്തി

Image
  ചട്ടുകപ്പാറ- പയ്യാമ്പലത്ത് സഖാക്കൾ ഇ.കെ.നായനാർ, ചടയൻ ഗോവിന്ദൻ ,കോടിയേരി ബാലകൃഷ്ണൻ എന്നിവരുടെ സ്മൃതികുടീരത്തിൽ കരിഓയിൽ ഒഴിച്ച് വികൃതമാക്കിയതിൽ പ്രതിഷേധിച്ച് CPI(M) വേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി.പ്രകടനത്തിന് ജില്ലാ കമ്മറ്റി അംഗം കെ.ചന്ദ്രൻ ,ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ എന്നിവർ നേതൃത്വം നൽകി.