Posts

Showing posts from August, 2024

പെണ്‍സുഹൃത്തിനെ കളിയാക്കി: കണ്ടക്ടറെ കുത്തിക്കൊന്ന പ്രതി പിടിയില്‍

Image
  കൊച്ചി: ബസില്‍ കയറി കണ്ടക്ടറെ കുത്തിക്കൊന്ന സംഭവത്തിൽ പ്രതി പിടിയില്‍. കളമശ്ശേരി സ്വദേശി മിനൂപ് ബിജു ആണ് പിടിയിലായത്. കളമശ്ശേരി എച്ച്‌എംടി ജങ്ഷനിലാണ് സംഭവം. ഇടുക്കി സ്വദേശി അനീഷ് (34 ) ആണ് കൊല്ലപ്പെട്ടത്. അസ്ത്ര ബസിലെ കണ്ടക്ടറായിരുന്നു ഇയാള്‍. പെണ്‍സുഹൃത്തിനെ കളിയാക്കിയതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് കാരണം. ബസില്‍ ഓടിക്കയറിയ പ്രതി അനീഷിനെ കുത്തിയശേഷം ഇറങ്ങിയോടുകയായിരുന്നു. മാസ്‌ക് ധരിച്ചെത്തിയ പ്രതി യാത്രക്കാരുടെ മുന്നിലിട്ടാണ് കൃത്യം നടത്തിയത്.

ജി. വി. എച്ച്. എസ്. എസ്. കുറുമാത്തൂർ HSS ബ്ലോക്ക് കെട്ടിടോദ്ഘാടനവും VHSE ബ്ലോക്ക്‌ കെട്ടിട നിർമ്മാണ ശിലാസ്ഥാപനവും സെപ്റ്റംബർ 2 ന്.

Image
  ജി. വി. എച്ച്. എസ്. എസ്. കുറുമാത്തൂർ HSS ബ്ലോക്ക് കെട്ടിടോദ്ഘാടനവും VHSE ബ്ലോക്ക്‌ കെട്ടിട നിർമ്മാണ ശിലാസ്ഥാപനവും  2024 സെപ്‌തംബർ 2 തിങ്കളാഴ്‌ച ഉച്ചയ്ക്ക് 2.30 ന്

കുറുമാത്തൂർ : കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേർസ് അസോസിയേഷൻ പത്താം വാർഷിക സമ്മേളനം വൈസ് പ്രസിഡന്റ് ശ്രീ രഞ്ജിത്ത് കെകെ യുടെ അദ്ധ്യക്ഷതയിൽ വ്യാപാരഭവൻ ഓഡിറ്റോറിയം പൊക്കോണ്ടിൽ വച്ച് നടന്നു .

Image
  കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേർസ്  അസോസിയേഷൻ പത്താം വാർഷിക സമ്മേളനം വൈസ് പ്രസിഡന്റ് ശ്രീ രഞ്ജിത്ത് കെകെ യുടെ അദ്ധ്യക്ഷതയിൽ   വ്യാപാരഭവൻ ഓഡിറ്റോറിയം പൊക്കോണ്ടിൽ വച്ച് നടന്നു .യൂണിറ്റ് സെക്രട്ടറി ശ്രി ജിജേഷ് കെ.കെ സ്വാഗത പ്രാഭാഷണത്തോട് കൂടി ആരംഭിച്ച സമ്മേളനത്തിൽ  KEWSAസംസ്ഥാന ട്രഷറർ ശ്രീ കെ പി രമേശൻ ഉത്ഘാടനം ചെയ്തു. ചടങ്ങിൽ signal Panal Boad , ABB ,Apar cable, Powerzoid ,C Mart  തുടങ്ങിയ കമ്പനി പ്രതിനിധികളുടെ സാന്നിധ്യമുണ്ടായിരുന്നു. ....  അടുത്ത രണ്ട് വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡൻറ് - ശ്രീ ശ്രീകുമാർ കെ ആർ  സെക്രട്ടറി -ശ്രീ നിഖിൽകുമാർ എം കെ  ട്രഷറർ -ശ്രീ നൗഫൽ എംപി സത്യപ്രതിജ്ഞ ജില്ലാ സെക്രട്ടറി ശ്രീ ഗോപിനാഥൻ ചൊല്ലിക്കൊടുക്കുന്നു. ...

കല്യാശേരി: കല്യാശ്ശേരി പൊയ്യിൽ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ ജ്യോതിക കെ വി ജ്യോതിക നിര്യാതയായി.

Image
 കല്യാശേരി : ഫാഷൻ ടെക്ക്നോളജി വിദ്യാർത്ഥിനിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കല്യാശ്ശേരി പൊയ്യിൽ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ  കെ വി ജ്യോതിക(19) ആണ് മരിച്ചത്. കണ്ണൂർ ഫെംസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി വിദ്യാർത്ഥിയാണ്. . അച്ഛൻ: ജയചന്ദ്രൻ. അമ്മ: കനകലത. ശവസംസ്കാരം നാളെ രാവിലെ 11 മണിക്ക് ബിക്കിരിയൻ പറമ്പ് പൊതുശ്മശാനത്തിൽ.

തളിപ്പറമ്പ് :മാനസയെ കാണാതായി, സജിത്തിനോടൊപ്പം പോയതായി പരാതി.

Image
  തളിപ്പറമ്പ്: യുവതിയെ കാണാനില്ലെന്ന പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കൂവേരി രാമപുരത്തെ സി.മുകുന്ദന്റെ മകള്‍ സി.മാനസയെയാണ്(20) കാണാതായത്. ഇന്നലെ ക്ലാസിന് പോകുന്നതായി പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ മാനസ തിരിച്ചുവന്നില്ലെന്നാണ് പരാതി. നെടുമുണ്ടയിലെ സജിത്ത് എന്നയാളോടൊപ്പം പോയതായി സംശയിക്കുന്നതായി പരാതിയില്‍ പറയുന്നു.

തളിപ്പറമ്പ് :ജിന്ന് മന്ത്രവാദി ഇബ്രാഹിമിന് 52 വര്‍ഷം ജയില്‍.

Image
തളിപ്പറമ്പ്: മൂത്തുമ്മയുടെ ജിന്ന് ബാധ ഒഴിപ്പിക്കാനെത്തി 16 കാരിയെ ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയാക്കിയ മന്ത്രവാദിക്ക് 52 വര്‍ഷം കഠിനതടവും3.25 ലക്ഷം രൂപ പിഴയും ശിക്ഷ. തളിപ്പറമ്പ് ഞാറ്റുവയലിലെ തുന്തക്കാച്ചി മീത്തലെ പുരയില്‍ ടി.എം.പി ഇബ്രാഹിമിനെയാണ്(54)തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്. 2020 സപ്തംബര്‍-9 നാണ് തളിപ്പറമ്പ് പോലീസ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ വീട്ടിലെത്തിയ ഇബ്രാഹിം പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ജിന്ന് ബാധ ഒഴിപ്പിക്കാനായി 77,000 രൂപ വാങ്ങി വഞ്ചിച്ചതിനും പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങളെടുത്ത് അവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനും ഇയാള്‍ക്കെതിരെ കേസുണ്ട്. തളിപ്പറമ്പ് സി.ഐ ആയിരുന്ന എന്‍.കെ.സത്യനാഥനാണ് കേസന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.

കണ്ണൂരിൽ ഓവർ ബ്രിഡ്ജ് അടച്ചിട്ടതോടെ തെരുവ് കച്ചവടക്കാരും കാൽ നടയാത്രക്കാരും ദുരിതത്തിലായി

Image
  കണ്ണൂർ : നഗരത്തിൽ ഓണക്കാലത്ത് ഫൂട്ട് ഓവർ ബ്രിഡ്ജ് അടച്ചിട്ടതോടെ തെരുവ് കച്ചവടക്കാരും കാൽ നടയാത്രക്കാരും ദുരിതത്തിലായി. വെള്ളിയാഴ്ച മുതലാണ് നഗര ഹൃദയത്തിലെ ഓവർ ബ്രിഡ്ജ് അടച്ചിട്ടത്. ഹെഡ് പോസ്റ്റ് ഓഫീസ് ടെലഫോൺ ഭവൻ വഴി മുനീശ്വരൻ കോവിലിന് മുന്നിലെത്താൻ നൂറുക്കണ ക്കിനാളുകൾആശ്രയിക്കുന്നവഴിയാണിത്. ഇനി ഏറെ ചുറ്റിത്തിരിഞ്ഞ് വേണം ഹെഡ് പോസ്റ്റ് ഓഫീസ് ഭാഗത്ത് നിന്നും മുനീശ്വരർ കോവിൽ റോഡിലെത്താൻ. കണ്ണൂർ നഗരത്തിലെത്തുന്നവർ പ്രസ് ക്ളബ്ബ് ജങ്ഷനിൽബസ്സിറങ്ങി എളുപ്പത്തിൽ മാർക്കറ്റിലും മറ്റുമെത്താൻ ആശ്രയിക്കുന്നതും ഈ വഴി തന്നെയാണ്. പാലത്തിന്റെ അറ്റകുറ്റപ്പണികൾ നടത്താനാണ് വഴി അടച്ചതെന്നാണ് റെയിൽവെ എൻജിനിയറിങ് വിഭാഗം അധികൃതരുടെ വിശദീകരണം. ബീമുകൾ തുരുമ്പെടുത്തും സ്പയെറുകൾ ഇളകിയതിനാലും അപകടാവസ്ഥ യിലായതിനെ തുടർന്നാണ് റെയിൽവെ ഫുട്ട് ഓവർബ്രിഡ്ജുവഴിയുള്ള ഗതാഗതം നിരോധിച്ചത്.

തലശ്ശേരി : പുഴയിലേക്ക് ചാടിയ പെൺകുട്ടി മരിച്ചു

Image
  തലശ്ശേരി: എരഞ്ഞോളിപ്പാലം ബോട്ട് ജെട്ടിക്ക് സമീപത്ത് നിന്ന് പുഴയിലേക്ക് ചാടിയ പെൺകുട്ടി മരിച്ചു. കോടിയേരി ഉക്കണ്ടൻ പീടികയിലെ പുത്തലത്ത് ഹൗസിൽ ശ്രേയ (18) യാണ് മരിച്ചത്. നാട്ടുകാരും പോലീസും ചേർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

വളപട്ടണം : ഹജ്ജ് ഹെൽപ്പ് ഡെസ്ക്, സാന്ത്വന കേന്ദ്രം ഉദ്ഘാടനം നാളെ

Image
  വളപട്ടണം  എസ് വൈ എസ് കീരിയാട് സാന്ത്വന കേന്ദ്രത്തിൻ്റെയും ഹജ്ജ് ഹെൽപ്പ് ഡെസ്‌ക്കിൻ്റെയും ഉദ്ഘാടനം നാളെ.  വൈകിട്ട് 4.30ന് കീരിയാട് മിസ്ബാഹുൽ ഹുദയിലെ ഹജ്ജ് ഹെൽപ്പ് ഡെസ്ക് ഉദ്ഘാടനം സയ്യിദ് ശാഫി ബാഅലവി നിർവ്വഹിക്കും. വൈകിട്ട് അഞ്ചിന് സാന്ത്വന കേന്ദ്രം ഉദ്ഘാടനം കെവി സുമേഷ് എം എൽ എ നിർവ്വഹിക്കും.  സാന്ത്വനം വളണ്ടിയർമാരുടെ ടീ ഷർട്ട് പ്രകാശനവും എം എൽ എ നിർവ്വഹിക്കും. എ പി അബ്ദുൽ സത്താർ റിലീഫ് സെൽ പ്രഖ്യാപനവും ലോഗോ പ്രകാശനവും സയ്യിദ് ശാഫി ബാ അലവി നടത്തും. പരിയാരം സാന്ത്വന കേന്ദ്രം മുഖ്യ കാര്യദർശി റഫീഖ് അമാനി തട്ടുമ്മൽ പ്രഭാഷണം നടത്തും. മെഡിക്കൽ, റിലീഫ് കാർഡുകളുടെ വിതരണോദ്ഘാടനം എസ് വൈ എസ് ജില്ലാ സെക്രട്ടറി നിസാർ അതിരകം നടത്തും. വിവിധ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ചടങ്ങിൽ ആദരിക്കും. മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തുളളവരും പൗര പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും.

കണ്ണാടിപ്പറമ്പിൽ കൃഷ്ണായനം നാളെ

Image
  കണ്ണാടിപ്പറമ്പ് : സനാതനധർമ്മ പഠനവേദിയായ ജ്യോതിർഗമയയുടെ ആഭിമുഖ്യത്തിൽ കണ്ണാടിപ്പറമ്പ് ദേവസ്വം ഓഡിറ്റോറിയത്തിൽ നാളെ രാവിലെ 8 മണി മുതൽ വൈകുന്നേരം 4 മണി വരെ കൃഷ്ണായനം എന്ന പേരിൽ കൃഷ്ണഗാഥയെ ആസ്പദമാക്കി ജ്ഞാനയജ്ഞം നടക്കും. ഗുരുവായൂർ മുൻ മേൽശാന്തി തൃശ്ശൂർ മൂർക്കന്നൂർ ബ്രഹ്മശീ ശ്രീഹരി നമ്പൂതിരിയാണ് യജ്ഞാചാര്യൻ. ഭാഗവതകഥാ വ്യാഖ്യാനവും മധുരമായ ശ്രീകൃഷ്ണ ഭക്തി ഗാനാലാപനവും ഉൾപ്പെടുത്തിയുള്ള പ്രഭാഷണം ആകർഷണീയമാണ്. കൂടെ പ്രശസ്ത പുല്ലാങ്കുഴൽ വിദഗ്ദൻ എറണാകുളം ശ്രീ. സി.വി. വിജയകുമാർ വേണുനാദ സംഗീതമാലപിക്കും. നാറാത്ത് കൈവല്യാശ്രമം മഠാധിപതി സ്വാമി കൈവല്യാനന്ദ സരസ്വതി ദീപപ്രോജ്വലനം നടത്തി ജ്ഞാനയജ്ഞം ഉദ്ഘാടനം ചെയ്യും. പ്രശസ്ത നോവലിസ്റ്റ് ശ്രീ.കെ.വി.മുരളീമോഹനൻ ആചാര്യ പരിചയഭാഷണം നടത്തും. കോലത്തുനാട് മലയാള ഭാഷക്കു നൽകിയ കൃഷ്ണഗാഥയെ ആസ്പദമാക്കിയുള്ള ജ്ഞാനയജ്ഞത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ജ്യോതിർഗമയ ഭാരവാഹികൾ അറിയിച്ചു.

വളപട്ടണം : PV ജാഫർ നിര്യാതനായി.

Image
ഖത്തർ വളപട്ടണം കൂട്ടായ്മ മെമ്പർ വളപട്ടണം ജുമഅ മസ്ജിദിന് സമീപം താമസിച്ചിരുന്ന പണ്ടാര വളപ്പിൽ ജാഫർ മരണപ്പെട്ടു. (ഇപ്പോൾ താമസം കണ്ണൂർ സിറ്റി കുറുവയിൽ ) ഖത്തറിൽ ടീ ടൈമിൽ ജീവനക്കാരനായിരുന്നു. അസുഖത്തെ തുടർന്ന് ചികിത്സാർത്ഥം ഒരാഴ്ച മുമ്പാണ് നാട്ടിൽ വന്നത്. ഭാര്യ : നബീസ  മക്കൾ : കമാൽ , ലൈല  പിതാവ് : കമാൽ  മാതാവ് : റാബിയ ഹജ്ജുമമ  സഹോദരങ്ങൾ : പി. വി. താജുദ്ധീൻ, നൂർജഹാൻ, ഫൗസിയ, ഫരീദ, പരേതനായ നിസാം

അച്‌ഛൻ മകനെ കുത്തിക്കൊന്നു..

Image
കോഴിക്കോട് കൂടരഞ്ഞിയിൽ മദ്യലഹരിയിൽ അച്‌ഛൻ മകനെ കുത്തിക്കൊന്നു. പൂവാറൻതോട് ജോൺ ആണ് മകൻ ക്രിസ്റ്റിയെ കൊലപ്പെടുത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം. ജോൺ മദ്യപിച്ച് വഴക്കുണ്ടാക്കുന്നത് പതിവാണെന്നാണ് വിവരം. ബന്ധു വീടുകളിലും മദ്യപിച്ചെത്തി ഇയാൾ സ്‌ഥിരമായി വഴക്കിടാറുണ്ട്. കൂടരഞ്ഞിയിലെ തന്നെ ഒരു ബന്ധുവീട്ടിൽ ജോൺ മദ്യപിച്ചെത്തി ബഹളംവച്ചപ്പോൾ അവർ ക്രിസ്‌റ്റിയെ വിളിച്ച് വിവരം പറഞ്ഞു. ക്രിസ്‌റ്റിയും കൂട്ടുകാരും ഇവിടെയെത്തി ജോണിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. വീട്ടിലെത്തിയതിനു ശേഷവും ബഹളം കേൾക്കുന്നുണ്ടായിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു.

കീച്ചേരി ന്യൂ കെ എസ് ആർ സി ക്ക്‌ സമീപം താമസിക്കുന്ന കുടുക്ക കുഞ്ഞമ്പു നിര്യാതനായി.

Image
  കീച്ചേരി ന്യൂ കെ എസ് ആർ സി ക്ക്‌ സമീപം താമസിക്കുന്ന കുടുക്ക കുഞ്ഞമ്പു 78 വയസ്സ് അന്തരിച്ചു.  ഭാര്യ ഓമന.  മക്കൾ നീതു, പരേതനായ നിജി. മരുമകൻ മനീഷ് നണിച്ചേരി.  സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2മണിക്ക് കീച്ചേരിക്കുന്ന് സമുദായ  ശ്മശാനത്തിൽ.

തേറളായി എ യു പി സ്കൂളിലെ സ്നേഹപൂർവ്വം സുപ്രഭാതം പദ്ധതിയുടെ ഭാഗമായി സുപ്രഭാതം ദിനപത്രം"സ്കൂൾ ലീഡർ റിഷിനു നൽകി ഉദ്ഘാടനം ചെയ്തു.

Image
  തേറളായി എ യു പി സ്കൂളിലെ സ്നേഹപൂർവ്വം സുപ്രഭാതം പദ്ധതിയുടെ ഭാഗമായി മഹല്ല് ഖതീബ് അയ്യൂബ് ദാരിമി, എസ് കെ എസ് എസ് എഫ് ജനറൽ സെക്രട്ടറി അഷ്കർ ഫൈസി എന്നിവർ "സുപ്രഭാതം ദിനപത്രം"സ്കൂൾ ലീഡർ റിഷിനു നൽകി ഉദ്ഘാടനം ചെയ്തു.  ഹെഡ്മിസ്ട്രെസ്സ് പുഷ്പലത ടീച്ചർ, ജമാഅത്ത് കമ്മറ്റി പ്രതിനിധി മൊയ്തീൻ ഹാജി,ലബീന ടീച്ചർ ഖൈറുന്നിസ ടീച്ചർ, റഹ്മത്ത് ടീച്ചർ,റംഷാദ് സി, എന്നിവർ പങ്കെടുത്തു.

മയ്യിൽ : യാത്രാ ക്ലേശം പരിഹരിക്കണം

Image
  അതി രാവിലെ കണ്ണൂരിൽ നിന്നും മയ്യിലേക്കും രാത്രി മയ്യിൽ ഭാഗത്തു നിന്ന് കണ്ണൂരിലേക്കും ബസ്സ് സർവ്വീസില്ലാത്തതിനാൽ ദൂരയാത്രക്കാരും മറ്റും അനുഭവിക്കുന്ന പ്രയാസത്തിന് ശ്വാശ്വതമായ പരിഹാരം കാണണമെന്നും ഇക്കാര്യത്തിൽ അടിയന്തിര ഇടപെടൽ വേണമെന്നും മയ്യിൽ സി. ആർ.സി ജനറൽ ബോഡി യോഗം അധികൃതരോടാവശ്യപ്പെട്ടു. കെ.വി. യശോദ ടീച്ചറുടെ അദ്ധ്യക്ഷതയിൽ ജില്ലാ ലൈബ്രറി കൗൺസിൽ സിക്രട്ടരി പി.കെ.വിജയൻ സമ്മേളനം ഉൽഘാടനം ചെയ്തു. പി.കെ. നാരായണൻ, കെ. ബാലകൃഷ്ണൻ , വി.വി വിജയൻ, പുരുഷോത്തമൻ ചൂളിയാട്,കെ. സജിത എന്നിവർ സംസാരിച്ചു.

ഇപി ജയരാജനെ ഇടതു മുന്നണി കണ്‍വീനര്‍ സ്ഥാനത്തു നിന്ന് മാറ്റി

Image
  തിരുവനന്തപുരം: ഇപി ജയരാജനെ ഇടതു മുന്നണി കണ്‍വീനര്‍ സ്ഥാനത്തു നിന്ന് മാറ്റി. ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി ഇപി ജയരാജന്‍ ദല്ലാള്‍ നന്ദകുമാറിന്റെ സാന്നിധ്യത്തില്‍ കൂടിക്കാഴ്ചയത് വന്‍ വിവാദമായിരുന്നു. ഇതിനെത്തുടര്‍ന്നാണ് പാര്‍ട്ടി നടപടി. സെക്രട്ടേറിയറ്റ് യോഗത്തിലെ തീരുമാനത്തിനു പിന്നാലെ ഇപി ജയരാജന്‍ തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്കു മടങ്ങി. ഇന്നു ചേരുന്ന സംസ്ഥാനസമിതി യോഗത്തിന് നില്‍ക്കാതെയാണ് ഇപി മടങ്ങിയത്. കണ്ണൂരില്‍ ചില പരിപാടികള്‍ ഉള്ളതിനാല്‍ ഇന്ന് തിരുവനന്തപുരത്ത് ഇല്ലെന്നാണ് ഇപിയുടെ വിശദീകരണം. സംഭവത്തെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് 'എല്ലാം നടക്കട്ടെ' എന്നു മാത്രമാണ് ഇപി പ്രതികരിച്ചത്. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി ഇപി ജയരാജന്‍ ദല്ലാള്‍ നന്ദകുമാറിന്റെ സാന്നിധ്യത്തില്‍ കൂടിക്കാഴ്ചയത് വന്‍ വിവാദമായിരുന്നു. കൂടിക്കാഴ്ച നടത്തിയ കാര്യം ഇപി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നേതാക്കള്‍ പലരെയും കാണാറുണ്ട്. താനും ജാവഡേക്കറെ കണ്ടിരുന്നു എന്നായിരുന്നു ജയരാജ

നാറാത്ത് ആലിങ്കീഴിൽ കാറും ഗുഡ്സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം

Image
  നാറാത്ത് ആലിങ്കീഴിൽ കാറും ഗുഡ്സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. ഗുഡ്സ് ഡ്രൈവർ കണ്ണൂർ സിറ്റി സ്വദേശിക്ക് പരിക്ക്.  അപകടങ്ങൾ പതിവാകുന്നു 

കുറ്റ്യാട്ടൂർ എട്ടേയാർ-പൊറോളം റോഡിൽ ടിപ്പർ ലോറി തല കീഴായി മറിഞ്ഞു.

Image
  കുറ്റ്യാട്ടൂർ: എട്ടേയാർ-പൊറോളം റോഡിൽ ആരോഗ്യ കേന്ദ്രത്തിന് സമീപം ടിപ്പർ ലോറി തല കീഴായി മറിഞ്ഞ് അപകടം. വൈകിട്ട് നാല് മണിയോടെയാണ് സംഭവം. ഡ്രൈവർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. കുറ്റ്യാട്ടൂരിലെ ക്രഷറിൽ നിന്നും എംസാന്റുമായി വരികയായിരുന്ന ടിപ്പറാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട ടിപ്പർ അൻപത് അടിയോളം താഴ്ചയിലേക്കാണ് പതിച്ചത്. പരുക്കേറ്റ ഡ്രൈവർ സജിത്തിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നും പരക്കെ മഴ പെയ്യും - പത്ത് ജില്ലകളിൽ യെല്ലോ അലെർട്ട്

Image
   തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും പരക്കെ മഴ. പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകളിലാണ് യെല്ലോ. വരും മണിക്കൂറുകളിൽ കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത. മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  ഇടിമിന്നൽ മുന്നറിയിപ്പ് നാളെ വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് വടക്കു കിഴക്കൻ അറബിക്കടൽ, വടക്ക് - പടിഞ്ഞാറൻ അറബിക്കടൽ, മധ്യ കിഴക്കൻ അറബിക്കടൽ അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടൽ, മധ്യ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, എന്നിവിടങ്ങളിൽ മ

വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുരയിൽ സപ്തംബർ 1, 2 തീയ്യതികളിൽ തിരുവപ്പന വെള്ളാട്ടം ഉണ്ടായിരിക്കും

Image
 വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുര , പുലൂപ്പി, കണ്ണാടിപ്പറമ്പ് പ്രി. ഒ ), കണ്ണൂർ -670604 ഫോൺ:0497 2797370, 9895204011              തിരുവപ്പന വെള്ളട്ടം 2024 സപ്തംബർ മാസം 1, 2        (1200 ചിങ്ങം 16, 17) ഞായർ തിങ്കൾ ദിവസങ്ങളിൽ ഭക്തജനങ്ങളെ, വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുരയിൽ സപ്തംബർ 1, 2 തീയ്യതികളിൽ തിരുവപ്പന വെള്ളാട്ടം ഉണ്ടായിരിക്കും 1 - 9-2024 ഞായറാഴ്ച ഉച്ചക്ക് 1 മണിക്ക് മുത്തപ്പൻ മലയിറക്കൽ വൈകുന്നേരം 5 മണിക്ക് മുത്തപ്പൻ വെള്ളാട്ടം രാത്രി 9 മണിക്ക് കളിക്കപ്പാട്ട് 10 മണിക്ക് കലശം വരവ് 2- 9-.2024 തിങ്കളാഴ്ച പുലർച്ചെ 6 മണിക്ക് തിരുവപ്പന വെള്ളാട്ടം പുലൂപ്പി, എന്ന്, 26-8-2024. മാനേജിംഗ് ട്രസ്റ്റി

കണ്ണൂർ സ്വദേശി ഒമാനിൽ നിര്യാതനായി

Image
  തളിപ്പറമ്പ :ഒമാനിൽ ഓട്ടൊമൊബൈൽ മെക്കാനിക്കായി ജോലി ചെയ്യുന്ന ബക്കളം തട്ട് പറമ്പിലെ തറോൽ രൂപേഷ് (47) ഒമാനിൽ നിര്യാതനായി.  ബക്കളത്തെ തറോൽ ഗൗരിയുടെയും പരേതനായ മുകുന്ദൻ്റെയും മകനാണ്. ഭാര്യ പ്രവീണ (പട്ടുവം) മകൾ വൈഗ (7-ാംതരം വിദ്യാർത്ഥിനി മൂത്തേടത്ത് ഹൈസ്കൂൾ തളിപ്പറമ്പ ) സഹോദരി: രൂപ (പാളിയത്ത് വളപ്പ്) ഭൗതീക ശരീരം 31.8.2024 ശനിയാഴ്ച രാവിലെ ബക്കളത്തെ വീട്ടിലെത്തിക്കും രാവിലെ 11 മണിക്ക് മൈലാട് ശ്മശാനത്തിൽ സംസ്കാരം .

കളഞ്ഞുകിട്ടിയ തുക തിരിച്ചുനല്‍കി വിദ്യാര്‍ത്ഥികള്‍

Image
  കരിവെള്ളൂർ : ദേശീയപാതയിലെ ഓണക്കുന്ന് അടിപ്പാതയില്‍ നിന്നും കളഞ്ഞു കിട്ടിയ തുക ഉടമസ്ഥനെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച്‌ വിദ്യാർത്ഥികള്‍ മാതൃകയായി. മുഹമ്മദ് ആദില്‍,മുഹമ്മദ് റനീൻ, മുഹമ്മദ് നദീർ എന്നീ വിദ്യാർത്ഥികളാണ് തങ്ങള്‍ക്ക് വഴിയില്‍ നിന്നും കിട്ടിയ തുക സമീപത്തെ ബേക്കറിയില്‍ ഏല്‍പ്പിച്ച ശേഷം വാട്ട്സ് ആപ്പ് ഗ്രൂപ്പുകളില്‍ സന്ദേശം നല്‍കി കുണിയൻ കിഴക്കേക്കര റോഡിന് സമീപം താമസിക്കുന്ന കൂലിപണിക്കാരനായ ചക്കരേൻ രാജന് തിരിച്ചുനല്‍കിയത്. ഓണക്കുന്നിലെ മുഹമ്മദ് സലീം നുഷൈബ ദമ്ബതികളുടെ മകനായ മുഹമ്മദ് ആദില്‍ കരിവെള്ളൂർ എ.വി.സ്മാരക ഗവ.ഹയർസെക്കൻഡറി സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. മുർശിദുനും മുഹമ്മദ് റനീനും മുഹമ്മദ് നദീറും ഒൻപതാംക്ളാസ് വിദ്യാർത്ഥികളും.

ഷിരൂരില്‍ കാണാതായ അര്‍ജുന്‍റെ ഭാര്യക്ക് സഹകരണ ബാങ്കില്‍ ജോലി,ജൂനിയര്‍ ക്ലാര്‍ക്ക്/കാഷ്യര്‍ തസ്തികയില്‍ നിയമന ഉത്തരവ്..

Image
  തിരുവനന്തപുരം: ഷിരൂരില്‍ അപകടത്തില്‍ കാണാതായ അർജുന്റെ കുടുബത്തിന് ആശ്വാസമായി സഹകരണ വകുപ്പിന്റെ കൈതാങ്ങ്. അർജുനെ അപകടത്തില്‍ കാണതായതോടെ കുടുംബം അനാഥമായ കുടുബത്തിന് ജീവിതത്തിലേക്ക് തിരികെ എത്താനായി അർജുന്റെ ഭാര്യയ്ക്ക് ജോലി നല്‍കിയിരിക്കുകയാണ് സഹകരണ വകുപ്പ്. അർജുനന്റെ ഭാര്യ കെ. കൃഷ്ണപ്രിയയ്ക്ക് വേങ്ങേരി സർവീസ് സഹകരണ ബാങ്കില്‍ ജൂനിയർ ക്ലാർക്ക്/കാഷ്യർ തസ്തികയിലാണ് നിയമനം നല്‍കുന്നത്. ഇതു സംബന്ധിച്ച ഉത്തരവ് (ജി.ഒ നമ്ബർ 169/2024 സഹകരണം 29 - 8 -2024 ) സഹകരണ വകുപ്പ് പുറത്തിറക്കിയതായി മന്ത്രി വി.എൻ വാസവൻ പത്രക്കുറിപ്പില്‍ അറിയിച്ചു. സാമൂഹിക പ്രതിബദ്ധതയെന്ന സഹകരണ തത്വത്തിലധിഷ്ഠിതമായ സംഘം ഭരണസമിതിയുടെ തീരുമാനം നടപ്പില്‍ വരുത്തുന്നതിനായി നിയമത്തില്‍ ഇളവുകള്‍ വരുത്തി കൊണ്ടാണ് തീരുമാനം.

മരത്തില്‍ നിന്ന് വീണ് പരിക്കേറ്റ മധ്യവയസ്‌ക്കന്‍ മരിച്ചു.

Image
  ചിറ്റാരിക്കല്‍: മരത്തില്‍ നിന്ന് വീണ് പരിക്കേറ്റ മധ്യവയസ്‌ക്കന്‍ മരിച്ചു. ചിറ്റാരിക്കല്‍ കുളിനീരിലെ കണ്ടത്തില്‍ വീട്ടില്‍ ജോയിസ് ജോസഫാണ്(48) മരണപ്പെട്ടത്. ഇന്ന് ഉച്ചക്ക് 12.30 ന് കാറ്റാംകവലയിലാണ് അപകടം നടന്നത്. ഇളംതുരുത്തിയില്‍ വീട്ടില്‍ ഇ.ജെ.മൈക്കിള്‍ എന്നയാളുടെ വീട്ടുവളപ്പില്‍ മരം മുറിക്കവെയാണ് ജോയിസ് അബദ്ധത്തില്‍ താഴേക്ക് വീണത്. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍. ഭാര്യ: വിബി. മക്കള്‍: ആല്‍ബര്‍ട്ട്. ആന്‍ഡ്രിയ. രണ്ട് സഹോദരങ്ങളുണ്ട്. ശവസംസ്‌ക്കാരം നാളെ രാവിലെ 11 ന് തോമാപുരം പള്ളി സെമിത്തേരിയില്‍ നടക്കും.

അർജുൻ ആയങ്കി ഉൾപ്പെടെ 8 സി പി എം പ്രവർത്തകർക്ക് 5 വർഷം തടവ്.

Image
  കണ്ണൂര്‍ : കണ്ണൂര്‍ അഴീക്കോട് വെള്ളക്കല്ലില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച കേസില്‍ അര്‍ജുന്‍ ആയങ്കി ജയിലിലേക്ക്. അര്‍ജുന്‍ ആയങ്കി ഉള്‍പ്പെടെ എട്ട് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് ശിക്ഷ വിധിച്ച് കോടതി. കണ്ണൂര്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതിയാണ് പ്രതികള്‍ക്ക് അഞ്ച് വര്‍ഷം ശിക്ഷ വിധിച്ചത്. 2017 നവംബര്‍ ഇരുപതിനാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഐഎം പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. ആര്‍എസ്എസ് പ്രവര്‍ത്തകരായ നിഖില്‍, അശ്വിന്‍ എന്നിവര്‍ക്ക് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു.

വയോധികൻ വിഷാംശം ഉളളിൽചെന്ന് മരിച്ചു; അരളി ഇലയുടെ ജ്യൂസ് കുടിച്ചതായി ബന്ധുക്കൾ

Image
  കോട്ടയത്ത് വയോധികൻ വിഷാംശം ഉളളിൽചെന്ന് മരിച്ചു; അരളി ഇലയുടെ ജ്യൂസ് കുടിച്ചതായി ബന്ധുക്കൾ കോട്ടയം: കോട്ടയം മൂലവട്ടത്ത് വിഷാംശം ഉള്ളിൽചെന്ന് ഗൃഹനാഥൻ മരിച്ചു. മുപ്പായിപാടത്ത് വിദ്യാധരൻ(63) ആണ് മരിച്ചത്. വിദ്യാധരൻ അരളി ഇലയുടെ ജ്യൂസ് കുടിച്ചെന്ന് ബന്ധുക്കൾ പറയുന്നു. ഇദ്ദേഹം ഔഷധമാണെന്ന് കരുതി അരളി ഇല ജ്യൂസാക്കി കുടിച്ചെന്നാണ് ബന്ധുക്കളുടെ വിശദീകരണം. വീട്ടിൽവെച്ച് ശാരീരിക അസ്വസ്ഥതകളുണ്ടായതിനെ തുടർന്ന് ആദ്യഘട്ടത്തിൽ ജനറൽ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് വിദ്യാധരനെ എത്തിച്ചിരുന്നു. എന്നാൽ ശാരീരിക അസ്വസ്ഥതകൾ വർധിച്ചതിനെ തുടർന്ന് ചികിത്സകൾ ഫലപ്രദമായില്ല. വൈകുന്നേരത്തോടെ മരണം സ്ഥിരീകരിച്ചു. ആന്തരിക അവയവങ്ങളുടെ പരിശോധന ഫലം വന്നതിന് ശേഷം മാത്രമേ മരണത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ.

പാപ്പിനിശ്ശേരി സബ്ജില്ല ഫുട്ബോൾ ടൂർണമെന്റ് ജൂനിയർ ഗേൾസ് KPRGSGHSS KALLIASSERI ചാമ്പ്യൻസ്

Image
  പാപ്പിനിശ്ശേരി സബ്ജില്ല ഫുട്ബോൾ ടൂർണമെന്റ്  ജൂനിയർ ഗേൾസ് KPRGSGHSS KALLIASSERI ചാമ്പ്യൻസ്

വൻകുളത്ത് വയൽ പുന്നക്കപ്പാറ കണ്ടത്തിൽ സുലൈമാൻ നിര്യാതനായി.

Image
  വൻകുളത്ത് വയൽ പുന്നക്കപ്പാറ കണ്ടത്തിൽ സുലൈമാൻ നിര്യാതനായി. ഭാര്യ :സക്കീന  മക്കൾ :ജാഫർ, ഇ ക്‌ബാൽ. ഷഫീർ  കബറടക്കം :വളപട്ടണം മന്ന കബർസ്ഥാനിൽ

പാപ്പാനിശ്ശേരി മെരളി റോഡിൽ താമസിക്കുന്ന കാനു നാസർ നിര്യാതനായി.

Image
മടക്കര ശാദുലി പള്ളിക്ക് താമസിച്ചിരുന്ന ഇപ്പോൾ പാപ്പാനിശ്ശേരി മെരളി റോഡിൽ താമസിക്കുന്ന കാനു നാസർ നിര്യാതനായി. ഉപ്പ: പരേതനായ മഞ്ഞ ശാദുലി ഉമ്മ: കാനു ഫാത്തിമ ഭാര്യ: സൈദ മക്കൾ: സൽമാൻ, സമീന, സുഫിയാൻ, സുഫൈദ് കബറടക്കം : 

ദുരന്തഭൂമിയിൽ നിന്നും മാനസികോല്ലാസത്തിനായി കണ്ണൂരിലെത്തിയ വിദ്യാർത്ഥികളെ സ്വീകരിച്ച് യൂത്ത് ലീഗ്

Image
  പറശ്ശിനിക്കടവ് : കണ്ണീരുണങ്ങാത്ത വയനാട്ടിൻ്റെ മണ്ണിൽ നിന്നും ചുരമിറങ്ങി കണ്ണൂരിലെത്തിയ വിദ്യാർത്ഥികൾക്ക് ചായയും പലഹാരങ്ങളും നൽകി സ്വീകരണം ഒരുക്കി കൊളച്ചേരി പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി. വയനാട് ജില്ലാ എം.എസ് എഫ്. കമ്മറ്റിയുടെയും ഹരിതയുടെയും നേതൃത്വത്തിൽ ഒരു കൂട്ടം യുവാക്കളും യുവതികളുമാണ് വെള്ളാർമല ഹയർ സെക്കണ്ടറി സ്കൂളിലെ 89 വിദ്യാർത്ഥികളുമായി മാനസികോല്ലാസത്തിനായി കണ്ണൂരിലെ പറശ്ശിനിക്കടവ് വിസ്മയ പാർക്കിലെത്തിയത്. ഒടുവിൽ പറശ്ശിനിക്കടവ് സ്നേക്പാർക്കും സന്ദർശിച്ചു. എം.എസ്.എഫ് വയനാട് ജില്ലാ പ്രസിഡണ്ട് പി എം റിൻഷാദ്, ജനറൽ സെക്രട്ടറി ഫായിസ് തലക്കൽ, കൽപ്പറ്റ നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ശിഹാബ് മേപ്പാടി, ഫസൽ കമ്പളക്കാട്, മുബഷിർ നെടുങ്കരണ, സ്കൂൾ പി.ടി.എ എക്സിക്യുട്ടീവ് അംഗം ജാഫർ മേപ്പാടി തുടങ്ങിയവർ യാത്രയ്ക്ക് നേതൃത്വം നൽകി. യാത്രാ സംഘത്തെ മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി, തളിപ്പറമ്പ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പൊയിൽ, എം.എസ് എഫ് ജില്ലാ പ്രസിഡണ്ട് നസീർ പുറത്തീൽ, ആന്തൂർ മുനിസിപ്പൽ മുസ്‌ലിം ലീഗ് പ്രസിഡണ്ട് മുസ്തഫ ബക്കളം,

കയരളം നോർത്ത് എ.എൽ.പി. സ്കൂളിൽ സ്റ്റുഡന്റ്സ് സേവിംഗ്സ് സ്കീമിന് തുടക്കമായി

Image
  മയ്യിൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്, ട്രഷറി വകുപ്പ് എന്നിവയുമായി ചേർന്ന് നടപ്പിലാക്കുന്ന വിദ്യാർത്ഥികളുടെ സമ്പാദ്യ പദ്ധതി സ്റ്റുഡന്റ്സ് സേവിംഗ്സ് സ്കീമിന് കയരളം നോർത്ത് എ.എൽ.പി. സ്കൂളിൽ തുടക്കമായി. പി.ടി.എ. പ്രസിഡന്റ് ടി.പി. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. സ്കൂൾ ലീഡർ മുഹമ്മദ് ഹിഷാം പാസ്ബുക്ക് ഏറ്റുവാങ്ങി. പ്രധാനധ്യാപിക എം. ഗീത ടീച്ചർ, എസ്.ആർ.ജി. കൺവീനർ എം.പി. നവ്യ ടീച്ചർ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളിൽ സമ്പാദ്യ ശീലം വളർത്തുക, ബാങ്കിംഗ് പ്രവർത്തനത്തിന് പരിശീലനം നൽകുകയാണ് പദ്ധതിയുടെ ഉദ്ദേശം.

കൊളച്ചേരിപ്പറമ്പ് : സ്പർശനം ചാരിറ്റബിൾ സൊസൈറ്റിക്ക് സംഭാവന നൽകി.

Image
  കൊളച്ചേരിപ്പറമ്പ് അരിങ്ങേത്ത് ഹൗസിൽ ജാനകി വി.വി യുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് കുടുംബാഗങ്ങൾ സ്പർശനം ചാരിറ്റബിൾ സൊസൈറ്റിക്ക് സംഭാവന നൽകി. ചടങ്ങിൽ മകൻ ദിവാകരനിൽ നിന്ന് സ്പർശനം കൺവീനർ പി.കെ വിശ്വനാഥൻ തുക ഏറ്റുവാങ്ങി. മകൾ കമല, മരുമകൻ രാഘവൻ മറ്റ് കുടുംബാംഗങ്ങൾ, സ്പർശനം എക്സിക്യൂട്ടീവ് അംഗങ്ങളായ പി.കെ രവീന്ദ്രനാഥൻ, കെ.രാജീവൻ എന്നിവർ പങ്കെടുത്തു.

പാപ്പിനിശ്ശേരി കോട്ടൺസ് റോഡിലെ മുഹമ്മദ് അസ്ലം എന്ന യുവാവിനെ കാണ്മാനില്ല.

Image
  പാപ്പിനിശ്ശേരി കോട്ടൺസ് റോഡിലെ മുഹമ്മദ് അസ്ലം എന്ന യുവാവിനെ കാണ്മാനില്ല. മുഹമ്മദ്‌ അസ്‌ലം യൂ എം പി  Age : 26  S/o sathar v k Contact 👇👇 Brother : Ajmal  No : 9562520489

കാറും ബൈക്കും കൂട്ടിയിടിച്ച് കണ്ണാടിപ്പറമ്പ് സ്വദേശിക്ക് പരിക്ക്.

Image
  ചാല: ചാല-നടാൽ ബൈപ്പാസിൽ കാറും ബൈക്കും കൂട്ടിയി ടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. കണ്ണാടിപ്പറമ്പ് സ്വദേശി എബിനി (22)നാണ് പരിക്കേറ്റത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെ കണ്ണൂർ ഭാഗത്തുനിന്ന് വന്ന ബൈക്കും തലശ്ശേരി ഭാഗത്തു നിന്ന് വന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ എബിനെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കാറിൻ്റെ മുൻഭാഗം പാടെ തകർന്നു. ചാലയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ് എബിൻ.

സൗദി അറേബ്യയില്‍ മലയാളി ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

Image
  സൗദി അറേബ്യയില്‍ മലയാളി ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. സൗദി അറേബ്യയിലെ ദമാമിനു സമീപം അല്‍കോബാറിലെ തുഖ്ബ എന്ന സ്ഥലത്ത് കൊല്ലം തൃക്കരുവ നടുവിലച്ചേരി മംഗലത്തുവീട്ടില്‍ അനൂപ് മോഹന്‍(37), ഭാര്യ രമ്യമോള്‍(28) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തി അനൂപ് ആത്മഹത്യചെയ്തെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ അഞ്ചുവയസ്സുള്ള മകള്‍ ആരാധ്യ സുരക്ഷിതയാണെന്ന് അധികൃതര്‍ അറിയിച്ചു. അനൂപ് മോഹന്‍ ഏറെക്കാലമായി തുഖ്ബയില്‍ വര്‍ക്ക്ഷോപ്പ് പെയിന്റിങ് തൊഴിലാളിയാണ്. ഭാര്യയും മകളും സന്ദര്‍ശന വിസയിലാണ് സൗദിയില്‍ എത്തിയത്. സന്ദര്‍ശക വിസയുടെ കാലാവധി തീരുന്നതിനാല്‍ അടുത്ത മാസം ഭാര്യയും മകളും നാട്ടിലേക്ക് പോവാനിരിക്കെയാണ് ദാരുണമായ സംഭവമുണ്ടായത്. കുട്ടിയുടെ കരച്ചില്‍ കേട്ട് സമീപത്ത് താമസിക്കുന്ന സ്വദേശികളെത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അനൂപ് ഫാനില്‍ തൂങ്ങി മരിച്ചതായാണ് റിപ്പോര്‍ട്ട്. അനൂപിനെ ഫാനില്‍ തൂങ്ങിയനിലയിലും രമ്യമോളെ കട്ടിലില്‍ മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. അനൂപ് മകളെയും കൊലപ്പെടു

കെഎസ്ആർടിസിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് വൻ അപകടം; വിദ്യാർത്ഥികള്‍ ഉൾപ്പെടെ നിരവധി പേര്‍ക്ക്

Image
  നാദാപുരത്ത് കെഎസ്ആർടിസിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് വൻ അപകടം; വിദ്യാർത്ഥികള്‍ ഉൾപ്പെടെ നിരവധി പേര്‍ക്ക് കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് വൻ അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റു. നാദാപുരം ഗവ. ആശുപത്രിക്ക് സമീപം ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ബസില്‍ കുടുങ്ങിപ്പോയ കെഎസ്ആര്‍ടിസി ഡ്രൈവറെ ഫയര്‍ഫോഴ്സെത്തിയാണ് രക്ഷപ്പെടുത്തിയത്. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും വടകരയിൽ നിന്ന് നാദാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. കെഎസ്ആര്‍ടിസി ബസിന്‍റെ മുൻഭാഗം പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ രണ്ടു ബസുകളിലായി 30ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ വിദ്യാര്‍ത്ഥികളുമുണ്ട്. എല്ലാവരെയും നാദാപുരം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഗുരുതര പരിക്കേറ്റവരെ വടകര, കോഴിക്കോട് എന്നിവിടങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റും. അപകടത്തെ തുടര്‍ന്ന് റോഡില്‍ ഗതാഗത തടസ്സമുണ്ടായി.

ട്രെയിനില്‍ നിന്നു വീണ വിദ്യാര്‍ഥി മറ്റൊരു ട്രെയിന്‍ തട്ടി മരിച്ചു

Image
  കോഴിക്കോട്: ട്രെയിനില്‍ നിന്നു വീണ വിദ്യാര്‍ഥി മറ്റൊരു ട്രെയിന്‍ തട്ടി മരിച്ചു. കോഴിക്കോടാണ് ദാരുണ സംഭവം. ഏറ്റുമാനൂര്‍ പാറോലിക്കല്‍ പഴയ എം.സി റോഡില്‍ വടക്കേ തകടിയേല്‍ നോയല്‍ ജോബി (21) ആണ് മരിച്ചത്. ബുധനാഴ്ച അര്‍ദ്ധരാത്രിയോടെ മീഞ്ചന്ത മേല്‍പ്പാലത്തിനു സമീപമാണ് അപകടം. പാലാ ചൂണ്ടച്ചേരി സെന്റ് ജോസഫ്‌സ് കോളജ് ഓഫ് എന്‍ജിനീയറങ്ങിലെ അവസാന വര്‍ഷ വിദ്യാര്‍ഥിയാണ്. മംഗളൂരുവില്‍ നിന്നു ഏറ്റുമാനൂരിലേക്ക് പോകുകയായിരുന്നു. കഴിഞ്ഞ 23-ന് ഇന്‍ഡസ്ട്രിയല്‍ വിസിറ്റിനായി മംഗളൂരുവിലേക്ക് പോയതാണ്. അവിടെ നിന്നു നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. ശുചിമുറിയില്‍ പോയി മടങ്ങുന്നതിനിടെ കാല്‍ വഴുതി വീണതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നോയലിന്റെ ഒപ്പമുണ്ടായിരുന്നവര്‍ അപകടം അറിഞ്ഞിരുന്നില്ല. ഇവര്‍ എറണാകുളത്തെത്തിയപ്പോള്‍ അപകട വിവരം പോലീസ് വിളിച്ചറിയിക്കുകയായിരുന്നു. പിതാവ് ജോബി മാത്യു മെഡിക്കല്‍ എജ്യുക്കേഷന്‍ ഡിപ്പാര്‍ട്‌മെന്റ് ടെക്‌നിക്കല്‍ ഓഫീസറും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ബയോ മെഡിക്കല്‍ ഡിപ്പാര്‍ട്‌മെന്റ് മേധാവിയുമാണ്. മാതാവ് ഏറ്റുമാനൂര്‍ അമ്പാട്ട് മാലിയില്‍ ഡല്‍റ്റി ജോബി (പാലാ മാര്‍ സ്ലീവാ നഴ്‌സി

ചിറക്കൽ കടലായി ക്ഷേത്രത്തിന് സമീപം, ഗോകുലം നിവാസിൽ ചോറൻ നാരായണൻ നിര്യാതനായി

Image
  ചിറക്കൽ കടലായി ക്ഷേത്രത്തിന് സമീപം, ഗോകുലം നിവാസിൽ ചോറൻ നാരായണൻ നിര്യാതനായി.  പരേതരായ ചോറൻ രാമന്റെയും, പാർവതിയുടെയും മകനാണ്.  ഭാര്യ ഷീബ.  മക്കൾ നിജിഷ, ഗോകുൽ.  സഹോദരങ്ങൾ പരേതനായ ബാലകൃഷ്ണൻ, നളിനി, കമല, ഭാസ്കരൻ, ശോഭ. സംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് പയ്യാമ്പലം.

നാറാത്ത് കണിയറക്കൽ തൈക്കണ്ടിയിൽ മയിമി നിര്യാതനായി.

Image
  കണ്ണൂർ : കണ്ണൂർ ഒറ്റതെങ്ങ് അലയൻസ് ഗ്രീൻസ് ഷാംറോക്കിലെ നാറാത്ത് കണിയറക്കൽ തൈക്കണ്ടിയിൽ കെ ടി മയിമി (81) വയസ്സ് നിര്യാതനായി . പരേതരായ ആലികുട്ടിയുടെയും അലീമയുടേയും മകനാണ്. ഭാര്യാ - കലന്തറകത്ത് സൈഫുന്നിസ മക്കൾ : സുമയ്യ ( ദുബായി),സമ്റാസ് (ദുബായി ) ഷാൻസ, ഷിംന . മരുമക്കൾ: പി. എം. നൗഷാദ് , റജുല , മുഹമ്മദ് സുനിൽ, മുഹമ്മദ് അബ്ഹർ . കബറടക്കം:അസർ നമസ്കാരത്തിന് ശേഷം മന്ന വളപട്ടണം കബർസ്ഥാനിൽ

IRPC ക്ക് ഉപകരണങ്ങൾ നൽകി

Image
  മാണിയൂർ-ചെമ്മാടത്തെ പി.രോഹിണിയുടെ നാല്പതാം ചരമദിനത്തിൽ IRPC ക്ക്‌ കുടുംബാംഗങ്ങൾ ഉപകരണങ്ങൾ നൽകി CPIM മയ്യിൽ ഏറിയ സെക്രട്ടറി എൻ. അനിൽകുമാർ ഏറ്റുവാങ്ങി  ചടങ്ങിൽ മാണിയൂർ ലോക്കൽ സെക്രട്ടറി പി . ദിവാകരൻ ലോക്കൽ കമ്മിറ്റി അംഗം ടി രാജൻ IRPC മാണിയൂർ ലോക്കൽ ഗ്രൂപ്പ് കൺവീനർ കെ ജനാർദ്ദനൻ ചെമ്മാടം നോർത്ത് ബ്രാഞ്ച് സെക്രട്ടറി കെ രാജേഷ് എന്നിവർ പങ്കെടുത്തു

കേരളത്തിലെ ഏറ്റവും സമ്പന്നന്‍ യൂസഫലി; ഹുറൂണ്‍ ഇന്ത്യ റിച്ച് പട്ടികയിലെ ആദ്യ നൂറില്‍ ഇടംനേടി 6 മലയാളികള്‍

Image
  മുംബൈ; രാജ്യത്തെ അതിസമ്പന്നരുടെ ആസ്തി വിവരങ്ങളുമായി പുറത്തുവന്ന ഹുറൂണ്‍ ഇന്ത്യ റിച്ച് പട്ടികയിലെ ആദ്യനൂറില്‍ഇടം പിടിച്ച് ആറ് മലയാളികള്‍.ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം എ യൂസഫലിയാണ് ഏറ്റവും സമ്പന്നനായ മലയാളി. യുഎഇ ആസ്ഥാനമായ ബുര്‍ജീല്‍ ഹോള്‍ഡിങ്സിന്റെ സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലില്‍ 31,300 കോടിയുടെ സമ്പത്തുമായി പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ മലയാളിയായി. ഇന്ത്യയിലെയും മിഡില്‍ ഈസ്റ്റിലെയും പ്രമുഖ ബിസിനസ് നേതാവെന്ന സ്ഥാനം വീണ്ടും ഉറപ്പിച്ച് മലയാളികളില്‍ ഒന്നാമതെത്തിയ എംഎ യൂസഫലി ദേശീയ പട്ടികയില്‍ 40-ാം സ്ഥാനത്താണ്. ജ്വല്ലറി മേഖലയിലെ പ്രമുഖനായ ജോയ് ആലുക്കാസ് 42,000 കോടി രൂപയുടെ സമ്പത്തുമായി മലയാളികളില്‍ രണ്ടാമതാണ്. ഇന്‍ഫോസിസിന്റെ സഹസ്ഥാപകനും സാങ്കേതിക മേഖലയിലെ പ്രമുഖനുമായ ക്രിസ് ഗോപാലകൃഷ്ണനാണ് 38,500 കോടി രൂപയുടെ ആസ്തിയുമായി മൂന്നാമത്. കല്യാണ്‍ ജ്വല്ലേഴ്സ് ഉടമ ടിഎസ് കല്യാണരാമനും കുടുംബവും 37,500 കോടി രൂപയുടെ സമ്പത്തുമായി നാലാമത്. മുന്‍വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റമുണ്ടാക്കിയ കല്യാണരാമനും കുടുംബവും ദേശീയ പട്ടികയില്‍ 65-ാം സ്ഥാനത്തെത്തി. വിദ്യാഭ്യാസ സംരംഭകനായ

കേരള സബ്ജൂനിയർ ഫുട്ബോൾ ക്യാമ്പിലേക്ക് സെലക്ഷൻ കിട്ടിയ നാറാത്തിന്റെ അഭിമാനം സമാനി ന് നാറാത്ത് ശാഖ മുസ്ലിം ലീഗിന്റെ ആദരം .

Image
  കേരള സബ്ജൂനിയർ ഫുട്ബോൾ ക്യാമ്പിലേക്ക് സെലക്ഷൻ കിട്ടിയ നാറാത്തിന്റെ അഭിമാനം സമാനി ന് നാറാത്ത് ശാഖ മുസ്ലിം ലീഗിന്റെ ആദരം . അദ്ദേഹത്തിന്റെ വസതിയിലെത്തി മുസ്ലിം ലീഗ് കമ്മറ്റിയുടെ ഉപഹാരം ശാഖ ജനറൽ സെക്രട്ടറി അശ്രഫ് പി പി സമ്മാനിച്ചു . ശാഖ നേതാക്കളായ കെ വി അബ്ദുൽ ജബ്ബാർ , സമീർ ടി പി , ഷബീർ എന്നിവരും സന്നിഹിതരായിരുന്നു കണ്ണൂർ ജില്ലയിൽ നിന്നും സെലക്ഷൻ കിട്ടിയ ഏക താരമാണ് സമാൻ

ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസർ അസോസിയേഷൻ (KEWSA) കുറുമാത്തൂർ യൂണിറ്റ് വാർഷിക സമ്മേളനം ആഗസ്റ്റ് 31 ന് വ്യാപാരഭവൻ ഓഡിറ്റോറിയം പൊക്കുണ്ടിൽ

Image
  വയറിമേഖലയിലെ തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് ജാതി-മത - രാഷ്ട്രീയ ചിന്തകൾക്കും അതീതമായി പ്രവർത്തിച്ചുവരുന്ന കേരളത്തിലെ അംഗീകൃത വയറിംങ്ങ് തൊഴിലാളികളുടെ സംഘടനയായ കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസർ അസോസിയേഷൻ (KEWSA) കുറുമാത്തൂർ യൂണിറ്റ് വാർഷിക സമ്മേളനം ആഗസ്റ്റ് 31 ന് വ്യാപാരഭവൻ ഓഡിറ്റോറിയം പൊക്കുണ്ട് വച്ച് നടത്തപ്പെടുന്നു . യൂണിറ്റ് പ്രസിഡൻറ് ശ്രീ - ശിവദാസൻ സിപി യുടെ അധ്യക്ഷതയിൽ KEWSA സംസ്ഥാന ട്രഷറർ ശ്രീ കെ പി രമേശൻ ഉദ്ഘാടനം ചെയ്യുന്നു. സമ്മേളനത്തിൽ ഫയർ & സേഫ്റ്റിയെക്കുറിച്ച് ശ്രീ ദയാൽ പി വി യുടെ ക്ലാസും ഉണ്ടായിരിക്കും . പ്രതിനിധി സമ്മേളനം KEWSA ജില്ലാ സെക്രട്ടറി ശ്രീ ഗോവിന്ദൻ കെ ആർ ഉദ്ഘാടനം ചെയ്യുന്നു. വാർഷിക റിപ്പോർട്ട് KEWSA യൂണിറ്റ് സെക്രട്ടറി ശ്രീ ജിജേഷ് കെകെ അവതരിപ്പിക്കുന്നു. സമ്മേളനത്തിൽ നിരവധി കമ്പനി പ്രതിനിധികൾ പങ്കെടുക്കുന്നു. 30/08/024 ന് വെള്ളിയാഴ്ച വൈകുന്നേരം 6 p m ന് വാർഷിക സമ്മേളനത്തിന്റെ ഭാഗമായി ബൈക്ക് റാലി നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു എല്ലാ മെമ്പർമാരും കൃത്യ സമയത്ത് എത്തി ചേരുക... വൻ വിജയ പ്രതാമാക്കുക

തളിപ്പറമ്പ് : 13 വയസുകാരിയെ പീഡിപ്പിച്ച മധ്യവയസ്ക്കന് 23 വർഷം തടവും പിഴയും

Image
 തളിപ്പറമ്പ് : 13 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മധ്യവയസ്കനെ  ഇരുപത്തിമൂന്നര വർഷം തടവിനും ഒന്നേകാൽ ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. കണ്ണൂർ പരിയാരം കുണ്ടപ്പാറ സ്വദേശി കെ.ജെ യേശുമിത്രനെയാണ് (54) തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്‌ജി ആർ. രാജേഷ് ശിക്ഷിച്ചത്. നാല് വകുപ്പുകളിലായാണ് ഇരുപത്തിമൂന്നര വർഷം തടവ് ശിക്ഷ വിധിച്ചത്. 2022 സപ്തംബർ 15ന് രാവിലെ 10.15നാണ് കേസിനാ സ്പദമായ സംഭവം. അന്നത്തെ എസ്.ഐ: നിബിൻ ജോയിയാണ് കേസ് അന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ. ഷെറിമോൾ ജോസ് ഹാജരായി.

ചെഗുവേര സെൻ്റർ പുല്ലൂപ്പി ഓണാഘോഷം സപ്തംബർ 17 ന്

Image
  ചെഗുവേര സെൻ്റർ പുല്ലൂപ്പി ഓണാഘോഷം സപ്തംബർ 17 ന് പുല്ലൂപ്പി ചെഗുവേര സെൻ്റർ ഈവർഷത്തെ ഓണാഘോഷം സപ്തംബർ 17 ന് പുല്ലുപ്പി ഹെൽത്ത് സെൻ്റർ ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടും വിദ്യാർത്ഥികൾക്കും സ്ത്രീകൾക്കും പൊതുജനങ്ങൾക്കും വിവിധ കലാകായിക മത്സരങ്ങളും വടംവലിയും സംഘടിപ്പിക്കും കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷാജർ ഓണാഘോഷം ഉദ്ഘാടനം ചെയ്യും മഴവിൽ മനോരമ ചാനലിലെ എൻ്റെ അമ്മ സൂപ്പറാ ഷോ ഫെയിം നിഗിന, Vlog 4u യൂട്യൂബർ സുജീഷ് എന്നിവർ വിശിഷ്ടാതിഥികളാവും മത്സര വിജയികൾക്ക് കെ.വി സുമേഷ് MLA സമ്മാനവിതരണം നടത്തും തുടർന്ന് ടീം ചെഗുവേര അവതരിപ്പിക്കുന്ന നാസിക് ബാൻ്റ് പ്രദർശനവും ഉണ്ടാവും

എൽ വി ബിജു (42) നിര്യാതനായി

Image
  ചാലോട്: ചാലോട് ബസ്സ് സ്റ്റാൻഡിലെ എൽബിആർ ടെക്സ്റ്റെൽസ് പാട്ണർ ചെറുകുഞ്ഞിക്കരി ബിന്ദു നിവാസിൽ എൽ വി ബിജു (42) നിര്യാതനായി. പരേതനായ കെ കെ രാഘവൻ മാസ്റ്റർ ഇന്ദിര ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: രാഗേഷ് (അലൈൻ), ബിന്ദു. നാളെ (30.08.2024) രാവിലെ 7 മണി മുതൽ വീട്ടിലും, 10 മണിക്ക് ചാലോട് ഇ കെ നായനാർ സ്മ‌ാരക വായനശാലയിലും പൊതുദർശനം ശേഷം സംസ്കാരം കണ്ണൂർ പയ്യാമ്പലത്ത്

കൂത്തുപറമ്പിൽ നിന്നും കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി. ഇനി ആരും ഷെയർ ചെയ്യേണ്ടതില്ല

Image
  കൂത്തുപറമ്പിൽ നിന്നും കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി.  ഇനി ആരും ഷെയർ ചെയ്യേണ്ടതില്ല.  ആലുവയിൽ വച്ചിട്ടാണ് കുട്ടിയെ കണ്ടെത്തിയത്