Posts

Showing posts from 2024

കണ്ണൂർ : ഫ്ലാറ്റിന് പിറകിൽ മാലിന്യ നിക്ഷേപം; എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പിഴ ചുമത്തി

Image
  കണ്ണൂർ നഗരത്തിൽ ഫ്ലാറ്റിൽ നിന്നുള്ള മാലിന്യങ്ങൾ തൊട്ടുത്ത പ്ലോട്ടിൽ നിക്ഷേപിച്ചതിന് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പിഴ ചുമത്തി. കണ്ണൂർ ആയിക്കര അഞ്ചുകണ്ടിയിലുള്ള വെസ്റ്റ് ബേ അപ്പാർട്മെൻ്റിൽ ആണ് മാലിന്യ സംസ്കരണത്തിലുള്ള നിയമലംഘനം കണ്ടെത്തിയത്. ഫ്ലാറ്റിൽ നിന്നുള്ള ജൈവ അജൈവമാലിന്യങ്ങൾ തൊട്ടടുത്ത പ്ലോട്ടിലും കെട്ടിടത്തിനകത്തും വലിച്ചറിഞ്ഞ നിലയിലായിരുന്നു. കൂടാതെ ഫ്ലാറ്റിന് സമീപം മലിനജലം കെട്ടിക്കിടക്കുന്നതും സമീപവാസികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന രീതിയിൽ പുറത്തേക്ക് ഒഴുകുന്നതും തദ്ദേശ വകുപ്പിൻ്റെ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് കണ്ടെത്തി. ഫ്ലാറ്റിന് പതിനായിരം രൂപ പിഴ ചുമത്തി തുടർ നടപടികൾ സ്വീകരിക്കുന്നതിന് കോർപറേഷന് സ്ക്വാഡ് നിർദ്ദേശം നൽകി. ഫ്ലാറ്റിലെ മലിനജല സംസ്കരണം പ്ളാൻ്റ് കുറ്റമറ്റരീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനും ഖരമാലിന്യങ്ങൾ താമസക്കാർ വലിച്ചെറിയാതെ പൂർണ്ണമായും അംഗീകൃത ഏജൻസികൾക്ക് കൈമാറുന്നുണ്ടെന്ന് ഉറപ്പ് വരുത്താനും ബന്ധപ്പെട്ടവർക്ക് സ്ക്വാഡ് നിർദ്ദേശം നൽകി.      പരിശോധനയിൽ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ലീഡർ ഇ പി സുധീഷ്, എൻഫോഴ്സ്മെൻ്റ് ഓഫീസർ കെ ആർ അജയകുമാർ, സ്ക്വാ

അഴീക്കോട്. സെ ട്രൽ.എൽ.പി.സ്കൂൾ' സമീപം നീലിയത്ത് ഉണ്ണികൃഷ്ണൻ നിര്യാതനായി.

Image
  ഉണ്ണി കൃഷ്ണൻ അഴീക്കോട്. സെ ട്രൽ.എൽ.പി.സ്കൂൾ' സമീപം നീലിയത്ത് ഉണ്ണികൃഷ്ണൻ ' (റിട്ടേ. റെയിൽവേ ഉദ്യോഗസ്ഥനായിരുന്നു ] (രാജസ്ഥാൻ കോട്ടയിൽ അന്തരിച്ചു.സംസ്കാരം ഞായറാഴ്ച ( 20.10.24) രാവിലെ 10 മണിക്ക് രാജസ്ഥാൻ കോട്ടയിൽ ' പരേതനായ തട്ടാളങ്കര കൃഷ്ണൺ നമ്പ്യാരുടെയും നീലിയത്ത് യശോദമയുടെയും മകനാണ്. ഭാര്യ: പി.ഒ.ശോഭന ' പുഴാതി മക്കൾ മിനി.. മിധുൻ ''മനീഷ് 'മരുമക്കൾ: സന്തോഷ് കുമാർ 'സൂര്യ. പ്രിതി 'സഹോദരികൾ 'സരോജിനി.ഗംഗാദേവി

കട്ടാമ്പള്ളി : ജന ജാഗ്രതാ പദയാത്ര സംഘടിപ്പിച്ചു

Image
        കാട്ടാമ്പള്ളി: പിണറായി പൊലീസ്‌ ആർ എസ് എസ് കൂട്ടുകെട്ട് കേരളത്തെ തകർക്കുന്നു,       എസ് ഡി പി ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന ജന ജാഗ്രതാ കാമ്പയിന്റെ ഭാഗമായി അഴീക്കോട് മണ്ഡലം പ്രസിഡന്റ് അബ്ദുല്ല നാറാത്ത് നടത്തുന്ന വാഹന ജാഥയുടെ പ്രചരണാർത്ഥം എസ് ഡി പി ഐ ചിറക്കൽ പഞ്ചായത്ത്‌ കമ്മിറ്റി ജന ജാഗ്രതാ പദയാത്ര സംഘടിപ്പിച്ചു,      എസ് ഡി പി ഐ മണ്ഡലം ട്രഷറർ ഇസ്മായിൽ പൂതപ്പാറ എസ് ഡി പി ഐ പഞ്ചായത്ത് പ്രസിഡണ്ട് നിസാർ കട്ടമ്പള്ളിക്കു പതാക കൈമാറി ഉദ്ഘാടനം ചെയ്തു പദയാത്ര കാട്ടാമ്പള്ളി ജംഗ്ഷനിൽ നിന്ന് ആരംഭിച്ചു പുതിയതെരുവിൽ സമാപിച്ചു, പഞ്ചായത്ത് ജോയിൻ്റ് സെക്രട്ടറി റിയാസ് കോട്ടക്കുന്ന്, പഞ്ചായത്ത് കമ്മിറ്റി അംഗം ഷാഹുൽഹമീദ് കാട്ടാമ്പള്ളി എന്നിവർ വിവിധ സ്ഥലങ്ങളിൽ വിഷയാവതരണം നടത്തി സംസാരിച്ചു, പഞ്ചായത്ത് സെക്രട്ടറി മിഫ്താഹ് കൊല്ലറത്തിക്കൽ, വൈസ് പ്രസിഡൻ്റ് റഫീക്ക് എം ടീ, ട്രഷറർ റിഷാദ് കെ വി തുടങ്ങിയവർ നേതൃത്വം നൽകി.

ബക്കളം : ബസ്സ് അപകടത്തിൽ മരണപ്പെട്ടു.

Image
  'ബക്കളം കടമ്പേരി റോഡിലെ കുന്നിൽ രാജൻ (77) ബസ്സ് അപകടത്തിൽ മരണപ്പെട്ടു.   ഇന്ന് രാവിലെ പാല് വാങ്ങാൻ പോയപ്പോൾ ബക്കളം ടൗണിൽ വെച്ച് ടൂറിസ്റ്റ് ബസ്സ് ഇടിക്കുകയായിരുന്നു.       കല്യാശ്ശേരി വിവേഴ്സിലെ മുൻ തൊഴിലാളിയും ബക്കളത്തെ വ്യാപാരിയും മായിരുന്നു.    ഭാര്യ സുമതി മക്കൾ സജു ( ഗ്രാമീൺ ഇക്കോ ഷോപ്പ് ബക്കളം), സൂരജ്, പരേതയായ സുജ മരുമകൾ ഷീമ (പാളിയത്ത് വളപ്പ്) സഹോദരങ്ങൾ ശ്രീധരൻ (മാര്യംഗലം വ്യാപാരി ),ബാലൻ (Ex കൽക്കത്ത), വത്സലൻ (ബക്കളം വ്യാപാരി )ചന്ദ്രൻ ( ബക്കളം റിട്ട. കെൽട്രോൺ, വ്യാപാരി 'മെമ്പർ CPM ബക്കളം ബ്രാഞ്ച് ) തങ്കം വേളാപുരം .   സംസ്കാരം ഇന്ന് (ശനിയാഴ്ച) വൈകുന്നേരം 3.30 ന് മടയിച്ചാൽ ശ്മശാനത്തിൽ

തളിപ്പറമ്പ് സൗത്ത് സബ്ജില്ലാ കലോത്സവത്തിൽ തിളക്കമാർന്നവിജയം നേടി കൊളച്ചേരി എ യു പി സ്കൂൾ .

Image
    കൊളച്ചേരി: ഒക്ടോബർ 14, 15, 16, 17 തീയ്യതികളിലായി കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന തളിപ്പറമ്പ് സൗത്ത് സബ് ജില്ലാകലോത്സവത്തിൽ തിളക്കമാർന്ന വിജയം നേടി കൊളച്ചേരി എയുപി സ്കൂൾ. പങ്കെടുത്ത ഇനങ്ങളിലെല്ലാം മികച്ച ഗ്രേഡുകൾ കരസ്ഥമാക്കി. എൽ.പി അറബിക് ചാമ്പ്യൻ ഷിപ്പും നേടി.ഉത്തം കുമാർ വിശ്വകർമ്മ (ഹിന്ദി കഥാരചന ], പ്രാർത്ഥന സി.ഒ. (മലയാള പദ്യം) റ ന ഫാത്തിമ, റജ ഫാത്തിമ (അറബിക് സംഭാഷണം ]എന്നിവർ ജില്ലാ തലത്തിൽ മത്സരിക്കാൻ അർഹരായി . സെക്കൻഡ് A ഗ്രേഡ് നേടിയ 'മേലേരി' എന്ന നാടകത്തിലൂടെ മികച്ച നടനായി നീരജ്.കെ തെരഞ്ഞെടുക്കപ്പെട്ടു.

അരോളി വടേശ്വരത്ത് പരേതനായ പന്നിയൂർ രാമൻ്റെ ഭാര്യ തിക്കൽ ദേവകി (85) നിര്യാതയായി

Image
  അരോളി വടേശ്വരത്ത് പരേതനായ പന്നിയൂർ രാമൻ്റെ ഭാര്യ തിക്കൽ ദേവകി (85) നിര്യാതയായി. മുൻ കർഷകത്തൊഴിലാളിയാണ്.     മക്കൾ - ചന്ദ്രി, പവിത്രൻ, ഓമന, കാർത്തിക ( ഇല റസ്റ്റോറൻറ്, പറശ്ശിനിക്കടവ്), സാവിത്രി (തൊഴിലുറപ്പ് തൊഴിലാളി . )     മരുമക്കൾ - പ്രഭാകരൻ, ചന്ദ്രൻ ( അഞ്ചാം പീടിക ) , പരേതരായ മിനി, കൃഷ്ണൻ     സഹോദരങ്ങൾ - കമല (അരയാല), മാധവി (അരയാല), പരേതരായ രാഘവൻ, നാരായണൻ, ബാലൻ, കല്യാണി.      സംസ്കാരം ഇന്ന് 4 മണിക്ക് കാട്യം സമുദായ ശ്മശാനത്തിൽ .

മത്സരിച്ച മൂന്ന് ഇനങ്ങളിലും എ ഗ്രേഡ് നേടി പാപ്പിനിശ്ശേരി മാങ്കടവ് സ്വദേശി മുഹമ്മദ് സിയാൻ

Image
   തളിപ്പറമ്പ് സൗത്ത് ഉപജില്ല കലോത്സവം മത്സരിച്ച മൂന്നു ഇനങ്ങളിലും A grade നേടി ആന്തുർ എ. എ. എ ൽ. പി സ്കൂൾ വിദ്യാർത്ഥി മാങ്കടവു കുന്നുംപുറം താമസിക്കുന്ന മുഹമ്മദ്‌ സിയാൻ. സിറാജ് ജസീല.എന്നവരുടെ മകൻ

നാറാത്ത് : ജന ജാഗ്രതാ പദയാത്ര സംഘടിപ്പിച്ചു

Image
        നാറാത്ത്: പിണറായി പൊലീസ്‌ ആർ എസ് എസ് കൂട്ടുകെട്ട് കേരളത്തെ തകർക്കുന്നു,       എസ് ഡി പി ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന ജന ജാഗ്രതാ കാമ്പയിന്റെ ഭാഗമായി അഴീക്കോട് മണ്ഡലം പ്രസിഡന്റ് അബ്ദുല്ല നാറാത്ത് നടത്തുന്ന വാഹന ജാഥയുടെ പ്രചരണാർത്ഥം എസ് ഡി പി ഐ നാറാത്ത് പഞ്ചായത്ത്‌ കമ്മിറ്റി ജന ജാഗ്രതാ പദയാത്ര സംഘടിപ്പിച്ചു,      എസ് ഡി പി ഐ ജില്ലാ സെക്രട്ടറി മുസ്തഫ നാറാത്ത് എസ് ഡി പി ഐ നാറാത്ത് പഞ്ചായത്ത് പ്രസിഡണ്ട് മൂസാൻ കമ്പിലിന് പതാക കൈമാറി ഉദ്ഘാടനം ചെയ്ത പദയാത്ര കമ്പിൽ ടൗണിൽ നിന്ന് ആരംഭിച്ചു നാറാത്ത് സമാപിച്ചു, കണ്ണൂർ മണ്ഡലം പ്രസിഡന്റ് ഇഖ്‌ബാൽ സാഹിബ് വിഷയാവതരണം നടത്തി സംസാരിച്ചു, പഞ്ചായത്ത് സെക്രട്ടറി സമീർ നാറാത്ത് വൈസ് പ്രസിഡന്റ് മഷൂദ് കണ്ണാടിപ്പറമ്പ് തുടങ്ങിയവർ നേതൃത്വം നൽകി.

കുറ്റിപ്രത്ത് വായനശാലയ്ക്ക് സമീപം മണിയമ്പാറ ചീയ്യയിക്കുട്ടി നിര്യാതയായി

Image
  കുറ്റിപ്രത്ത് വായനശാലയ്ക്ക് സമീപം മണിയമ്പാറ ചീയ്യയിക്കുട്ടി 88 വയസ്സ് നിര്യാതയായി  സഹോദരങ്ങൾ കുഞ്ഞിരാമൻ എം, ശാരദ പറശ്ശിനിക്കടവ് പരേതരായ കല്യാണി എം, ജാനകി എം, ബാലകൃഷ്ണൻ എം. സംസ്കാരം ഉച്ചയ്ക്ക് 12. 30മണിക്ക്. പൂവത്തുംചാൽ ശ്മ്ശാനം

പുതിയതെരു : റേഷൻ പീടികക്ക് സമീപം താമസിക്കുന്ന പി സി മൊയ്തീൻ ഹാജി മരണപ്പെട്ടു.

Image
  പുതിയതരു കാട്ടാമ്പള്ളി റോഡ് റേഷൻ പീടിക പിറകിൽ കെ എൻ ഹൗസിൽ പി സി മൊയ്തീൻ ഹാജി (79) നിര്യാതനായി. പുതിയതെരു പി സി സ്റ്റോർ ഉടമയാണ് പരേതരായ മുഹമ്മദ് -ആയിഷ ദമ്പതികളുടെ മകനാണ്  മക്കൾ അബ്ദുൽ സത്താർ,  ഷഫീഖ്, (ഇരുവരും പി സി സ്റ്റോർ) ഷാഹിന, റോസിന, ഷമീമ. ജാമാതാക്കൾ  പി എൻ അബ്ദുൽ നാസ്സർ (സൂം മാർട്ട്, ശങ്കരൻകട)  സൈനുദ്ദീൻ (ബഹ്റൈൻ) ഹുസൈൻ (ഷാർജ) റജിലത്ത്, ജുമൈലത്ത് സഹോദരങ്ങൾ പേര് : പി സി മൊയ്തീൻ  മുസ്തഫ അലി, റഷീദ്   സൈനബ

കണ്ണൂർ : കുപ്രസിദ്ധ മോഷ്ടാവ് ബ്ലാക്ക് മാൻ രാജപ്പൻ പിടിയില്‍

Image
  കണ്ണൂർ : കാടാച്ചിറ കടമ്പൂർ നിവാസികളുടെ ഉറക്കം കെടുത്തിയ കുപ്രസിദ്ധ മോഷ്ടാവ് രാജപ്പൻ എന്ന ബ്ലാക്ക് മാൻ എടക്കാട് പൊലീസിന്റെ പിടിയില്‍. കടമ്ബൂർ സ്വദേശിയായ 95 കാരിയുടെ വീട്ടില്‍ പുലർച്ചെ അതിക്രമിച്ചു കയറി മാല മോഷ്ടിച്ച കുറ്റത്തിനാണ് രാജപ്പൻ പിടിയിലായത്. നേരത്തെ രാജപ്പൻ ആണ് പ്രതി എന്ന് കണ്ണൂർ സിറ്റി പൊലീസ് രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചതിനെ തുടർന്ന് എടക്കാട് പൊലീസ് പ്രതിയെ പിടികൂടുവാനായി ശ്രമം നടത്തിവരികയായിരുന്നു. ഇന്നലെ രാവിലെ മുഴപ്പിലങ്ങാട് കുളം ബസാറിന് സമീപം സംശയാസ്പദമായ രീതിയില്‍ കണ്ട രാജപ്പനെ എടക്കാട് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസർ നിപിൻ വെണ്ടുട്ടായി തിരിച്ചറിയുകയായിരുന്നു. തുടർന്ന് എടക്കാട് ഇൻസ്‌പെക്ടർ ഓഫ് പൊലീസ് ബിജു എം.വി, പ്രിൻസിപ്പല്‍ എസ്.ഐ.ദിജേഷ്, സബ് ഇൻസ്‌പെക്ടർ രാം മോഹൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. രാജപ്പനെ തലശ്ശേരി കോടതി റിമാൻഡ് ചെയ്തു. നേരത്തെ 30 ല്‍ പരം കളവു കേസുകളില്‍ പ്രതിയാണ്.

പാപ്പിനിശ്ശേരി : കല്ലയ്ക്കൽ ശാഖ മുസ്ലിം ലീഗ്, കെ എം സി സി യുമായി സഹകരിച്ച് നടപ്പിലാക്കുന്ന സഹപ്രവർത്തകർക്ക് ഉപജീവന മാർഗ്ഗം *മഈശത്തുൽ റഹ്മ* പദ്ധതി പ്രകാരം ഓട്ടോ റിക്ഷ താക്കോൽ ദാനം

Image
  *കല്ലൈക്കൽ മുസ്ലിം ലീഗ് യുത്ത് ലീഗ് പ്രവർത്തകർക്കുള്ള മാഹീശത്തുറഹ്മ താക്കോൽ ദാനം പാണക്കാട് സയ്യിദ്മുനവ്വർ അലി ശിഹാബ് തങ്ങൾ നിർവഹിച്ചു* കല്ലൈക്കൽ ശാഖ മുസ്ലിം ലീഗും മസ്ക്കറ്റ് കെഎംസിസിയും സംയുക്‌തമായി സംഘടിപ്പിച്ച മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർക്കുള്ള ഓട്ടോറിക്ഷയുടെ താക്കോൽദാനഠ മുനവ്വറലി ശിഹാബ് തങ്ങൾ കൈമാറി. എംഎസ്എഫ് കുട്ടികൾക്കുള്ള കൈമുട്ടിപ്പാട്ട് ഉപകരണ വിതരണം ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് കരീം ചേലേരിയും നിർവഹിച്ചു  കേരളത്തിന് തന്നെ മാതൃകാപരമായ കാരുണ്യപ്രവർത്തനമാണ് കല്ലൈക്കൽ ശാഖ മുസ്ലിം ലീഗ് നടത്തുന്നത് കൂടെയുള്ളവന്റെ പ്രയാസങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ എല്ലാവരും മാതൃകയാക്കണമെന്നും മുൻകൈ എടുക്കണമെന്നും തങ്ങൾ കൂട്ടി ച്ചേർത്തു. പരിപാടിയിൽ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി സി പി റഷീദ് അധ്യക്ഷത വഹിക്കുകയും മുസ്ലിം ലീഗ് കണ്ണൂർ ജില്ല പ്രസിഡണ്ട് കരീം ചേലേരി കണ്ണൂർ ജില്ല ജോൺ സെക്രട്ടറി എംപി മുഹമ്മദലി മഹല്ല് ഖത്തീബ് ഹാരിസ് ഫൈസി സയ്യിദ് ഷാഫി തങ്ങൾ,പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ഒ കെ മൊയ്തു,ജനറൽ സെക്രട്ടറി ഇസ്മായിൽ ഹാജി,കല്ലയ്ക്കൽ ശാഖാ ജിസിസി കെഎംസിസി വൈസ

സെവൻസ് ഫുഡ്ബോൾ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൻറെ സംഘാടക സമിതി യോഗം

Image
  സെവൻസ് ഫുഡ്ബോൾ അസോസിയേഷൻ SFA കണ്ണൂരിൽ വച്ച് 2024 നവമ്പർ 9 ന് നടക്കുന്ന SFA യുടെ 25-ാം സംസ്ഥാന സമ്മേളനത്തിൻറെ സംഘാടക സമിതി യോഗം ഇന്ന് വൈകുന്നേരം നായനാർ അക്കാദമി ഓഡിറ്റോറിയത്തിൽ സംസ്ഥാന പ്രസിഡണ്ട് കെ.എം. ലെനിൻ ഉദ്ഘാടനം ചെയ്തു.

ജൽജീവൻ മിഷ്യൻ പദ്ധതി സമയബന്ധിതമായി പൂർത്തികരിക്കുക.

Image
  കൊളച്ചേരി മുതൽ നാറാത്ത് വരെയുള്ള പ്രധാന റോഡിലെ പൈപ്പ് മാറ്റുന്നതിന് കരാർ നൽകി വർഷങ്ങൾ കഴിഞ്ഞിട്ടും പ്രവർത്തി പൂർത്തീകരിച്ചിട്ടില്ല. കരാർ എടുത്ത  കമ്പിനിക്ക് പല തവണ കരാർ നീട്ടിനൽകിയെങ്കിലും പൈപ്പ് ഇറക്കാൻ പോലും ഇതുവരെ തയ്യാറായിട്ടില്ല പുതിയ തെരു മയ്യിൽ റോഡിൽ കമ്പിൽ ഭാഗങ്ങളിൽ  നിരവധി സ്ഥലത്താണ് പൈപ്പ് തകർന്ന് വെള്ളം ഒഴുകുന്നത്. റോഡപകടങ്ങളും പതിവായി. പ്രവർത്തി അടിയന്തിരമായും പൂർത്തീകരിക്കാൻ  നടപടികൾ സ്വീകരിക്കണമെന്ന് CPIM കൊളച്ചേരി ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു ശ്രീധരൻ സംഘമിത്ര സിക്രട്ടറിയായി 15 അംഗ ലോക്കൽ കമ്മിറ്റിയെ തെരെഞ്ഞടുത്തു.

പാപ്പിനിശ്ശേരി: ജന ജാഗ്രതാ യാത്ര സംഘടിപ്പിച്ചു

Image
   പാപ്പിനിശ്ശേരി : പിണറായി പൊലീസ്‌ RSS കൂട്ടുകെട്ടിനെതിരെ എസ്ഡിപിഐ സംസ്ഥാന വ്യാപകമായി നടത്തുന്ന ജന ജാഗ്രതാ കാമ്പയിന്റെ ഭാഗമായി അഴീക്കോട് മണ്ഡലം പ്രസിഡന്റ് അബ്ദുല്ല നാറാത്ത് നടത്തുന്ന വാഹന ജാഥയുടെ പ്രചരണാർത്ഥം എസ്ഡിപിഐ പാപ്പിനിശ്ശേരി പഞ്ചായത്ത്‌ കമ്മിറ്റി ജന ജാഗ്രതാ യാത്ര സംഘടിപ്പിച്ചു. പാപിനിശ്ശേരി വെസ്റ്റിൽ നിന്ന് തുടങ്ങി റെയിൽ വേ ഗെയ്റ്റ് പരിസരത്ത് ജാഥ സമാപിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് റഹീം പൊയ്ത്തുംകടവ് പഞ്ചായത്ത് പ്രസിഡന്റ് വികെ മഹ്‌റൂഫിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റിയംഗം സുനീർ പൊയ്ത്തുംകടവ് വിഷയാവതരണം നടത്തി. പഞ്ചായത്ത് സെക്രട്ടറി ഫിറോസ്, വൈസ് പ്രസിഡന്റ് ഹംസക്കുട്ടി , സി ഷാഫി , ഷഫീക്‌ , സാജിദ്‌, അനീസ്, മുബ്സിന, റുബീന തുടങ്ങിയവർ നേതൃത്വം നൽകി

പാപ്പിനിശ്ശേരി :അശാസ്ത്രീയ മാലിന്യ സംസ്കരണത്തിന് പിഴചുമത്തി

Image
  പാപ്പിനിശ്ശേരി: ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്തിലെ ബാപ്പിക്കാംതോട് നടത്തിയ പരിശോധനയിൽ ആരിഫ ക്വാർട്ടേഴ്സിന്റെ അടുക്കളയിൽ നിന്നുള്ള മലിന ജലം പൈപ്പ് വഴി കുയിന്റീൽ തൊട്ടിലേയ്ക്ക് ഒഴുക്കി വിട്ടതിനു പഞ്ചായത്ത് രാജ് ആക്ട് പ്രകാരം 10000 രൂപയും, ബാപ്പിക്കാംതോട് റോഡിന്‌ സമീപം സ്വകാര്യ ഭൂമിയിലേക്ക് മാലിന്യം തള്ളിയതിനു എറണാകുളം കേന്ദ്രമാക്കി പ്രവർത്തിച്ചു വരുന്ന പ്രൈഡ് ഇവന്റസ് എന്ന സ്ഥാപനത്തിന്‌ 5000 രൂപയും പിഴ ചുമത്തി. പരിശോധനയിൽ ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് ടീം ലീഡർ അഷ്‌റഫ്‌ പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് ഹെൽത്ത്‌ ഇൻസ്‌പെക്ടർ സുമിൽ കെ വി, പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ മുബ്സീന എന്നിവർ പങ്കെടുത്തു.

കൊല്ലപ്പെട്ട സാബിത്ത് കണ്ണൂർ ശ്രീകണ്ഠപുരം സ്വദേശി ആണ്

Image
  ആലുവയിൽ ജിം ട്രെയിനറെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ ആലുവയിൽ ജിം ട്രെയിനറെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി പോലീസ് പിടിയിലായി. എടത്തല സ്വദേശി കൃഷ്ണ പ്രതാപ് ആണ് പിടിയിലായത്. കൊല്ലപ്പെട്ട സാബിത്തും ജിംനേഷ്യം നടത്തിപ്പുകാരനായ കൃഷ്ണ പ്രതാപും തമ്മിൽ ചില സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലയ്ക്ക് കാരണം. ചുണങ്ങംവേലി സ്വദേശി സാബിത്തിനെ ഇന്ന് രാവിലെയാണ് വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.

തളിപ്പറമ്പ് : മല്ലിക ടീച്ചറുടെ സ്മരണക്കായി ട്രോഫികൾ കൈമാറി

Image
  തളിപ്പറമ്പ: സർവ്വീസിലിരിക്കെ മരണപ്പെട്ട ചപ്പാരപ്പടവ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക കെ.പി.മല്ലിക ടീച്ചറുടെ സ്മരണക്കായി സബ് ജില്ലാ പ്രവൃത്തി പരിചയമേളക്ക് കെ.പി.എസ്.ടി.എ. മൂന്ന് എവർ റോളിംഗ് ട്രോഫികൾ കൈമാറി. സീതി സാഹിബ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ എ.ഇ.ഒ. കെ. മനോജിന് വി.ബി. കുബേരൻ നമ്പൂതിരി ട്രോഫികൾ കൈമാറി.കെ.എസ്.വിനീത് അധ്യക്ഷത വഹിച്ചു.കെ.വി. മെസ്മർ, ടി.അംബരീഷ്, ഫിറോസ് ടി.അബ്ദുള്ള, കെ.എം.മുഹമ്മദ് കുഞ്ഞി, കെ.വി. ടി.മുസ്തഫ സംസാരിച്ചു. കെ.പി.വിജേഷ് സ്വാഗതവും ടി.ടി.രൂപേഷ് നന്ദിയും പറഞ്ഞു.

മയ്യിൽ: കോട്ടയാട്ടെ തിടിൽ ദേവകി (100 വയസ്സ് ) അന്തരിച്ചു.

Image
  വിനോദ് കണ്ടക്കൈയുടെ മാതാവ് ടി ദേവകി (100) നിര്യാതയായി. മയ്യിൽ: കോട്ടയാട്ടെ തിടിൽ ദേവകി (100 വയസ്സ് ) അന്തരിച്ചു.  ഭർത്താവ്  പരേതനായ എം പി കുഞ്ഞമ്പു. മക്കൾ:  ടി.ജാനകി (കരിങ്കൽക്കുഴി), ടി.ശാരദ, ടി.തമ്പാൻ, വിനോദ് കണ്ടക്കൈ, ടി. പുരുഷോത്തമൻ പരേതയായ ശ്രീമതി മരുമക്കൾ: കുമാരൻ, ശശിധരൻ, നാരായണൻ (ചോല), രമണി (ആമ്പിലേരി അങ്കണവാടി), സുനില, മായ. സഹോദരങ്ങൾ: പരേതരായ കുഞ്ഞിക്കണ്ണൻ, കുമാരൻ, നാരായണൻ (കുറ്റ്യാട്ടൂർ) സംസ്ക്കാരം ഇന്ന് വൈകു.4:30ന് കണ്ടക്കൈ ശാന്തി വനത്തിൽ

പാപ്പിനിശ്ശേരി വെസ്റ്റ് : വി പി സൈനബ നിര്യാതയായി.

Image
  പാപ്പിനിശ്ശേരി വെസ്റ്റ് ഖിളർ മന്ന പോസ്റ്റോ ഓഫീസ് റോഡിൽ താമസിക്കുന്ന( പോക്കരിക്കാന്റെവിട )   വി പി സൈനബ മരണപ്പെട്ടു (വട്ടക്കണ്ടി പടിഞ്ഞാറെ പുരയിൽ ) മക്കൾ : ഹംസകുട്ടി, സുബൈർ, അബ്ദുള്ള, നാസർ, ഖൈറുന്നിസ, ഫാത്തിമ, ഫൗസിയ  കബറടക്കം : മഗ്‌രിബ്ന് നിസ്കാരത്തിന് മുമ്പ് പാപ്പിനിശ്ശേരി വെസ്റ്റ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും.

പാപ്പിനിശ്ശേരി ഉപജില്ല കലോത്സവം അറബിക് വിഭാഗത്തിൽ റണ്ണേർസ് അപ് നേടി ഗവ. വെൽഫേർ എൽ. പി സ്കൂൾ

Image
  വളപട്ടണം. ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ച് നടന്ന പാപ്പിനിശ്ശേരി ഉപജില്ല സ്കൂൾ കലോത്സവത്തിൽ ഗവ. വെൽഫേർ എൽ. പി സ്കൂൾ പാപ്പിനിശ്ശേരി അറബിക് വിഭാഗത്തിൽ റണ്ണേർസ് അപ് നേടി. പങ്കെടുത്ത 8 ഇങ്ങളിൽ എ ഗ്രേഡും ഒരിനത്തിൽ ബി ഗ്രേഡും നേടിയാണ് ഈ മിന്നുന്ന നേട്ടം കരസ്ഥമാക്കിയത്. അറബി കഥാ കഥന മത്സരത്തിൽ ആയിശ എം ബി ടി എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. എൽ പി ജനറൽ വിഭാഗത്തിൽ ഒമ്പതാമതെത്തി വെൽഫേർ സ്കൂൾ മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട്. തിളക്കമാർന്ന വിജയത്തിൻ്റെ ശില്പികളായ വിദ്യാർത്ഥികളെ പ്രധാനാധ്യാപിക ടി.പി ഗീത ടീച്ചർ, പി ടി. എ പ്രസിഡണ്ട് ശ്രീമതി സൗമ്യ. എ എന്നിവർ അഭിനന്ദിച്ചു.

കണ്ണൂർ : ആളെ കണ്ടെത്തി

Image

പാപ്പിനിശ്ശേരി ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ എൽ പി വിഭാം അറബിക് സംഘഗാന മത്സരത്തിൽ A ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി നാറാത്ത് മാപ്പിള എൽ പി സ്കൂൾ വിദ്യാർത്ഥികൾ.

Image
  പാപ്പിനിശ്ശേരി ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ എൽ പി വിഭാം അറബിക് സംഘഗാന മത്സരത്തിൽ A ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി നാറാത്ത് മാപ്പിള എൽ പി സ്കൂൾ വിദ്യാർത്ഥികൾ. മത്സരിച്ച മുഴുവൻ ഇനങ്ങളിലും മികച്ച ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്തു. എല്ലാ വിദ്യാർത്ഥികൾക്കും നാറാത്ത് വാർത്താക്കളുടെ അഭിനന്ദനങ്ങൾ ❤️❤️❤️

ബിഎസ്എന്‍എല്‍ 5 ജി കൈയെത്തും ദൂരത്ത്; ഇതാ സന്തോഷ വാർത്ത

Image
  ദില്ലി: രാജ്യവ്യാപകമായി പൊതുമേഖല ടെലികോം സേവനദാതാക്കളായ ബിഎസ്എന്‍എല്‍ 4ജി വിന്യാസത്തിന്‍റെ പാതയിലാണ്. 2025 മെയ് മാസത്തോടെ ബിഎസ്എന്‍എല്‍ 4ജി പൂർത്തീകരണം ലക്ഷ്യം കൈവരിക്കും എന്നാണ് കേന്ദ്രം പറയുന്നത്. ഇതിന് ശേഷം എപ്പോഴായിരിക്കും 5ജിയിലേക്ക് ബിഎസ്എന്‍എല്‍ ചുവടുറപ്പിക്കുക. ബിഎസ്എന്‍എല്‍ 5ജിക്കായി കാത്തിരിക്കുന്നവർക്ക് സന്തോഷ വാർത്തയാണ് വരുന്നത്.  5ജി നെറ്റ്‍വർക്ക് സ്ഥാപിക്കാനുള്ള എല്ലാ ഒരുക്കങ്ങളും ബിഎസ്എന്‍എല്‍ പൂർത്തിയാക്കി എന്നാണ് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കുന്നത്. 2025 ജൂണോടെ ബിഎസ്എന്‍എല്‍ 5ജിയിലേക്ക് ഗിയർ മാറ്റുമെന്ന് അദേഹം പറഞ്ഞു. 'അടുത്ത വർഷം ഏപ്രില്‍-മെയ് മാസത്തോടെ 1 ലക്ഷം 4ജി ബിഎസ്എന്‍എല്‍ ടവറുകളാണ് ലക്ഷ്യം. ഇന്നലെ വരെ 38,300 4ജി സൈറ്റുകള്‍ പൂർത്തിയായി. 75000 ടവറുകള്‍ ഈ വർഷം അവസാനത്തോടെ പൂർത്തിയാകും. തദ്ദേശീയമായി വികസിപ്പിച്ച 4ജി നെറ്റ്‍വർക്കിലാണ് ബിഎസ്എന്‍എല്‍ 4ജി ടവറുകള്‍ സ്ഥാപിക്കുന്നത്. 2025 ജൂണോടെ ബിഎസ്എന്‍എല്‍ 5ജിയിലേക്ക് മാറ്റം. സ്വന്തം 5ജി ടെക്നോളജിയുള്ള ആറാമത്തെ മാത്രം രാജ്യമാകാനാണ് ഇന്ത്യയൊരുങ്ങുന്നത്'- എന്നും കേന്ദ്ര ടെലികോം മന്

ആലുവയിലെ വാടക വീട്ടിൽ കണ്ണൂർ സ്വദേശിയായ ജിം ട്രെയിനർ മരിച്ച നിലയിൽ ; അന്വേഷണം സുഹൃത്തുക്കളെ കേന്ദ്രീകരിച്ച്

Image
  ആലുവയിലെ വാടക വീട്ടിൽ കണ്ണൂർ സ്വദേശിയായ ജിം ട്രെയിനർ മരിച്ച നിലയിൽ ; അന്വേഷണം സുഹൃത്തുക്കളെ കേന്ദ്രീകരിച്ച്   ആലുവ : ആലുവക്കടുത്ത് ചുണങ്ങംവേലിയിൽ ജിം ട്രെയിനറെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശിയായ സാബിത്തിനെയാണ് വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമെന്നാണ് സംശയം. ചുണ്ടിയിൽ ജിമ്മിൽ ട്രെയിനർ ആണ് സാബിത്ത്. സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. എടത്തല പൊലീസ് അന്വേഷണം തുടങ്ങി

പഴയങ്ങാടി പുഴയിൽ ചാടിയ സ്ത്രീയെ സാഹസികമായി രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികൾ

Image
പഴയങ്ങാടി പുഴയിൽ ചാടിയ സ്ത്രീയെ സാഹസികമായി രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളായ പള്ളിക്കരയിലെ കെ പി അമൃതരാജ്, കെ പി രാജേഷ് എന്നിവർക്ക് അഭിനന്ദനങൾ നരിക്കോട് അരയോളം നളിനി (55) യെയാണ് മരണത്തിൽ നിന്നും രക്ഷപ്പെടുത്തിയത്

പാപ്പിനിശ്ശേരി ഉപജില്ലാ സ്കൂൾ കലോത്സവം... ദേശസേവ യു പി സ്കൂൾ ചാമ്പ്യന്മാരായി

Image
  പാപ്പിനിശ്ശേരി ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ യുപി വിഭാഗം ഓവർ ഓൾ ചാമ്പ്യൻമാരായി കണ്ണാടിപ്പറമ്പ് ദേശസേവാ യു.പി സ്കൂൾ. കലോത്സവത്തിലെ ജനറൽ വിഭാഗം മത്സരങ്ങളിൽ 57 സ്കൂളുകളുമായി മത്സരിച്ചാണ് ദേശ സേവാ യു.പി സ്കൂൾ മിന്നും വിജയം കരസ്ഥമാക്കിയത്. യു.പി വിഭാഗം അറബിക് കലോത്സവത്തിൽ ഇഞ്ചോടിഞ്ച് മത്സരവും കാഴ്ചവച്ച ദേശസേവ യുപി സ്കൂൾ റണ്ണേഴ്സ് അപ്പ് ട്രോഫിയും ആയാണ് മടങ്ങിയത്. ഉപജില്ലയിലെ അമ്പതിലധികം വരുന്ന സ്കൂളുകളോട് മത്സരിച്ചാണ് തിളക്കമാർന്ന വിജയം നേടിയത്. കൂടാതെ മത്സരിച്ച എല്ലാ കലാ പ്രകടനങ്ങളിലും ഗ്രേഡും കരസ്ഥമാക്കി. യു.പി വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടിക്കൊണ്ട് ജില്ലാ യോഗ്യതയും കരസ്ഥമാക്കി. ഓവർ ഓൾ ട്രോഫി അദ്ധ്യാപകരായ ഹംസ കെ, മുനീസ് പി.പി, രമ്യ ബി.സി, ഫൗസിയ എം.പി, കീർത്തന നാരായണൻ മുതലായവരും കുട്ടികളും ചേർന്ന് എഇഒ ജയദേവൻ മാസ്റ്ററിൽ നിന്ന് ഏറ്റുവാങ്ങി.

നാറാത്ത് ഓണപ്പറമ്പ് : ചികിത്സ സഹായം കൈമാറി

Image
  നാറാത്ത് ഓണപ്പറമ്പ് ശ്രീലക്ഷ്മി സുരേഷ് ചികിത്സ സഹായത്തിനു.. യുവധാര കോട്ടാഞ്ചേരി സമാഹരിച്ച തുക ക്ലബ്‌ ഭാരവാഹികൾ വാർഡ് മെമ്പർ വി ഗിരിജ അവർകൾക്ക് കൈമാറി 

തളിപ്പറമ്പ് സൗത്ത് സബ്ജില്ല കലോത്സവത്തിൽ കാഥിക പട്ടം നേടി ഫാത്തിമ എം,

Image
  തളിപ്പറമ്പ് സൗത്ത് സബ്ജില്ല കലോത്സവത്തിൽ കാഥിക പട്ടം നേടി ഫാത്തിമ എം, കൊളച്ചേരി : കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന തളിപ്പറമ്പ് സൗത്ത് സബ് ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം കഥാപ്രസംഗത്തിലും അറബിക് കഥാപ്രസംഗത്തിലും എ ഗ്രേഡോട് കൂടി ഫസ്റ്റ് നേടി ജില്ലാതലത്തിലേക്ക് യോഗ്യത നേടികൊണ്ട് തളിപ്പറമ്പ് സൗത്തിന്റെ കാഥികയായിരിക്കുകയാണ് ഫാത്തിമ എം   കഴിഞ്ഞതവണ കലോത്സവത്തിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടിയ ഫാത്തിമ കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ പത്താം തരം വിദ്യാർത്ഥിയാണ്

പാപ്പിനിശ്ശേരി ഉപജില്ലാ അറബിക്ക് കലോത്സവത്തിൽ ഓവർ ഓൾ കീരിടവുമായി കണ്ണാടിപ്പറമ്പ് എൽ.പി സ്കൂൾ

Image
  പാപ്പിനിശ്ശേരി ഉപജില്ലാ അറബിക്ക് കലോത്സവത്തിൽ ഓവർ ഓൾ കീരിടവുമായി കണ്ണാടിപ്പറമ്പ് എൽ.പി സ്കൂൾ  _ഉപ ജില്ലാ കലോത്സവത്തിലും മിന്നും വിജയം_  പാപ്പിനിശ്ശേരി ഉപജില്ലാ അറബിക് കലോത്സവത്തിൽ ഓവർ ഓൾ ചാമ്പ്യൻമാരായി കണ്ണാടിപ്പറമ്പ് എൽ.പി.സ്കൂൾ . കലോത്സവത്തിലെ ജനറൽ വിഭാഗം മത്സരങ്ങളിലും മിന്നും വിജയമാണ് കണ്ണാടിപ്പറമ്പ് എൽ.പി കരസ്ഥമാക്കിയത്. നാറാത്ത് പഞ്ചായത്തിലെ എൺപതിൽ താഴെ മാത്രം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ നിന്നാണ് ഈ ഓവറോൾ ചാമ്പ്യൻഷിപ്പും മിന്നും വിജയമെന്നത് ഏവരെയും ആശ്ചര്യപ്പെടുത്തുന്നതാണ്. ഉപജില്ലയിലെ എൺപതിലധികം വരുന്ന എൽ.പി സ്കൂളുകളോട് മത്സരിച്ചാണ് തിളക്കമാർന്ന വിജയം നേടിയത്. കൂടാതെ മത്സരിച്ച എല്ലാം കലാ പ്രകടനങ്ങളിലും ഗ്രേഡും കരസ്ഥമാക്കി. എൽ.പി - അറബിക്ക് കലോത്സവത്തിൽ വിഭാഗത്തിൽ - 45 പോയിന്റോടെ - ഓവർ ഓൾ ചാമ്പ്യൻമാരായി ഒന്നാംസ്ഥാനവും നേടി എൽ.പി. ജനറൽ വിഭാഗത്തിൽ 40- പോയിന്റോടെ 16 സ്ഥാനവും ഉപജില്ലയിലെ തന്നെ തിളക്കമാർന്ന വിജയം നേടിയത്.  അറബിക്ക് വിഭാഗത്തിൽ 9 മത്സര ഇനങ്ങളിൽ 9 കുട്ടികളെ മത്സരിപ്പിച്ചും ജനറൽ വിഭാഗത്തിൽ 11 മത്സര ഇനങ്ങളിൽ 13 കുട്ടികളെ മത്സരിപ്പിച്ചാണ് സ്കൂളിന്റെ മിന്നും പ്രകടനം .

അഡ്വ: കെകെ രത്നകുമാരി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആവും

Image
  കണ്ണൂർ എ.ഡി.എം. ആയിരുന്ന നവീൻബാബുവിന്റെ അപ്രതീക്ഷിതവും വേദനാജനകവുമായ വേർപാടിനെ തുടർന്ന് കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് നേരത്തേ ചില പ്രതികരണങ്ങൾ നടത്തിയിരുന്നു. അഴിമതിക്കെതിരായ സദുദ്ദേശ വിമർശനമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നടത്തിയതെങ്കിലും യാത്രയയപ്പ് യോഗത്തിൽ നടത്തിയ ചില പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു എന്ന നിലപാടാണ് അന്ന് പാർട്ടി സ്വീകരിച്ചത്. അതോടൊപ്പം സമഗ്രമായ അന്വേഷണം നടത്തണമെന്ന് സർക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇപ്പോൾ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനാൽ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും പി.പി. ദിവ്യ ഒഴിവാകണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് കണ്ടു. അത് ദിവ്യ അംഗീകരിച്ചതിനെ തുടർന്ന് പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി അഡ്വ. കെ.കെ. രത്‌നകുമാരിയെ പരിഗണിക്കാൻ സെക്രട്ടറിയേറ്റ് തീരുമാനിച്ചു. സിപിഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവന

പി പി ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്ത് നിന്ന് നീക്കി

Image
  കണ്ണൂർ:- പി പി ദിവ്യയെ കണ്ണൂർ ജില്ലാ പ്രസിഡൻറ് സ്ഥാനത്ത് നിന്ന് സി പി എം ജില്ലാ സെക്രട്ടറിയേറ്റ്. അഡ്വ.കെ കെ രത്നകുമാരിയെ പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാക്കി പാർട്ടി തീരുമാനമെടുത്തു കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചുമതലയിലേക്ക് കെ കെ രത്നകുമാര