Posts

Showing posts from December, 2024

മുല്ലക്കൊടി അരിമ്പ്രയിലെ വിമല എം നിര്യാതയായി

Image
  അരിമ്പ്ര: അരിമ്പ്രയിലെ വിമല എം (66) നിര്യാതയായി. ഭർത്താവ്: കെ വി ഭാസ്കരൻ (റിട്ടേയ്ഡ് ജൂനിയർ സൂപ്രണ്ട്, കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത്) മക്കൾ സന്തോഷ്, പ്രദീപൻ, സജേഷ്.  മരുമക്കൾ: നീന (മുട്ടന്നൂർ), റിയ (പട്ടുവം), സുനിത (പാപ്പിനിശ്ശേരി) സഹോദരങ്ങൾ: യശോദ (പൂതപ്പാറ), ചന്ദ്രിക ( മയ്യിൽ), തങ്കമണി (ചെക്കിക്കുളം), രാജൻ ( മാതോടം) പരേതരായ കുഞ്ഞിരാമൻ (വയപ്രം), പത്മനാഭൻ (ചേലേരിമുക്ക്) സംസ്കാരം ബുധനാഴ്ച രാവിലെ 11 മണിക്ക് മുല്ലക്കൊടി സമുദായ സ്മശാനത്തിൽ

അഴിക്കോട് ഹൈസ്കൂൾ 1983 SSLC ബാച്ച് ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായി അഴിക്കാട് ലിറ്റിൽ ഹർട്ടിൽ ഒത്തുകൂടി കലാ-കായിക മത്സരങ്ങൾ നടത്തി

Image
  അഴിക്കോട് ഹൈസ്കൂൾ 1983 SSLC ബാച്ച് ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായി അഴിക്കാട് ലിറ്റിൽ ഹർട്ടിൽ ഒത്തുകൂടി കലാ-കായിക മത്സരങ്ങൾ നടത്തി പ്രശസ്ത ഗായകൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉൽഘാടനം ചെയ്തു ഗാനരചയിതാവ് പ്രശാന്ത് യോഗിയെയും, നൃത്ത അദ്ധ്യാപികശ്രേയ ,നജീഷ് വി.എന്നിവരെ ആദരിച്ചുഎം.ജി. സജിത്ത് സ്വാഗതവും ജയദേവൻ ആർ.വി. അദ്ധ്യക്ഷത വഹിച്ചു ലതാ നമ്പ്യാർ, പ്രസീത വിനോദ്, പാർത്ഥസാരഥി, മനോഹരൻ പി.വി.,രാജീവൻ കെ , നാസർകെ.കെ.,റസാക്ക്, ആശലത തുടങ്ങിയവർ സംസാരിച്ചു നജീഷ് വി.നന്ദിയും പറഞ്ഞു

നൂഞ്ഞേരി എ.എൽ.പി. സ്‌കൂൾ ദ്വിദിന സഹവാസ ക്യാമ്പ് ചങ്ങാതിക്കൂട്ടം 139 ജനുവരി 1,2, ബുധൻ, വ്യാഴം ദിവസങ്ങളിൽ

Image
  നൂഞ്ഞേരി എ.എൽ.പി. സ്‌കൂൾ ദ്വിദിന സഹവാസ ക്യാമ്പ് ചങ്ങാതിക്കൂട്ടം  ജനുവരി 1,2, ബുധൻ, വ്യാഴം ദിവസങ്ങളിൽ 

വീടിൻ്റെ പൂട്ട് തകർത്ത് 75,000 രൂപയും സ്വർണ്ണാഭരണങ്ങളും കവർന്നു

Image
  പയ്യന്നൂര്‍: വാതിലിന്റെ ഗ്രില്‍സ് പൂട്ട് തകര്‍ത്ത് വീട്ടില്‍ നിന്നും 75,000 രൂപയും ഒന്നേകാല്‍ ലക്ഷം രൂപ വിലമതിക്കുന്ന രണ്ടേകാല്‍ പവന്‍ സ്വര്‍ണ്ണാഭരണവും കവര്‍ച്ച നടത്തിയതായി പരാതി. രാമന്തളി കുന്നരു കാരന്താട്ടെ രാധാനിവാസില്‍ വാച്ചാല്‍ രാമചന്ദ്രന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. 28 ന് വീട് പൂട്ടി പുറത്തുപേയ ഇവര്‍ ഇന്നലെ രാത്രി 9.55 ന് തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച ശ്രദ്ധയില്‍പെട്ടത്. പയ്യന്നൂര്‍ പോലീസ് കേസെടുത്തു.

ചേലേരി :കാറിലെത്തിയ അഞ്ചംഗ സംഘം ബൈക്ക് യാത്രികനെ ഇടിച്ചിട്ട് തട്ടിക്കൊണ്ടു പോയി, ഒരാൾ പിടിയിൽ.

Image
  മയ്യിൽ :- കാറിലെത്തിയ അഞ്ചംഗ സംഘം ബൈക്കിൽ പോകുകയായിരുന്ന യുവാവിനെ ഇടിച്ചിട്ടശേഷം തട്ടിക്കൊണ്ടു പോയി ബൈക്ക് മോഷ്ട‌ിച്ചു. ഒരാൾ പിടിയിൽ. ആലപ്പുഴ കനകക്കുന്ന് സ്വദേശിയും കായംക്കുളം ചേപ്പാട് പുല്ലൂ കുളങ്ങരയിലെ ഷജീന മൻസിലിൽ ബി.ഷാജഹാനെ (37) യാണ് മയ്യിൽ പോലീസ് അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പ്രതികൾ സഞ്ചരിച്ചകാർ പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂർ കക്കാട് സ്വദേശി മറിയുമ്മ മൻസിലിൽ പി.കെ. മുൻസീറിന്റെ (35) പരാതിയിലാണ് മാരുതി ബ്രസ കാറിലെത്തിയ അഞ്ചു പേർക്കെതിരെ പോലീസ് കേസെടുത്തു. ഡിസംബർ 28 ന് ശനിയാഴ്ച രാവിലെ 8.30 മണിക്ക് ചേലേരി വൈദ്യർക്കണ്ടിയിൽ വെച്ചായിരുന്നു സംഭവം. പരാതിക്കാരൻ സഞ്ചരിച്ച ബൈക്കിൽ പ്രതികൾ സഞ്ചരിച്ച കാർ ഇടിച്ചിട്ടശേഷം തട്ടികൊണ്ടു പോകുകയും 30,000 രൂപ വിലവരുന്ന ബൈക്ക് മോഷ്‌ടിച്ചു കൊണ്ടു പോകുകയും ചെയ്യുകയായിരുന്നു. കേസിലെ മറ്റു പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

മയ്യിൽ വേളം : ദേവീബിംബത്തെ അപമാനിക്കുന്ന പ്രചാരണം: രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ

Image
  മയ്യിൽ :വേളം മഹാഗണപതി ക്ഷേത്രത്തിലെ കുളത്തിൽ സ്‌ഥാപിച്ച ദേവി ബിംബത്തെ അപമാനിക്കും വിധം സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ. മയ്യിൽ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ ഉള്ള പതിനെട്ട് വയസ്സിന് താഴെയുള്ള ആൺകുട്ടികളാണ് പിടിയിലായത്. യുവമോർച്ച കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി എം അർജുൻ സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയെ തുടർന്നാണ് നടപടി.

ഉമാ തോമസ് എം.എല്‍.എയുടെ ആരോഗ്യ നില -ഇന്ന് രാവിലെ മെഡിക്കല്‍ ബോര്‍ഡ് ചേരും

Image
 . കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനില  . ഇന്ന് രാവിലെ പത്ത് മണിയോടെ മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്നു തുടര്‍ സാഹചര്യം തീരുമാനിക്കും. നിലവില്‍ ഉമ തോമസ് വെന്റിലേറ്ററില്‍ തുടരുകയാണ്. ഇവിടെ നിന്നു മാറ്റാന്‍ കഴിയുമോ എന്നു മെഡിക്കല്‍ സംഘം നിരീക്ഷിച്ചു വരുന്നു. തലച്ചോറിനേറ്റ ക്ഷതവും ശ്വാസകോശത്തിനുണ്ടായ പരിക്കും ഗുരുതരമായതിനാല്‍ അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ഡോക്ടര്‍മാര്‍പ്രതികരിച്ചത്. ആരോഗ്യ സ്ഥിതി വീണ്ടെടുക്കാന്‍ സമയമെടുക്കമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. സംഭവത്തില്‍ പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്റ്റേജ് നിര്‍മിച്ച മുളന്തുരുത്തി സ്വദേശി ബെന്നി, മൃദംഗ വിഷന്‍ സിഇഒ ഷമീര്‍ അബ്ദുല്‍ റഹീം, ഓസ്‌കര്‍ ഇവന്റ്‌സ് മാനേജര്‍ കൃഷ്ണകുമാര്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. നേരത്തെ ഓസ്‌കര്‍ ഇവന്റ്‌സും, മൃദംഗ വിഷനും മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കമ്മീഷണറുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലം പരിശോധിച്ചു. 12 അടി ഉയരത്തിലാണ...

തളിപ്പറമ്പ് : ബി.ജെ.പി നേതാവും അഭിഭാഷകനുമായ അഡ്വ: കെ.സി.മധുസൂദനന്‍ നിര്യാതനായി.

Image
  തളിപ്പറമ്പ്: ബിജെപി തളിപ്പറമ്പ് മണ്ഡലം ജനറല്‍ സെക്രട്ടറിയും തളിപ്പറമ്പിലെ അഭിഭാഷകനുമായ കെ.സി.മധുസൂതനന്‍(55)നിര്യാതനായി. പരേതനായ കുഞ്ഞിരാമന്‍ നമ്പ്യാര്‍ (റിട്ടേര്‍ഡ് ട്രഷറി )-ദേവിഅമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ഉഷ (തൃച്ചംബരം). മകന്‍: അമര്‍നാഥ്. സഹോദരങ്ങള്‍: മോഹനന്‍, രാജന്‍ (ഗള്‍ഫ്), സുരേഷ് ബാബു (ആര്‍മി), മനോജ് കുമാര്‍ (നേവി), സന്തോഷ് കുമാര്‍(ഗള്‍ഫ്). കുറുമാത്തൂര്‍ അതിരിയാട് റോഡിലെ തറവാട്ട് വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്ന മൃതദേഹം ഇന്ന് വൈകുന്നേരം 5 മണിക്ക് കുറുമാത്തൂര്‍ എന്‍.എസ്.എസ് ശ്മശാനത്തില്‍ സംസ്‌ക്കരിക്കും.

തൃശൂരില്‍ അരും കൊല;വീട്ടില്‍ കയറി സ്ത്രീയുടെ കഴുത്തറുത്തു;പ്രതിയെനാട്ടുകാര്‍ പിടികൂടി`

Image
തൃശൂര്‍: കുന്നംകുളത്ത് സ്ത്രീയെ കഴുത്തറുത്ത് കൊലപ്പെടുത്തി.ആര്‍ത്താറ്റ്പള്ളിക്ക്സമീപത്ത് താമസിക്കുന്ന കിഴക്ക് മുറി നാടന്‍ചേരി വീട്ടില്‍ മണികണ്ഠന്റെ ഭാര്യസിന്ധു(55)നെയാണ് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ഇന്ന് വൈകിട്ട്ഏഴുമ ണിയോടെയാണ് സംഭവം. മുതുവറ സ്വദേശി കണ്ണന്‍ പൊലീസ് പിടിയിലായി. നാട്ടുകാരാണ് പ്രതിയെ പിടികൂടിയത്. സിന്ധുവിന്റെ ഭര്‍ത്താവ് വീട്ടുസാധനങ്ങള്‍വാങ്ങാന്‍ പുറത്ത് പോയ സമയത്താണ് സംഭവം . വീട്ടില്‍മറ്റാരുംഉണ്ടായിരുന്നില്ല. വീടിനോട് ചേര്‍ന്ന് ധാന്യങ്ങള്‍ പൊടിക്കുന്ന മില്ല് നടത്തുകയായിരുന്നു ഇവര്‍. സന്ധ്യയോടെ ഇവരുടെ വീടിനടുത്ത് ഒരു മാസ്‌ക് വച്ചു യു വാവിനെ കണ്ടവരുണ്ട്. ഭര്‍ത്താവ് വീട്ടിലെത്തിയ പ്പോഴാണ് കൊലപാതക വിവരം അറിയുന്നത്. വെട്ടേറ്റ്കഴുത്ത്അറുത്തുമാറ്റിയനിലയിലാണ്. ഇവരുടെ ശരീരത്തില്‍ ഉണ്ടായിരുന്നസ്വര്‍ണാഭരണങ്ങള്‍നഷ്ടപ്പെട്ടിട്ടുണ്ട്. ഈ ആഭരണങ്ങള്‍ പ്രതിയുടെ പക്കല്‍ നിന്നുംകണ്ടെടുത്തതായാണ് വിവരം.

പുതിയതെരു-പാപ്പിനിശ്ശേരി റോഡിലെ ഗതാഗതക്കുരുക്ക് അഴിക്കാൻ ഉന്നതതല യോഗം ചേർന്നു

Image
  പുതിയതെരു, വളപട്ടണം പാലം, പാപ്പിനിശ്ശേരി, പഴയങ്ങാടി റോഡ് ജംഗ്ഷൻ എന്നിവിടങ്ങളിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ കെ വി സുമേഷ് എംഎൽഎയുടെ നേതൃത്വത്തിൽ ജില്ലാ കലക്ടറുടെ ചുമതലയുള്ള എഡിഎം സി. പദ്മചന്ദ്രക്കുറുപ്പിന്റെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ഉന്നതല യോഗം ചേർന്നു. ഗതാഗതക്കുരുക്കഴിക്കാനുള്ള വിവിധ നിർദേശങ്ങൾ യോഗം ചർച്ച ചെയ്തു. ഇവ പരിഗണിച്ച് അന്തിമ പരിഹാരത്തിനായി ചൊവ്വാഴ്ച ഉച്ച 12 മണിക്ക് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിൽ ചേരും. കലക്ടറേറ്റിലെ യോഗത്തിന് ശേഷം വൈകീട്ട് അഞ്ച് മണിക്ക് ഗതാഗതക്കുരുക്ക് നേരിട്ട് പരിശോധിക്കാനായി പഴയങ്ങാടി റോഡ് ജംഗ്ഷൻ, പാപ്പിനിശ്ശേരി കോട്ടൻസ് റോഡ് എന്നിവിടങ്ങളിൽ കെ വി സുമേഷ് എംഎൽഎ, എഡിഎം സി. പദ്മചന്ദ്രകുറുപ്പ് എന്നിവരുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി. ഈ റൂട്ടിൽ ഏതാനും ദിവസങ്ങളായി അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ വേണ്ടിയാണ് എംഎൽഎ മുൻകൈ എടുത്ത് യോഗം വിളിച്ചത്. പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി സുശീല, വളപട്ടണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി ഷമീമ, ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് പ...

ഏഴാംമൈൽ താമസിക്കുന്ന മുഹമ്മദ് ബഷീർ പാറോൽ, 49 വയസ്സ് നിര്യാതനായി..

Image
  ഏഴാംമൈൽ താമസിക്കുന്ന മുഹമ്മദ് ബഷീർ പാറോൽ, 49 വയസ്സ് നിര്യാതനായി. ഭാര്യ: സുമയ്യ(മാട്ടൂൽ ) മകൾ എറൗഷ് ബഷീർ സഹോദരി: സീനത്ത് പാറോൽ ഉമ്മ: പാറാൽ മറിയം ഉപ്പ: പരേതനായ KP ഇബ്രാഹിം കബറടക്കം : 10.30 AM രിഫായി ജൂമാ മസ്ജിദ് ഏഴാംമൈൽ മയ്യിത്ത് നമസ്ക്കാരം ശേഷം മന്ന കബർസ്ഥാനിൽ 

വള്ളുവൻകടവ് മുത്തപ്പൻ മടപ്പുര തിരുവപ്പന ഉത്സവം നാളെ മുതൽ

Image
  കണ്ണൂർ: വള്ളുവൻകടവ് മുത്തപ്പൻ മടപ്പുര തിരുവപ്പന ഉത്സവം 31 മുതൽ ജനുവരി ഏഴ് വരെ നടക്കും. 31-ന് രാവിലെ ഏഴിന് ക്ഷേത്രം തന്ത്രി കാട്ടുമാടം ഏളേടത്ത് ഈശാനൻ നമ്പൂതിരിപ്പാട് ഉത്സവ കൊടിയേറ്റും. രാവിലെ 10-ന് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും സെമിനാറും നടത്തും. ഉച്ചക്ക് 12-ന് തിരുവാതിരകളി. വൈകിട്ട് അഞ്ചിന് കലവറ നിറയ്ക്കൽ. രാത്രി ഏഴിന് തിരുവപ്പന ഉത്സവ ഉദ്ഘാടനം കെ വി സുമേഷ് എം എൽ എ നിർവഹിക്കും. തുടർന്ന് നൃത്തനൃത്യങ്ങളും ഗാനമേളയും. 2ന് വൈകിട്ട് വിവിധ കലാ പരിപാടികൾ. 3ന് രാത്രി ഏഴിന് കലാസന്ധ്യ. 4ന് രാവിലെ നാഗ സ്ഥാനത്ത് പാമ്പിൻ മേക്കാട്ട് ഇല്ലത്ത് വല്ലഭൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ നിവേദ്യ പൂജ. 5ന് രാവിലെ പത്തിന് മെഗാ മെഡിക്കൽ ക്യാമ്പ്. രാത്രി ഏഴിന് ഗാനമേള. 6ന് വൈകിട്ട് മുത്തപ്പൻ വെള്ളാട്ടം. ഗുളികൻ തെയ്യം. കാഴ്ച വരവ്, എഴുന്നള്ളത്ത്. രാത്രി 12-ന് കലശം വരവ്. 7ന് പുലർച്ചെ നാലിന് ഗുളികൻ തിറ. അഞ്ചിന്‌ തിരുവപ്പന വെള്ളാട്ടം പുറപ്പാട്, എട്ടിന്‌ എടലാപുരത്ത് ചാമുണ്ഡിയുടെ തിറ. ഉച്ചക്ക് ശേഷം ഉത്സവ കൊടിയിറക്കൽ. എല്ലാ ദിവസവും ഉച്ചക്ക് മുത്തപ്പൻ മലയിറക്കൽ, വൈകിട്ട് മുത്തപ്പൻ വെള്ളാട്ടം, ഉത്സവ ദിനങ്...

കുറുമാത്തൂർ ഇല്ലം ദേവസ്വം പാരമ്പര്യ ട്രസ്റ്റിയായ കെ. പരമേശ്വരൻ നമ്പൂതിരിപ്പാട് നിര്യാതനായി

Image
കുറുമാത്തൂർ ഇല്ലം ദേവസ്വം പാരമ്പര്യ ട്രസ്റ്റിയായ കെ. പരമേശ്വരൻ നമ്പൂതിരിപ്പാട് നിര്യാതനായി   ടി ടി കെ ദേവസ്വം, പയ്യാവൂർ ദേവസ്വം, പുറവൂർ ലക്ഷ്മീനരസിംഹ സ്വാമി ക്ഷേത്രം , തുടങ്ങി നിരവധി ക്ഷേത്രങ്ങളുടെ ഊരായ്മ സ്ഥാനം വഹിച്ചിരുന്നു. കൊട്ടിയൂർ ക്ഷേത്രത്തിൽ രോഹിണി ആരാധനാ ദിവസം ആലിംഗന പുഷ്പാഞ്ജലി നടത്തിയിരുന്നത് ഇദ്ദേഹമാണ്.  സംസ്കാരം നാളെ രാവിലെ 9 മണിക്ക് കുറുമാത്തൂർ ഇല്ലം ശ്മശാനത്തിൽ .

കണ്ണൂർ തളാപ്പിൽ വീട്ടിൽ നിന്ന് സ്വർണവും പണവും കവർന്നു.

Image
  കണ്ണൂർ തളാപ്പിൽ വീട്ടിൽ നിന്ന് സ്വർണവും പണവും കവർന്നു. പന്ത്രണ്ട് സ്വർണ നാണയങ്ങളും രണ്ട് പവൻ്റെ സ്വർണ മാലയും 88,000 രൂപയുമാണ് മോഷണം പോയത്. വീട്ടിലെ അലമാരകളിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് നഷ്ടമായത്. തളാപ്പ് സ്വദേശി ഉമൈബയുടെ വീട്ടിലാണ് മോഷണം നടന്നത്. അടച്ചിട്ടിരുന്ന വീടിൻ്റെ മുൻവാതിൽ കുത്തി തുറന്ന് മോഷ്ടാവ് കടത്ത് കടക്കുകയായിരുന്നു. വിദേശത്ത് നിന്ന് നാട്ടിൽ എത്തിയ ഉമൈബയുടെ മകൻ നാദിറാണ് വീടിന്റെ മുൻവാതിൽ തകർത്ത നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് നാദിർ വീട്ടിൽ എത്തിയത്. വാതിൽ തകർന്ന നിലയിൽ കണ്ടതോടെ പൊലീസിനെയും ബന്ധുക്കളെയും വിവരമറിയിച്ചു. വീടിൻ്റെ എല്ലാ മുറികളിലും കയറിയ മോഷ്ടാക്കൾ സാധനങ്ങൾ വാരി വലിച്ചിട്ട നിലയിലാണ്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. സി സി ടി വി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. വിരലടയാള വിദഗ്‌ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തി.

കണ്ണൂരിൽ ട്രെയിനിൽ നിന്ന് ചാടി ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ട്രാക്കിലേക്ക് വീണു, ഒരാൾ മരിച്ചു

Image
  ട്രെയിനിൽ നിന്ന് ചാടി ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. പ്ലാറ്റ്ഫോമിനും റെയിൽവേ ട്രാക്കിനും ഇടയിൽ പെട്ടാണ് മരണം സംഭവിച്ചത്. യശ്വന്ത്പൂർ വീക്കിലി എക്‌സ്പ്രസ് ട്രെയിനിൽ നിന്ന് ഇറങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. അതേസമയം, മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

മുല്ലക്കൊടി ആയാർമുനമ്പ് മന്ന മഖാo ഉറൂസ് 2025 ജനുവരി 24,25,26:(വെള്ളി, ശനി, ഞായർ) തിയ്യതികളിൽ

Image
  മുല്ലക്കൊടി ആയാർമുനമ്പ് മന്ന മഖാo ഉറൂസ്  2025 ജനുവരി 24,25,26:(വെള്ളി, ശനി, ഞായർ) തിയ്യതികളിൽ

വളപട്ടണം : വളപട്ടണം മന്ന കട്ടിംങ്ങിന് സമീപം ഇന്നലെ രാത്രി ഉണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരണപ്പെട്ടു.

Image
  വളപട്ടണം മന്ന കട്ടിംങ്ങിന് സമീപം ഇന്നലെ രാത്രി ഉണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരണപ്പെട്ടു.  ആലക്കോട്  അരങ്ങം  സ്വദേശി രാഹുൽ (കുട്ടു ) 30 വയസ്സ് ആണ് മരണപ്പെട്ടത്.  ബൈക്ക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു

കുറുക്കന്‍ കുറുകെ ചാടി; ഇരുചക്രവാഹനം മറിഞ്ഞ് അധ്യാപികയ്ക്ക് ദാരുണാന്ത്യം.

Image
  പാലക്കാട് എടത്തനാട്ടുകരയില്‍ ഇരുചക്രവാഹനം മറിഞ്ഞു പരുക്കേറ്റ അധ്യാപിക മരിച്ചു. വട്ടമണ്ണപ്പുറം ഐടിസിപ്പടി സ്വദേശിനി സുനിതയാണ് മരിച്ചത്. 47 വയസായിരുന്നു. കുറുക്കന്‍ കുറുകെ ചാടിയതിനെത്തുടര്‍ന്ന് ഇരുചക്രവാഹനം മറിയുകയായിരുന്നു. ശനിയാഴ്ച രാവിലെയാണ് സംഭവം. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സുനിതയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു.

നവോദയ വായനശാല & ഗ്രന്ഥാലയവും നവോദയ ആർട്സ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ എം ടി . അനുസ്മരണം നടത്തി

Image
  നവോദയ വായനശാല & ഗ്രന്ഥാലയവും നവോദയ ആർട്സ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ എം ടി . അനുസ്മരണം നടത്തി അഭിലാഷ് കണ്ടകൈ പ്രഭാഷണം നടത്തി.കെ വി ദിവ്യ സ്വാഗതം പറഞ്ഞു സി. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു എ.കെ സുരേന്ദ്രൻ നന്ദി രേഖപെടുത്തി

കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ വി ഐപി ഗ്യാലറിയിൽ നിന്ന് വീണ് ഉമാ തോമസ് എം.എൽഎക്ക് ഗുരുതര പരിക്ക്

Image
  കൊച്ചി: ഉമ തോമസ് എംഎല്‍എയ്ക്ക് വീണ് പരിക്കേറ്റു. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വച്ചാണ് അപകടമുണ്ടായത്. സ്റ്റേഡിയത്തിലെ വിഐപി ഗ്യാലറിയില്‍ നിന്ന് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഉമ തോമസിനെ ആശുപത്രിയിലേക്ക് മാറ്റി. സ്റ്റേഡിയത്തില്‍ നടക്കുന്ന നൃത്ത പരിപാടിയില്‍ പങ്കെടുക്കാനായാണ് ഉമ തോമസ് എത്തിയത്. 20 അടിയോളം താഴ്ചയിലേക്കാണ് വീണത്. തലയ്ക്ക് ഉള്‍പ്പടെ പരിക്കുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്യാലറിയുടെ അറ്റത്തായി നില്‍ക്കുകയായിരുന്ന ഉമ തോമസ് കാല്‍വഴുതി താഴേക്ക് വീഴുകയായിരുന്നു. കോൺക്രീറ്റിൽ തലയടിച്ചാണ് വീണതെന്ന് ദൃക്സാക്ഷികൾ പറയുന്നു. മന്ത്രി സജി ചെറിയാന്‍ ഉള്‍പ്പെടെയുള്ളവര്‍ വേദിയില്‍ ഇരിക്കുമ്പോഴാണ് അപകടമുണ്ടായത്. കളക്റ്റര്‍ ഉള്‍പ്പടെ ആശുപത്രിയില്‍ എത്തി

19 കാരിയെയും യുവാവും മരിച്ച നിലയിൽ കണ്ടെത്തി.

Image
  പാലക്കാട് : വെങ്ങന്നൂരിൽ യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെങ്ങന്നൂർ വാലിപ്പറമ്പ് ഉണ്ണികൃഷ്ണന്റെ്റെ മകൾ ഉപന്യയും (19) കുത്തനൂർ ചിമ്പുകാട് മാറോണി കണ്ണന്റെ മകൻ സുകിൻ (23) നുമാണ് മരിച്ചത്. യുവതിയുടെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ പ്രണയത്തിലായിരുന്നുവെന്നാണ് പോലീസ് നൽകുന്ന വിവരം. വെങ്ങന്നിയൂരിൽ അയ്യപ്പൻ വിളക്ക് നടക്കുന്ന സ്ഥലത്ത് ആയിരുന്ന ഉപന്യയും സുകിനും രാത്രി 11ന് ഉപന്യയുടെ വീട്ടിലേക്ക് വരികയായിരുന്നു. ഈ സമയം ഇവിടെ മറ്റാരും ഉണ്ടായിരുന്നില്ല. ഉപന്യയുടെ വീട്ടിനുള്ളിൽ ഒരേ ഹുക്കിൽ ഒരു സാരിയുടെ രണ്ട് അറ്റത്തായി തൂങ്ങിയ നിലയിലായിരുന്നു ഇവരെ കണ്ടെത്തിയത്. രാത്രി 12 മണിയോടെ ഉപന്യയുടെ സഹോദരൻ ഉത്സവ സ്ഥലത്തു നിന്ന് എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

സിനിമാ - സീരിയൽ നടൻ ഹോട്ടലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്രശസ്‌ത താരം ദിലീപ് ശങ്കറാണ് മരിച്ചത്.

Image
  സിനിമാ - സീരിയൽ നടൻ ഹോട്ടലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്രശസ്‌ത താരം ദിലീപ് ശങ്കറാണ് മരിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം വ്യക്തമായിട്ടില്ല. രണ്ട് ദിവസം മുമ്പാണ് ദിലീപ് ശങ്കർ ഹോട്ടലിൽ മുറിയെടുത്തത്. എന്നാൽ മുറി വിട്ട് പുറത്തേക്കൊന്നും പോയിരുന്നില്ലെന്നാണ് വിവരം. ഇന്ന് മുറിയിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ ഹോട്ടൽ ജീവനക്കാർ മുറി തുറന്ന് നോക്കി. അപ്പോഴാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്

കാസർഗോഡ് കാഞ്ഞങ്ങാട് ഐങ്ങോത്ത് കെ.എസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു.

Image
കാസർഗോഡ്  കാഞ്ഞങ്ങാട് ഐങ്ങോത്ത് കെ.എസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു.  ഒരാൾക്ക് ഗുരുതര പരിക്ക്.  അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു

പാപ്പിനിശ്ശേരി വെസ്റ്റ് : മുതിർന്ന CPIM അംഗം കെ ശാന്ത നിര്യാതയായി

Image
  പാപ്പിനിശ്ശേരി വെസ്റ്റ് : കമ്യൂണിസ്റ്റ് പാർട്ടിയുടെയും   മഹിളാ പ്രസ്ഥാനത്തിൻ്റെയും  പ്രധാന പ്രവർത്തകയായിരുന്ന കെ ശാന്ത നിര്യാതയായി .       പാപ്പിനിശ്ശേരിയിൽ  മഹിളാ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച ശാന്തേച്ചി അടിയന്തിരാവസ്ഥക്കാലത്ത് ജയിൽവാസവും അനുഭവിച്ചിട്ടുണ്ട് . 1980 മുതൽ CPIM കരിക്കൻകുളം 2 ബ്രാഞ്ച് അംഗമാണ്. മഹിളാ അസോസിയേഷൻ പാപ്പിനിശ്ശേരി വില്ലേജ് കമ്മിറ്റി അംഗമായി ദീർഘകാലം പ്രവത്തിച്ചിട്ടുണ്ട് . ഭർത്താവ്: പരേതനായ തോര കുഞ്ഞിരാമൻ. മക്കൾ: ലളിത,ലത മരുമക്കൾ:ജഗന്നാഥ ബാബു, പരേതനായ ഗോപാലൻ. സഹോദരങ്ങൾ:സരോജിനി,ദമയന്തി,ഗോവിന്ദൻ,മാധവി  പരേതരായ ജാനകി,യശോദ. സംസ്കാരം ഇന്ന്(29.12.2024) വൈകു:3 മണിക്ക് കരിക്കൻകുളം സമുദായ സ്മശാനത്തിൽ

KM ഉഷ നിര്യാതയായി.

Image
  കൊളത്തൂർ മാവിലാം പാറ റോഡിലെ ജനാർദ്ദനന്റെ ഭാര്യ KM ഉഷ നിര്യാതയായി,    മക്കൾ ഷീജ, ഷൈജു, മരുമക്കൾ തുളസി ദാസ് (ചെറുകുന്ന് ), ആതിര (ആലക്കോട് ),,,,  സഹോദരങ്ങൾ,, KM പുഷ്പജൻ (cpl m ബക്കളം സൗത്ത് ബ്രാഞ്ച് മെമ്പർ ),,, വിനോദ് (അബുദാബി ). സംസ്കാരം വൈകിട്ടു 5മണിക്ക് കൊളത്തൂരിൽ.

പന്നിയൂർ :മൻമോഹൻ സിങ്ങിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു

Image
 പന്നിയൂർ : മുൻ പ്രധാനമന്ത്രി ഡോ .മൻമോഹൻസിങ്ങിൻ്റെ നിര്യാണത്തിൽ അനുശോചിച്ച് പന്നിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർവ്വകക്ഷി അനുശോചന യോഗം നടത്തി. ഡി.സി.സി ജന:സെക്രട്ടറി ടി.ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പന്നിയൂർ മണ്ഡലം പ്രസിഡൻ്റ് സുഭാഷ് കൂനം സ്വാഗതം പറഞ്ഞു. വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് പന്നിയൂർ ലോക്കൽ സെക്രട്ടറി ഐ. വി. നാരായണൻ ,ബി.ജെ.പി. പ്രതിനിധി പി.പി.മനോഹരൻ, ഇന്ത്യൻ യൂനിയൻ മുസ്ലീം ലീഗ് കുറുമാത്തൂർ പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് കെ.ഷൗക്കത്തലി, എസ്.ടി.യു ജില്ലാ പ്രസിഡൻറ് ആലി കുഞ്ഞി പന്നിയൂർ, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം.വി. പ്രേമരാജൻ, ഐ.എൻ.ടി.യു.സി. തളിപ്പറമ്പ് ബ്ലോക്ക് ചെയർമാൻ സണ്ണി താഴത്തേ കൂടത്തിൽ എന്നിവർ പ്രസംഗിച്ചു .മണ്ഡലം സെക്രട്ടറി പി.പി.രാജേഷ് നന്ദി പറഞ്ഞു .

കണ്ണാടിപ്പറമ്പ് : സർവ്വകക്ഷി അനുശോചന യോഗം

Image
  മുതിർന്ന കോൺഗ്രസ് നേതാവ്,ആധുനിക ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കർത്താവും മുൻപ്രധാനമന്ത്രിയുമായ ഡോ:മൻമോഹൻ സിംഗിന്റെ ദേഹവിയോഗത്തിൽ സർവകക്ഷി അനുശോചനയോഗം നടത്തി. പ്രശാന്ത് മാസ്റ്റർ സ്വാഗതവും,കണ്ണാടിപ്പറമ്പ്.മണ്ഡലം.പ്രസിഡൻ്റ് മോഹനാംഗൻ്റെ അദ്ധ്യക്ഷതയിൽ കാണികൃഷ്ണൻ(സിപിഎം ) ദാമോദരൻമാസ്റ്റർ(സിഎംപി ),അഷ്‌ക്കർ.കണ്ണാടിപ്പറമ്പ(മുസ്ലിം ലീഗ് ) രാമാചന്ദ്രൻ (സിപിഐ ) രത്നാകരൻ(ബിജെപി )രാധാകൃഷ്ണൻ (കോൺഗ്രസ് S ),വഹാബ്.INL എന്നിവർഅനുശോചന പ്രഭാഷണം നടത്തി.യോഗത്തിന്എം.വി.ഉണ്ണികൃഷ്ണൻ നന്ദി രേഖപ്പെടുത്തി.

ചെറുവാക്കര കുറുവൻപറമ്പ് ശ്രീ വിശ്വകർമ്മ ക്ഷേത്രം കളിയാട്ട മഹോത്സവം ഡിസംബർ 31 2025 ജനുവരി 01 02

Image
  ചെറുവാക്കര കുറുവൻപറമ്പ് ശ്രീ വിശ്വകർമ്മ ക്ഷേത്രം കളിയാട്ട മഹോത്സവം ഡിസംബർ 31 ജനുവരി 01 02 (ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ)

ചരിത്ര പ്രസിദ്ധമായ ആലാളം മഖാംഉറൂസ് 2025 ജനുവരി 10,11,12,13, ( വെള്ളി, ശനി, ഞായർ,തിങ്കൾ ദിവസങ്ങളിൽ

Image
  🕌ചരിത്ര പ്രസിദ്ധമായ ആലാളം മഖാംഉറൂസ് 2025 ജനുവരി 10,11,12,13, ( വെള്ളി, ശനി, ഞായർ,തിങ്കൾ ദിവസങ്ങളിൽ

മാട്ടൂൽ മൂസക്കാൻ പള്ളിക്ക് സമീപം താമസിക്കുന്ന കെ.വി.കെ മുർഷിദ് മരണപ്പെട്ടു

Image
മാട്ടൂൽ മൂസക്കാൻ പള്ളിക്ക് സമീപം താമസിക്കുന്ന കെ.വി.കെ മുർഷിദ് മരണപ്പെട്ടു. ഉപ്പ - മുസ്തഫ  ഉമ്മ - റൈഹാനത്ത്

പാപ്പിനിശ്ശേരി: കീച്ചേരി കെ.എം സ്‌റ്റോർ ഉടമ കെ.മൊയ്തു മരണപ്പെട്ടു

Image
  പാപ്പിനിശ്ശേരി: കീച്ചേരി കെ.എം സ്‌റ്റോർ ഉടമ കെ.മൊയ്തു മരണപ്പെട്ടു .ഭൗതിക ശരീരം വേളാപുരത്തുള്ള വീട്ടിൽ ' കബറടക്കം ഇശാഹിന് ശേഷം കലൈയ്ക്കൽ പള്ളി  28 .12.2024

കണ്ണൂർ : പുഴയിൽ 2 പേർ മുങ്ങിമരിച്ചു.

Image
  ഇരിട്ടി വള്ളിത്തോട് ചരൾ പുഴയിൽ 2 പേർ മുങ്ങിമരിച്ചു. കണ്ണൂർ വാരം സ്വദേശികളായ ആൽവിൻ (9), വിൻസന്റ്റ്(42) എന്നിവരാണ് മുങ്ങി മരിച്ചത്.

മുംബൈ: വിമാനത്തിന് ഉള്ളിൽ പുകവലിച്ച കണ്ണൂർ സ്വദേശിക്കെതിരെ കേസ്.

Image
   യുഎയിലെ അബുദാബിയിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രക്ക് ഇടയിലാണ് സംഭവം. കണ്ണൂർ സ്വദേശിയായ മുഹമ്മദ് ഒറ്റപിലാക്കൂലിന് (26) എതിരെയാണ് കേസെടുത്തത്. ഡിസംബർ 25-ന് ഇൻഡിഗോ 6E-1402 വിമാനത്തിൽ ആണ് സംഭവം നടന്നത്. യാത്രക്കിടെ പുലർച്ചെ മൂന്നോടെ ഇയാൾ ശുചിമുറിയിൽ പോകുകയും അൽപ സമയത്തിന് ശേഷം തിരികെ വന്ന് സീറ്റിലിരിക്കുകയും ചെയ്‌തു. ജീവനക്കാർക്ക് സിഗരറ്റിൻ്റെ രൂക്ഷഗന്ധം അനുഭവപ്പെട്ടു. തുടർന്ന് ജീവനക്കാരിൽ ഒരാൾ ശുചിമുറിയിൽ എത്തി നോക്കിയപ്പോൾ അവിടെ സിഗരറ്റിൻ്റെ കുറ്റി കണ്ടെത്തി. ശേഷം മുഹമ്മദിനോട് ഇക്കാര്യം ചോദിച്ചപ്പോൾ പുകവലിച്ചതായി ഇയാൾ സമ്മതിക്കുക ആയിരുന്നു. വിമാനത്തിൽ പുകവലിക്കരുതെന്ന് അറിയില്ലായിരുന്നു എന്നാണ് മുഹമ്മദ് പറഞ്ഞത്. ജീവനക്കാരുടെ ആവശ്യ പ്രകാരം കയ്യിൽ ഉണ്ടായിരുന്ന ആറ് പാക്കറ്റ് സിഗരറ്റുകളും ജീവനക്കാരെ ഏൽപ്പിച്ചു. വിമാനത്തിലെ ജീവനക്കാർ ഈ വിവരം പൈലറ്റിനെ അറിയിക്കുകയും മുംബൈ അന്താരാഷ്ട്ര വിമാന താവളത്തിൽ ലാൻഡ് ചെയ്ത്‌ ഉടൻ സെക്യൂരിറ്റി വിഭാഗത്തിന് ഇയാളെ കൈമാറുകയും ആയിരുന്നു. ഇൻഡിഗോയിലെ സെക്യൂരിറ്റി എക്സിക്യൂട്ടീവ് ഉദ്യോഗസ്ഥൻ മുഹമ്മദിന് എതിരെ സഹാർ പൊലീസിൽ പരാതി നൽകി. വിമാനത്തിൽ പുകവലിച്ച...

കണ്ണൂർ : എ.ടി.എം കൗണ്ടർ കുത്തിത്തുറന്ന് മോഷ്ടിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

Image
കണ്ണൂർ പെരിങ്ങത്തൂരിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എടിഎം കൗണ്ടർ കുത്തി തുറന്ന് മോഷ്ടിക്കാൻ ശ്രമിച്ച യുവാവ് പിടിയിലായി. വടകര തൂണേരി സ്വദേശിയായ വിസ്നേശ്വർ ആണ് പൊലീസിൻ്റെ പിടിയിലായത്. ഇയാൾ എടിഎം തകർത്ത് മോഷണം നടത്താൻ ശ്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഡിസംബർ 25ന് രാത്രി ഒന്നോടെയാണ് സംഭവം. ഹെൽമറ്റ് ധരിച്ച് മുഖം മറച്ച യുവാവ് തൂമ്പയുമായാണ് എടിഎം കൗണ്ടറിൽ എത്തിയത്. തൂമ്പ ഉപയോഗിച്ച് എടിഎം മെഷീനിന്റെ രണ്ട് വശത്തും കുത്തി തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് ശ്രമം ഉപേക്ഷിച്ച് ഇയാൾ രക്ഷപ്പെട്ടു. എടിഎം കൗണ്ടറിന് ഉള്ളിൽ തന്നെ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറയിൽ ഇതിന്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ബാങ്ക് അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് അന്വേഷണം തുടങ്ങിയ പൊലീസ് വെള്ളിയാഴ്‌ച പ്രതിയെ പിടികൂടി. പ്രൊബേഷൻ എസ് ഐ വിനീതിൻ്റെ നേതൃത്വത്തിൽ എ എസ് ഐ സൗജിത്, തലശ്ശേരി എ എസ് പി സ്ക്വാഡ് അംഗങ്ങളായ രതീഷ് ലിജു ശ്രീലാൽ ഹിരൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

വളപട്ടണത്തെ സുപ്രീം ട്രാൻസ്പോർട്ട് ഉടമയും സന്നദ്ധ സാമൂഹിക പ്രവർത്തകൻ കൂടിയായ , കെ സി സലീമിന്റെ നിര്യാണത്തിൽ

Image
  വളപട്ടണത്തെ സുപ്രീം ട്രാൻസ്പോർട്ട് ഉടമയും സന്നദ്ധ സാമൂഹിക പ്രവർത്തകൻ കൂടിയായ , കെ സി സലീമിന്റെ നിര്യാണത്തിൽ ഓൺലൈൻ സോഷ്യൽ മീഡിയ സുഹൃത്തുക്കളുടേയും വളപട്ടണത്തേയും മുറ്റുമുള്ള സുഹൃത്തുക്കളുടേയും ഒരു അനുശോചന യോഗം നാളെ വൈകീട്ട് കൃത്യം 4 മണിക്ക് വളപട്ടണം ടൗൺ സ്പോർട്സ് ക്ലബ്ബിൽ ചേരുന്നു , കേസിയുമായി അടുത്ത ബന്ധമുള്ളവരും സുഹൃത്തുക്കളും നാളത്തെ അനുശോചന യോഗത്തിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു🙏 , എന്ന് , *റഷീദ് , ടി പി ,* *പാപ്പിനിശ്ശേരി*

സംസ്ഥാന സർക്കാർ കലാ സാഹിത്യ പുരസ്കാരം നേടിയ നിതീഷ് മാഷിനെ ആദരിച്ചു

Image
  യുവകലാ സാഹിതി മയ്യിൽ മണ്ഡലം കമ്മിറ്റിയും നാറാത്ത് ടി സി സ്മാരക വായനശാലയും ചേർന്ന് തോപ്പിൽ ഭാസി...വയലാർ, എം ടി അനുസ്മരണം സംഘടിപ്പിച്ചു.നോവലിസ്റ്റ് സി വി സലാം ഉദ്ഘാടനം ചെയ്തു. കൃഷ്ണമേനോൻ വനിതാ കോളേജ് മലയാളം അധ്യാപകൻ ഡോ. കെപി നിധിഷ് എം ടി യെ അനുസ്മരിച്ചു. ഭിന്നശേഷിക്കാർക്കുള്ള കലാ സാഹിത്യ പുരസ്‌കാരം നേടിയ അദേഹത്തെ വിജയ നാണിയൂർ ആദരിച്ചു. വായനശാല പ്രസിഡന്റ്‌ പി സുരേന്ദ്രൻ മാസ്റ്റർ അധ്യാക്ഷനായി. ടി സി ഗോപാലകൃഷ്ണൻ സംസാരിച്ചു. ശ്രീദേവി കവിത അവതരിപ്പിച്ചു.രമേശൻ നണിയൂർ സ്വാഗതവും രാജൻ നാറാത്ത് നന്ദിയും  പറഞ്ഞു.

കാർ കുഴിയിലേക്ക് മറിഞ്ഞു; അച്ഛനും മകനും ബന്ധുവും മരിച്ചു

Image
  കാസർകോട് പുത്തൂർ: പുത്തൂർ ബൈപ്പാസ് റോഡിൽ നിയന്ത്രണം വിട്ട കാർ കുഴിയിലേക്ക് മറിഞ്ഞ് മൂന്നു പേർ മരിച്ചു. സുള്ള്യ, ജട്ടിപ്പള്ള, കാനത്തില സ്വദേശികളായ അണ്ണുനായിക്, മകൻ ചിതാനന്ദ നായിക്, ബന്ധു രമേശ് നായിക് എന്നിവരാണ് മരിച്ചത്. ചിദാനന്ദ ചിക്മംഗ്ളൂരു ജില്ലാ തൊഴിൽ വകുപ്പ് ഓഫീസറാണ്. ശനിയാഴ്ച പുലർച്ചെയാണ് അപകടം. മൂന്നു പേരും അപകട സ്ഥലത്തു തന്നെ മരിച്ചു. മൃതദേഹങ്ങൾ ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

പെരിയ ഇരട്ടക്കൊല; മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെ 14 പ്രതികള്‍ കുറ്റക്കാര്‍

Image
കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസില്‍ ഉദുമ മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെ ഉദുമ എംഎല്‍എ 14 പ്രതികള്‍ കുറ്റക്കാര്‍. 10 പേരെ പേരെ കുറ്റവിമുക്തരാക്കി. എ. പീതാംബരന്‍ (മുൻ പെരിയ എൽസി അംഗം), സജി സി. ജോര്‍ജ് (സജി), കെ.എം. സുരേഷ്, കെ. അനില്‍ കുമാര്‍ (അബു), ജിജിന്‍ ,ആര്‍. ശ്രീരാഗ് (കുട്ടു), എ. അശ്വിന്‍ (അപ്പു), സുബീഷ് (മണി), എ. മുരളി,ടി. രഞ്ജിത്ത് (അപ്പു), കെ. മണികണ്ഠന്‍ (ഉദുമ മുന്‍ ഏരിയ സെക്രട്ടറി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്),.എ. സുരേന്ദ്രന്‍ (വിഷ്ണു സുര), സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം), രാഘവന്‍ വെളുത്തോളി (രാഘവന്‍ നായര്‍) (മുന്‍ പാക്കം ലോക്കല്‍ സെക്രട്ടറി) കെ. വി. ഭാസ്കരന്‍ എന്നിവരാണ് കുറ്റക്കാര്‍. ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികൾക്കെതിരെ കൊലക്കുറ്റം, ഗൂഢാലോചന കുറ്റങ്ങൾ തെളിഞ്ഞു. പ്രദീപ് (കുട്ടന്‍), ബി. മണികണ്ഠന്‍ (ആലക്കോട് മണി), എന്‍. ബാലകൃഷ്ണന്‍ (മുന്‍ പെരിയ ലോക്കല്‍ സെക്രട്ടറി), എ. മധു (ശാസ്ത മധു–അഞ്ചാംപ്രതി ജിജിന്‍റെ പിതാവ്),റെജി വര്‍ഗീസ്, എ. ഹരിപ്രസാദ്, പി. രാജേഷ്(രാജു),വി. ഗോപകുമാര്‍ (ഗോപന്‍ വെളുത്തോളി), പി.വി. സന്ദീപ് (സന്ദീപ് വെളുത്തോളി) എന്നിവരെയ...

നാറാത്ത് :ആലിങ്കീഴിൽ വച്ചാപ്പുറം താമസിക്കുന്ന മറിയം(62 ) നിര്യാതയായി

Image
  ആലിങ്കീഴിൽ വച്ചാപ്പുറം ചാപ്പാടി വളപ്പിൽ താമസിക്കുന്ന മറിയം നിര്യാതയായി. ഭർത്താവ് : മജീദ് (മണ്ണ് മജീദ്ക്ക ) മക്കൾ :റഫീഖ്, സുഹറ, നബീസ, സമീറ, റഫീന. മംഗലാപുരം ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടത്. കബറടക്കം :

കണ്ണൂർ : ബി.ബി.എ വിദ്യാര്‍ത്ഥി പുഴയില്‍ വീണ് മരിച്ചു.

Image
പാണത്തൂര്‍: പനത്തടി കോയത്തടുക്കത്ത് ബി.ബി.എ വിദ്യാര്‍ത്ഥി പുഴയില്‍ വീണ് മരിച്ചു. കോയത്തടുക്കത്തെ രാജന്‍-ഷിജി ദമ്പതിമാരുടെ മകന്‍ രാഹുല്‍ (20) ആണ് മരിച്ചത്. രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജിലെ രണ്ടാംവര്‍ഷ ബി.ബി.എ. വിദ്യാര്‍ത്ഥിയാണ്. ഇന്നലെ വൈകുന്നേരം 4 മണിയോടുകൂടി കൂട്ടുകാരോടൊപ്പം പുലിക്കടവ് പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം. രാജപുരം കോളേജിലെ എന്‍.എസ്.എസ് സഹവാസ ക്യാമ്പ് കഴിഞ്ഞ് കഴിഞ്ഞദിവസം വീട്ടിലെത്തിയതായിരുന്നു.

തമിഴ്നാട് തേനിയിൽ വാഹനാപകടം; മൂന്ന് മലയാളികള്‍ മരിച്ചു

Image
തേനി: തമിഴ്നാട് തേനിയിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. മരിച്ചത് കോട്ടയം സ്വദേശികളാണെന്നാണ് വിവരം. ടൂറിസ്റ്റ് ബസും ഇവർ സഞ്ചരിച്ച കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. കാറിലുണ്ടായിരുന്നവരാണ് മരിച്ചത്. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം. ഏർക്കാട്ടേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസുമായി കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. ടൂറിസ്റ്റ് ബസിൽ സഞ്ചരിച്ച 18 പേർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ തേനി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

പറശ്ശിനിക്കടവ് പാമ്പ് വളർത്തു കേന്ദ്രത്തിൽ ഇനി 'ഹെലികോപ്റ്ററിലും' കയറാം

Image
  ധർമ്മശാല ക്രിസ്‌മസ്‌-പുതുവത്സര സമ്മാനമായി പറശ്ശിനിക്കടവ് പാമ്പ് വളർത്തൽ കേന്ദ്രത്തിൽ പുതുതായി നിർമിച്ച ഹെലികോപ്റ്റർ മാതൃക പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തു. ഇരുമ്പിൽ തീർത്ത എട്ട് അടിയോളം ഉയരവും 12 അടിയോളം നീളവും ഉള്ളതാണ് ഹെലികോപ്റ്റർ. സൈനിക ഹെലികോപ്റ്റർ മാതൃകയിലാണ് രൂപകല്‌പന ചെയ്തത്. കുട്ടികൾക്ക് ഇഷ്ടാനുസരണം കോക്ക്പിറ്റിൽ കയറി ഇരിക്കാനും ചിത്രങ്ങൾ പകർത്താനും കഴിയുന്ന തരത്തിലാണ് ഹെലികോപ്റ്ററിന്റെ ഉൾവശം. ആർക്കിടെക്ട് ബിജു പറശ്ശിനിക്കടവാണ് പണി തീർത്തത്.

കണ്ണൂർ :ഗൃഹനാഥൻ തെങ്ങ് ദേഹത്ത് വീണ് മരണപ്പെട്ടു

Image
  തളിപ്പറമ്പ :സ്വന്തം വീട്ടുപറമ്പിലെ തെങ്ങ് മുറിക്കുന്നതിനിടയിൽ സമീപത്തേക്ക് ചെന്ന ഗൃഹനാഥൻ തെങ്ങ് ദേഹത്ത് വീണ് മരണപ്പെട്ടു . ചപ്പാരപ്പടവ് കൂവേരി ആലത്തട്ടിലെ നീലാങ്കോൽ ലക്ഷ്മണൻ (64) ആണ് മരണപ്പെട്ടത്.  പ്രവാസിയായ ലക്ഷമണൻ ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത് . ഭാര്യ: വത്സല (കൂവോട്, തളിപ്പറമ്പ്). മക്കൾ:  ലസിത, ലിംമന മരുമക്കൾ:  സന്ദീപ് (കണ്ണപ്പിലാവ്), രഞ്ജിത്ത് ( ചെനയന്നൂര് ) . സഹോദരങ്ങൾ: ചീയ്യേയികുട്ടി , ദേവി, യശോദ, മനോഹരൻ, പരേതരായ കുഞ്ഞിപ്പാറു, നാരായണൻ . സംസ്കാരം ആലത്തട്ട് പൊതു ശമ്ശാനത്തിൽ നടന്നു

നാറാത്ത്: പള്ളേരി മാപ്പിള എൽ. പി സ്കൂൾ റിട്ട : പ്രധാനാധ്യാപകൻ ആയിരുന്നു

Image
നാറാത്ത് : നാറാത്ത് ചന്ദ്രോത്ത് കെ. എം കുഞ്ഞിരാമൻ മാസ്റ്റർ (85) നിര്യാതനായി. പള്ളേരി മാപ്പിള എൽ. പി സ്കൂൾ റിട്ട : പ്രധാനാധ്യാപകനാണ്. പരേതരായ കഴകപ്പുരയിൽ ചാത്തുക്കുട്ടി മാസ്റ്ററുടെയും കെ. എം പാർവ്വതി അമ്മയുടെയും മകനാണ്. നാറാത്ത് മുച്ചിലോട്ട് ഭഗവതി ക്ഷേത്രകമ്മറ്റിയുടെ മുൻ സെക്രട്ടറിയും ഇപ്പോഴത്തെ ഉപദേശക സമിതി അംഗവും ആണ്. നാറാത്ത് സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ ആയിരുന്നു. ഭാര്യ : വി. വി രുഗ്മിണി  മക്കൾ : പ്രിയ, പ്രീത, പ്രീന, പ്രിജു (മംഗളുരു ) ജാമാതാക്കൾ : കെ. ജയരാജ്‌ (റിട്ട : റെയിൽവേ, പള്ളികുളം ), ഇ. എം വിനോദൻ ( സ്റ്റേഷൻ മാസ്റ്റർ, കണ്ണൂർ റെയിൽവേ ), ഹരീന്ദ്രൻ ( ചിറക്കൽ റെയിൽവേ ഗേറ്റ് ), സംഗീത ( കാഞ്ഞങ്ങാട് ) സഹോദരങ്ങൾ : കെ. എം ജാനകി (ചേലേരി), അഡ്വ : കെ. എം വത്സൻ(പള്ളികുളം),കെ. എം നാരായണൻ ( നാറാത്ത് ), പരേതരായ :  കെ.എം  ലക്ഷ്മി, കെ.എം മാധവി, പ്രൊഫ : കെ. എം കുഞ്ഞികണ്ണൻ. ശവസംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് പയ്യാമ്പലത്ത്.

കാസർകോട്ടെ വിവാഹ വീട്ടിൽ ദാരുണ മരണം; വിവാഹ പന്തൽ അഴിക്കുന്നതിനിടെ യുവാവ് ഷോക്കടിച്ച് മരിച്ചു

Image
  തളങ്കര തെരുവത്ത് വിവാഹ വീട്ടിലെ പന്തൽ അഴിച്ചു മാറ്റുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. കർണാടക സ്വദേശിയായ പന്തൽ ജോലിക്കാരൻ പ്രമോദ് രാമണ്ണ (30) യാണ് മരിച്ചത്. പന്തലിൻ്റെ ഇരുമ്പ് തൂൺ അഴിച്ചു മാറ്റുന്നതിനിടെ സമീപത്തെ വൈദ്യതി കമ്പിയിൽ അബദ്ധത്തിൽ തട്ടുകയായിരുന്നു. ഇതോടെ വൈദ്യുതാഘാതമേറ്റ യുവാവിനെ നാട്ടുകാർ വേഗത്തിൽ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

ചരിത്ര പ്രസിദ്ധമായ പാമ്പുരുത്തി പള്ളി (ഉറൂസ്) 2025 ജനുവരി 31 ഫെബ്രു. 01, 02 വെള്ളി, ശനി, ഞായർ

Image
  ചരിത്ര പ്രസിദ്ധമായ പാമ്പുരുത്തി പള്ളി (ഉറൂസ്) 2025 ജനുവരി 31 ഫെബ്രു. 01, 02 വെള്ളി, ശനി, ഞായർ