കളഞ്ഞു കിട്ടിയ സ്വർണാഭരണം ഉടമയ്ക്ക് തിരിച്ചു നൽകി വിദ്യാർഥികൾ മാതൃകയായി

  കളഞ്ഞു കിട്ടിയ സ്വർണാഭരണം ഉടമയ്ക്ക് തിരിച്ചു നൽകി വിദ്യാർഥികൾ മാതൃകയായി





അടുവാപ്പുറം സ്വദേശിയും  കണിയാർ വയലിൽ വ്യാപാരിയുമായ മുല്ലപ്പള്ളി സുധാകരന്റെ രണ്ടു പവൻ തൂക്കം വരുന്ന സ്വർണ്ണ ബ്രേസ്‌ലേറ്റാണ് കണിയാർ വയൽ അഡുവാപ്പുറം ബൈക്ക് യാത്രക്കിടയിൽ നഷ്ടപ്പെട്ടുപോയത്. അടുവാപ്പുറം മുതൽ കണിയാർ വയൽ വരെ നിരവധി തവണ തിരഞ്ഞെങ്കിലും സ്വർണാഭരണം കിട്ടിയിരുന്നില്ല. അരയാൽകുളത്തിൽ നിന്നും കുളികഴിഞ്ഞു വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥികളായ ആദർശ് ലക്ഷ്മണൻ, സൂരജ് സുരേന്ദ്രൻ, അതുൽ പ്രദീപൻ, സാരംഗ് മനോഹരൻ, എന്നിവർക്കാണ് സ്വർണാഭരണം കളഞ്ഞു കിട്ടിയത്. ആദ്യം മുക്കുപണ്ടമെന്നു എന്ന് കരുതി എടുക്കാതിരു ന്നെങ്കിലും പിന്നീട് എടുക്കുകയായിരുന്നു എ കെ എസ് വാട്സപ്പ് ഗ്രൂപ്പിൽ സ്വർണാഭരണം നഷ്ടപ്പെട്ടെന്ന വാർത്തയറിഞ്ഞപ്പോഴാണ് കൈയ്യിലുള്ളത് സ്വർണ്ണമാണെന്ന് മനസിലായത്.

സുധാകരൻ്റെ വീട്ടിലെത്തി മകൾക്ക് സ്വർണാഭരണം കൈമാറി.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം