അധ്യാപകന്‍ കുഴഞ്ഞുവീണ് മരിച്ചു

അധ്യാപകന്‍ കുഴഞ്ഞുവീണ് മരിച്ചു



 തളിപ്പറമ്പ് : അധ്യാപകന്‍ കുഴഞ്ഞുവീണ് മരിച്ചു. തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപകന്‍ കൂവോട്ടെ കല്ലാവീട്ടില്‍ കെ.വി.വിനോദ്കുമാറാണ്(42) മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ ബാത്ത്‌റൂമില്‍ പോയ വിനോദ്കുമാര്‍ തിരിച്ചുവരാത്തതിനെ തുടര്‍ന്ന് ഭാര്യ ചെന്നു നോക്കിയപ്പോഴാണ് അകത്ത് വീണുകിടക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു. പരേതനായ അത്തിലാട്ട് ഗോവിന്ദന്‍-കെ.വി.കമലാക്ഷി ദമ്പതികളുടെ മകനാണ്. ഭാര്യ: കൃഷ്ണവേണി(തപാല്‍ വകുപ്പ്), ഏകമകള്‍ സിയാലക്ഷ്മി(കേന്ദ്രീയ വിദ്യാലയ രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍: വിമല്‍കുമാര്‍(കൂവോട്), ബിന(പടപ്പേങ്ങാട്). പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം വൈകുന്നേരം കൂവോട് പടിഞ്ഞാറ് പൊതുശ്മശാനത്തില്‍ സംസ്‌ക്കരിക്കും. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി അധ്യാപകനായ വിനോദ്കുമാര്‍ നേരത്തെ ഇടുക്കി രാജകുമാരിയിലും പിന്നീട് കുറുമാത്തൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലും ജോലി ചെയ്ത വിനോദ്കുമാര്‍ രണ്ടുവര്‍ഷത്തോളമായി ടാഗോര്‍ വിദ്യാനികേതനില്‍ അധ്യാപകനായി ജോലി ചെയ്യുകയാണ്.



Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം