സ്‌നേഹയുടെ മരണം അധ്യാപികയായി ജോലിക്ക് ചേരാന്‍ പോകുന്നതിനിടെ-

 സ്‌നേഹയുടെ മരണം അധ്യാപികയായി ജോലിക്ക് ചേരാന്‍ പോകുന്നതിനിടെ





പരിയാരം: പുതുതായി ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യാപികയായി ജോലിക്ക് ചേരാന്‍ പോകുന്നതിനിടയിലാണ് സ്‌നേഹയെ വിധി തട്ടിയെടുത്തത്. മഞ്ചേശ്വരത്തെ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ അധ്യാപികയായി സ്‌നേഹക്ക് നിയമനം ലഭിച്ചിരുന്നു. പയ്യന്നൂരില്‍ നിന്ന് ട്രെയിനില്‍ പോകുന്നതിനായി ബൈക്കില്‍ സഹോദരനോടൊപ്പം പോകുന്നതിനിടയിലാണ് അപകടം നടന്നത്. പരിയാരം പോലീസും പയ്യന്നൂരില്‍ നിന്നെത്തിയ അഗ്നിശമനസേനയും ചേര്‍ന്നാണ് കോഴിലോറിക്കടിയില്‍ കുടുങ്ങിയ ഇരുവരേയും പുറത്തെടുത്ത് മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. സ്‌നേഹ അപകടസ്ഥലത്ത് തന്നെ മരണപ്പെട്ടിരുന്നു. 

ദേശീയപാതയില്‍  ബൈക്കും കോഴിലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരിയായ സഹോദരങ്ങള്‍ മരിച്ചു. പരിയാരം പാച്ചേനിയിലെ അക്കരമ്മല്‍ ലക്ഷ്മണന്‍-ഭാനുമതി ദമ്പതികളുടെ മക്കളായ സ്‌നേഹ(24) സഹോദരന്‍ ലോഭേഷ് (32) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അപകടം. പയ്യന്നൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്നു രണ്ട് വാഹനങ്ങളും. മുന്നില്‍ പോകുകയായിരുന്ന ബൈക്ക് റോഡില്‍ തെന്നിവീണപ്പോള്‍ ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോഴാണ് കോഴിലോറി നിയന്ത്രണം വിട്ട് വീണുകിടക്കുകയായിരുന്ന വൈക്ക് യാത്രക്കാരുടെ ദേഹത്ത് മറിഞ്ഞതെന്നാണ് ലോറി ഡ്രൈവര്‍ പോലീസിനോട് പറഞ്ഞത്. പോലീസ് ഈ ഭാഗത്തെ സി.സി.ടി.വി കാമറകള്‍ പരിശോധിക്കുന്നുണ്ട്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.