100 കോടി തട്ടിയെടുത്ത് തളിപറമ്പ് സ്വദേശി മുങ്ങി

 100 കോടി തട്ടിയെടുത്ത് തളിപറമ്പ് സ്വദേശി മുങ്ങി




തളിപറമ്പ് 

കോടികൾ തട്ടിയെടുത്ത യുവാവ് മുങ്ങി ..



തളിപ്പറമ്പ്: നൂറ് കോടി രൂപയുമായി

യുവാവ് മുങ്ങിയതായി പരാതി. തളിപ്പറമ്പില്‍ ബിസിനസ് നടത്തുന്ന യുവാവ് മുങ്ങിയതായാണ് പ്രചാരണം. തളിപ്പറമ്പിലെ നിരവധി സമ്പന്നന്‍മാരുടെ പണമാണ് യുവാവിനെ ഏല്‍പ്പിച്ചിരുന്നത്.അഞ്ച് കോടിമുതല്‍ 10 ലക്ഷം രൂപ വരെയാണ് നൂറുകണക്കിനാളുകള്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നതത്രേ. ഇതില്‍ കൂടുതലും രേഖകളില്ലാത്ത പണമായതിനാല്‍ ഇതേവരെ ആരും പോലീസില്‍ പരാതി നല്‍കിയിട്ടില്ല. യുവാവിനെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ സ്വിച്ചോഫ് ചെയ്ത നിലയിലാണ്. യുവാവ് വിദേശത്തേക്ക് കടന്നതായാണ് സംശയിക്കുന്നത്. അതിസമ്പന്നര്‍ക്ക് പുറമെ സാധാരണക്കാരായ ചില കച്ചവടക്കാരും യുവാവിന് പണം നല്‍കിയതായാണ് വിവരം.


യുവാവ് മുങ്ങിയതറിഞ്ഞ് നിരവധി പേര് യുവാവ് വീടായ ചപ്പാരപ്പടവ് അന്വേഷിച്ചപ്പോൾ എന്തിന് നിങൾ ഇത്രയും പൈസാ ചെക്കൻ്റെ കയ്യിൽ എന്തിന് നൽകി എന്നുള്ള ചോദ്യം വന്നതോടെ നിക്ഷേപകർക്ക് മറുപടി ഇല്ലാതെ ആയിപ്പോയി

Comments