വെള്ളത്തിൽ മുങ്ങിയ മുയ്യം സന്ദർശിച്ച് വിദഗ്ധ സംഘം





മുയ്യം: കനത്ത മഴയെതുടർന്ന് ഒരാഴ്ചയോളമായി പൂർണമായും വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന മുയ്യത്തെ വീടുകളും പ്രദേശങ്ങളും വിദഗ്ധ സംഘം സന്ദർശിച്ചു. 



വാർഡ്‌മെമ്പർ ടി പി പ്രസന്ന ടീച്ചറിന്റെ ഇടപെടലിനെതുടർന്നു കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ വി എം സീന തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എം വി ഗോവിന്ദൻമാസ്റ്റർ വിളിച്ചുചേർത്ത മഴക്കാല ദുരന്ത നിവാരണവുമായി ബന്ധപ്പെട്ടു നടന്ന ഓൺലൈൻ യോഗത്തിൽ പ്രശ്നം അറിയിച്ചതിനെ തുടർന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ നിർദേശപ്രകാരമാണ് സംഘം മുയ്യം സന്ദർശിക്കാനെത്തിയത്. ജലസേചനവകുപ്പിലെയും റവന്യു വകുപ്പിലെയും ഉദ്യോഗസ്ഥരും മന്ത്രിയുടെ പേർസണൽ സ്റ്റാഫ്‌ അംഗങ്ങളായ മധു, വിപിൻ തുടങ്ങിയവരുമാണ് പ്രദേശം സന്ദർശിച്ചത്. കനത്ത മഴയിൽ വെള്ളം കയറിയതിനെ തുടർന്ന് നാല്പതോളം വീടുകൾ പൂർണമായും ഒറ്റപ്പെട്ടു. ഏതാനും കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.മരുന്നും ആവശ്യവസ്തുക്കളും സന്നദ്ധ സേവനപ്രവർത്തകരാണ് എത്തിച്ചു നൽകുന്നത്.ഏക്കറുകണക്കിന് നെല്ല്, വാഴ കൃഷികൾ നശിച്ചു. നടവഴികളിൽവെള്ളം നിറഞ്ഞതിനാൽ കുട്ടികളെ സ്കൂളിൽ അയക്കാനും രക്ഷിതാക്കൾക്ക് ഭയമാണ്.അരാനൂറ്റാണ്ട് പഴക്കമുള്ള കനാൽ നവീകരിക്കണമെന്നും തോട്ടിലുള്ള മരങ്ങളും മറ്റും മുറിച്ചുനീക്കി ആഴം കൂട്ടി പാർശ്വഭിത്തി കെട്ടണമെന്നും സംഘത്തോട് പ്രദേശവാസികൾ ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ രത്നകുമാരി ബന്ധപ്പെട്ട വകുപ്പുകളെ ഏകോപിപ്പിച്ചു. തളിപ്പറമ്പ് ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ സി എം സബിത, കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് രാജീവൻ പാച്ചേനി, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ സി അനിത, മെമ്പർ കെ പദ്മനാഭൻ, കെ കൃഷ്ണൻ, എം എം രവീന്ദ്രൻ, പാടശേഖരസമിതി പ്രസിഡന്റ്‌ ടി വി മോഹനൻ തുടങ്ങിയവർ സംഘത്തെ അനുഗമിച്ചു.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം