ദുരന്തനിവാരണം കൺട്രോൾ റൂം തുറന്ന് ചെങ്ങളായി ഗ്രാമപഞ്ചായത്ത്



കാലവർഷക്കെടുതികൾ നേരിടുവാൻ സുസജ്ജമായി ചെങ്ങളായി ഗ്രാമപഞ്ചായത്ത്.വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിലെ തീരുമാനത്തിൻ്റെ ഭാഗമായി കാലവർഷക്കെടുതികൾ റിപ്പോർട്ട് ചെയ്യുന്നതിന് പൊതുജന സൗകര്യാർത്ഥം ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും ഫോൺ നമ്പറുകൾ പ്രസിദ്ധപ്പെടുത്തി.പൊതുജനങ്ങളുടെ ജീവന് ഭിഷണിയായി, അപകടകരമായി നിൽക്കുന്ന മരങ്ങളും മരച്ചില്ലകളും അടിയന്തിര പ്രാധാന്യം നൽകി മുറിച്ചു നീക്കുന്നതിനും തീരുമാനിച്ചു വീടുകളിലേക്ക് വെള്ളം കയറുന്ന സാഹചര്യമുണ്ടായാൽ സ്വീകരിക്കേണ്ട നടപടികൾ പൊതുജനങ്ങളെ സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ വഴി വാർഡ് തലത്തിൽ അറിയിക്കുന്നതിന് തീരുമാനിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.പി മോഹനൻ, ചെങ്ങളായി വെറ്ററിനറി ഡിസ്പെൻസറിക്ക് അപകട ഭീഷണി ഉയർത്തി നിൽക്കുന്ന മരങ്ങളുള്ള കാര്യം ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്ന് പ്രസ്തുത മരങ്ങൾ മുറിച്ചുനീക്കി. ഡിസ്പെൻസറിക്കും ഇലക്ട്രിക് ലൈനിനും ഭീഷണി ഉയർത്തി, സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ചാഞ്ഞു നിന്നിരുന്ന മരങ്ങൾ ശ്രീകണ്ഠാപുരം കെ.എസ്.ഇ.ബി ജീവനക്കാരുടെ സഹകരണത്തിൽ മുറിച്ചുനീക്കി.ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.കെ .രാജേഷ്, വാർഡ് അംഗം ആശിഖ് ചെങ്ങളായി എന്നിവർ സ്ഥലത്തെത്തി.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം