എസ് എസ് എഫ് കുറുമാത്തൂർ സെക്ടർ സാഹിത്യോത്സവിന് ഇന്ന് തുടക്കം 





എസ് എസ് എഫ് കുറുമാത്തൂർ സെക്ടർ സാഹിത്യോത്സവിന് ഇന്ന് തുടക്കം  പൊക്കുണ്ട്.എസ് എസ് എഫ് ഇരുപത്തൊമ്പതാമത് കുറുമാത്തൂർ സെക്ടർ സാഹിത്യോത്സവിന് പൊക്കുണ്ട് വേദിയാകും.ഇന്നും നാളെയുമായി നടക്കുന്ന സാഹിത്യോത്സവിൽ 3 വേദികളിലായി 120 ഇനങ്ങളിൽ 13 യൂണിറ്റുകളിൽ നിന്നായി 150 ഓളം വിദ്യാർത്ഥികൾ പങ്കെടുക്കും.ഇന്ന്  വൈകീട്ട്  നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ പ്രശസ്ത കവി വിമീഷ് മണിയൂർ ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ശുകൂർ സഖാഫി സന്ദേശ പ്രഭാഷണം നടത്തും.കോവിഡാനന്തരം  പൂർണ്ണമായും ഓഫ് ലൈൻ ആയി നടക്കുന്ന ആദ്യ സാഹിത്യോത്സവിന് കൂടിയാണ് പൊക്കുണ്ട് ആതിഥേയത്വം വഹിക്കുന്നത്. നാളെ വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം എസ് എം എ ജില്ലാ ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി ഉദ്ഘാടനം ചെയ്യും. ഒ. സി അഷ്കർ സഖാഫി അനുമോദന പ്രഭാഷണം നടത്തും. ഇരുപത്തൊമ്പതാമത് സെക്ടർ സാഹിത്യോത്സവിലെ കിരീട ജേതാക്കളെ അബ്ദുസ്സമദ് അമാനി പട്ടുവം  പ്രഖ്യാപിക്കും.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം