പോക്സോ കേസിൽ ടാപ്പിംഗ് തൊഴിലാളിയായ തളിപ്പറമ്പ് സ്വദേശി അറസ്റ്റിൽ.

 പോക്സോ കേസിൽ ടാപ്പിംഗ് തൊഴിലാളിയായ തളിപ്പറമ്പ് സ്വദേശി അറസ്റ്റിൽ. .





തിരുവട്ടൂർ ഭാഗത്ത് റബ്ബർ ടാപ്പിംഗ് ജോലി ചെയ്യുന്ന പി.എ. അസീസിനെ (60)യാണ് എസ്.ഐ. നിബിൻ ജോയി അറസ്റ്റു ചെയ്തത്.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് നിരന്തരം ലൈംഗീക ഉദ്ദേശ്യത്തോടെ അശ്ലീല ഭാഷയിൽ സംസാരിക്കുകയും മിഠായി നൽകി പ്രലോഭിപ്പിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് പോക്സോ കേസെടുത്തത്.ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിലായിരുന്നു ആദ്യ സംഭവം പിന്നീടും പല തവണ ശല്യം തുടർന്നു. സ്കൂളിൽ നടത്തിയ കൗൺസിലിംഗിനിടെയാണ് 13 കാരിയായ വിദ്യാർത്ഥിനി സംഭവം പുറത്തു പറഞ്ഞത്. വഴിയരികിൽ കാണുമ്പോഴെല്ലാം മിഠായി നൽകി ലൈംഗീക ഉദ്ദേശ്യത്തോടെ പല തവണ ഇയാൾ അശ്ലീല ഭാഷയിൽ സംസാരിച്ചിരുന്നു വെന്ന് കൗൺസിലിംഗിൽ കുട്ടി തുറന്നു പറഞ്ഞതോടെ സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരമറിയിച്ചു.തുടർന്ന് പരിയാരം പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.