ഭാർഗവൻ പറശ്ശിനിക്കടവിൻ്റെ 'ഉസ്കൂൾ കാലം' ആസ്വാദനം





മയ്യിൽ: കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക ഗ്രന്ഥാലയം ഒ.എം.ഡി വായനാവേദിയുടെ ആഭിമുഖ്യത്തിൽ ഭാർഗവൻ പറശ്ശിനിക്കടവിൻ്റെ "ഉസ്കൂൾ കാലം" എന്ന പുസ്തകത്തിൻ്റെ ആസ്വാദനം പി. ഹരിശങ്കർ മാസ്റ്റർ നിർവഹിച്ചു.കുട്ടിക്കാലം ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലഘട്ടമാണ്. സൂര്യൻ ഉയർന്നു പോകുമ്പോൾ അതിൻ്റെ മനോഹാരിത നഷ്ടപ്പെട്ടു പോകുന്നതു പോലെ ബാല്യകാലം കഴിയുന്നതോടെ മോഹിപ്പിക്കുന്ന ഒര്കാലഘട്ടം നമ്മുടെ ജീവിതത്തിൽ നിന്ന് അന്യമാകുമെന്ന് ഓർമ്മിപ്പിക്കാൻ ഈ പുസ്തകത്തിന് സാധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് നടന്ന ചർച്ചയിൽ പി.വി ശ്രീധരൻ മാസ്റ്റർ, കെ.ബാലകൃഷ്ണൻ, ഒ.എം മധുസൂദനൻ മാസ്റ്റർ, കെ.പി ചന്ദ്രൻ മാസ്റ്റർ, കെ.വി യശോദ ടീച്ചർ, പി.കെ ഗോപാലകൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ഗ്രന്ഥകാരൻ ഭാർഗവൻ പറശ്ശിനിക്കടവിൻ്റെ മറുമൊഴിയിൽ പിന്നിട്ട എഴുത്തുവഴികൾ വായനക്കാരുമായി പങ്കിട്ടു.കെ.കെ ഭാസ്കരൻ (പ്രസി.സി.ആർ.സി) അധ്യക്ഷനായ ചടങ്ങിൽ പി.കെ പ്രഭാകരൻ (സെക്ര. സി.ആർ.സി) സ്വാഗതവും, വായനാ വേദി കൺവീനർ പി.ദിലീപ് കുമാർ നന്ദിയും പറഞ്ഞു.


Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.