ഈ ചേർത്തു നിർത്തലാണ് നാടിനാവശ്യം: മേയർ

 ഈ ചേർത്തു നിർത്തലാണ് നാടിനാവശ്യം: മേയർ



കണ്ണൂർ സിറ്റി: കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രചോദനമേകുന്നതാണ് ഈ ചേർത്തുനിർത്തലുകൾ എന്ന് മേയർ അഡ്വ. ടി ഒ മോഹനൻ. കണ്ണൂർ സിറ്റിയിലെ സ്നേഹസല്ലാപം കൂട്ടായ്മ അവതരിപ്പിച്ച 'സ്നേഹാദരവും സമ്മാനദാനവും' പരിപാടി ഉദ്ഘാടനം ചെയ്ത് 


ബ്രിട്ടീഷ് സർക്കാറിന്റെ ഡയാന രാജകുമാരിയുടെ സ്മരണാർത്ഥം സാമാഹിക പ്രവർത്തനത്തിന് നല്കുന്ന അവാർഡ് ജേതാവ് സന അഷറഫിനെ ആദരിക്കുകയും ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം


 സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പത്ത് വ്യക്തിത്വങ്ങളെയും


 എസ് എസ് എൽ സി, പ്ലസ് ടു വിജയികളെയും


 മർഹൂം എ ആസാദ് നഗറിൽ എന്ന നാമകരണം ചെയ്ത മുസ്ലിം ജമാത്ത് ഹാളിൽ നടന്ന ചടങ്ങിൽ വെച്ച് ആദരിച്ചു.


റോട്ടറി ക്ലബ്ബ് ഓഫ് തിരുവനന്തപുരം റോയൽസിന്റെ മികച്ച മേയർക്കുള്ള അവാർഡിന് അർഹനായ ടി ഒ മോഹനന് കൂട്ടായ്മയുടെ സ്നേഹാദരവ് നല്കുകയും ചെയ്തു


 കൂട്ടായ്മയിൽ നടന്ന വിവിധയിനം മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും നടന്നു. 


കൂട്ടായ്മയുടെ സിസി മെമ്പർ പി വി അബ്ദുർറഹ്മാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സിറ്റി ജുമാമസ്ജിദ് ഖത്തീബ് അബ്ദുൾ നാസർ മൗലവി മുഖ്യ പ്രഭാഷണത്തിലൂടെ വിദ്വേഷത്തിൻ്റെ പാതയിലേക്കു സഞ്ചരിച്ചു കൊണ്ടിരിക്കുന്ന സോഷ്യൽ മീഡിയ കൂട്ടായ്മകളിൽ നിന്നും മാറി തികച്ചും വ്യത്യസ്തമായ രീതിയിൽ ചേർത്തു നിർത്തുന്ന സ്നേഹസല്ലാപം പോലെയുള്ള നന്മ നിറഞ്ഞ കൂട്ടായ്മകൾ ഇവിടെ വളർന്നു വരേണ്ടതുണ്ട് എന്ന് അഭിപ്രായപ്പെട്ടു.


 കൂട്ടായ്മയുടെ ചീഫ് അഡ്മിൻമാരായ അബു അൽമാസ്, ഷബീർ എം സി, മുഹമ്മദ് റയീസ് എന്നിവർ നേതൃത്വം നല്കി,


പോഗ്രാം ചെയർമാൻ റഫീഖ് കളത്തിൽ സ്വാഗതവും പ്രോഗ്രാം കൺവീനർ എം സി അബ്ദുൽ ഖല്ലാക്ക് നന്ദിയും പറഞ്ഞു


ഡോ. പി വി അബ്ദുൾ അസീസ്, കെ സി അബൂബക്കർ (കുഞ്ഞിക്കൽഫ), അഷറഫ് ബംഗാളി മുഹല്ല, ജമാൽ കണ്ണൂർ സിറ്റി, ജമീഷ പി കെ, ടി മുസ്തഫ, ഹുസൈൻ കുഞ്ഞി, അബ്ദുൽ മജീദ്, മുഹമ്മദ് റയീസ് പി കെ, ഷംസു മാടപ്പുര എന്നിവരാണ് സ്നേഹാദരവ് ഏറ്റുവാങ്ങിയത്.


 അണ്ടത്തോട് സ്വദേശി ഫിദൽ സ്വന്തം കൈപ്പടയിൽ തയ്യാറാക്കിയ ചിത്രം ചടങ്ങിൽ വെച്ച് മേയർക്കു സമ്മാനിച്ചു.


 കുശലസല്ലാപം, പാട്ട്സല്ലാപം തുടങ്ങിയ വിവിധ വിനോദ പരിപാടികളും അരങ്ങേറി.


 നൗഷാദ് എ ടി, കെ, മർവാൻ റിയാസ്, റസൽ, ഷബീർ കുരിക്കളകത്ത്, വിഹശ്ഹാശ് മാസ്റ്റർ, സക് ലൂൻ മുഹമ്മദ് മുനീർ, ഫഹദ് തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു.


 നന്മയ്ക്കായ് ഒരുമിക്കാം; നന്മയിലേക്ക് അണിചേരാം എന്നതാണ് കൂട്ടായ്മയുടെ പ്രഖ്യാപിത നയം.



Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം