കുറുമാത്തൂർ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു; മുയ്യം യൂണിറ്റ് ജേതാക്കൾ



പൊക്കുണ്ട്. എസ് എസ് എഫ് ഇരുപത്തൊമ്പതാമത് കുറുമാത്തൂർ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു.

ശനിയാഴ്ച വൈകുന്നേരം നടന്ന ഉദ്ഘാടന സമ്മേളനത്തിൽ പ്രശസ്ത സാഹിത്യകാരൻ സതീശൻ മൊറായി ഉദ്ഘാടനവും എസ് എസ് എഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ശുക്കൂർ സഖാഫി സന്ദേശ പ്രഭാഷണവും നടത്തി. രണ്ട് ദിവസങ്ങളിലായി പൊക്കുണ്ട് ഹബീബ് അൻസബ് സ്ക്വയറിൽ വെച്ച് നടന്ന കലാ മത്സരങ്ങളിൽ പതിമൂന്ന് യൂണിറ്റുകളെ മറികടന്ന് മുയ്യം യൂണിറ്റ് കലാ കിരീടം നേടി. ബൂസ്വീരി ഗാർഡൻ യൂണിറ്റ് , കൂനം യൂണിറ്റ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഞായറാഴ്ച വൈകീട്ട് നടന്ന സമാപന സമ്മേളനം എസ് എം എ ജില്ലാ സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി ഉദ്ഘാടനം ചെയ്തു. ജേതാക്കൾക്കുള്ള കലാകിരീടം സയ്യിദ് ആറ്റക്കോയ തങ്ങൾ അടിപ്പാലം കൈമാറി. എസ് എസ് എഫ് തളിപ്പറമ്പ ഡിവിഷൻ പ്രസിഡൻറ് ഒ സി അഷ്കർ സഖാഫി അനുമോദന പ്രഭാഷണം നടത്തി. സയ്യിദ് പൂക്കോയ തങ്ങൾ കരിമ്പം,അബ്ദുസ്സമദ് അമാനി പട്ടുവം,അബൂ ത്വാഹിർ സുറൈജി, അസ്‌അദ് അലി നൂറാനി, സിനാൻ നൂറാനി, എന്നിവർ സംസാരിച്ചു. സഫ്‌വാൻ സുഹ് രി സ്വാഗതവും അബ്ദുൽ ബാരി നന്ദിയും പറഞ്ഞു.2023 ലെ സെക്ടർ സാഹിത്യോത്സവിന് മഴൂർ വേദിയാകും.


Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം