മുയ്യത്തെ ഗ്രാമിക സ്വാശ്രയ സംഘം ഇനി നെൽകൃഷിയിലേക്കും



നേന്ത്രവാഴ, ചേന തുടങ്ങിയ കാർഷിക മേഖലയിലെ വിജയത്തിന് ശേഷം മുയ്യത്തെ ഗ്രാമിക സ്വാശ്രയ സംഘം നെൽകൃഷിയിലും ഒരു കൈ നോക്കാൻ ഒരുങ്ങുന്നു. സർക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായിട്ടാണ് മുയ്യം വയലിൽ രണ്ടേക്കറോളം വരുന്ന സ്ഥലത്ത് കൃഷി ഇറക്കിയത്. കേരളത്തിലെ കാർഷികമേഖലയിലും അന്യ സംസ്ഥാന തൊഴിലാളികൾ കയ്യടക്കുകയും സമീപത്തുള്ള വയലുകളിൽപോലും തമിഴ്‌നാട്ടിൽ നിന്നുള്ള 

ആളുകൾ നാട്ടിപ്പണിയെടുക്കുകയും ചെയ്യുമ്പോൾ തങ്ങളുടെ പ്രദേശത്തുള്ള യുവജനങ്ങൾക്ക് മാതൃകയായിക്കൊണ്ട് അംഗങ്ങൾ തന്നെയാണ് ഞാറ് പറിക്കുന്നതും നടുന്നതുമെല്ലാം. മുൻസർക്കാരിന്റെ കാലത്തെ സുഭിക്ഷം പദ്ധതിയും സംഘം ഏറ്റെടുത്തു വാഴ, ചേന തുടങ്ങിയ കൃഷികളും വിജയിപ്പിച്ചിട്ടുണ്ട്. മുയ്യം വയലിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീമതി പ്രസന്ന ടീച്ചറുടെ അധ്യക്ഷതയിൽ കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശ്രീ രാജീവൻ പാച്ചേനി നിർവഹിച്ചു. മുയ്യത്തെ പാടശേഖര സമിതിയുടെയും കുറുമാത്തൂർ കൃഷിഭവന്റെയും പിന്തുണ സംഘത്തിനുണ്ട്. 

ടി വി മോഹനൻ,  

രാജീവൻ എം എം, അനിൽ പി. 

കെ കൃഷ്ണൻ, സുനിൽകുമാർ, പി സുഭാഷ്, സി രമേശൻ പി വിനോദ് എന്നിവർ കൃഷിക് നേതൃത്വം നൽകുന്നത്

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.