കൂനം എ.എൽ പി സ്കൂളിൽ ചാന്ദ്രദിനം ആഘോഷിച്ചു





കൂനം: കൂനം എ.എൽ പി സ്കൂളിൽ ചാന്ദ്രദിനം ആഘോഷിച്ചു.മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയതിൻ്റെ അമ്പത്തിമൂന്നാം വാർഷികാഘോഷമാണ് ജുലായ് 21 വ്യാഴാഴ്ച നടന്നത്. കുട്ടികൾ ആദ്യ ചാന്ദ്രയാത്രികരുടെ വേഷം ധരിച്ചു കൊണ്ട് മറ്റ് വിദ്യാർഥികളുമായി അഭിമുഖത്തിൽ ഏർപ്പെട്ടു . അപ്പോളോ 11 വാഹനത്തിൻ്റെ മാതൃക നിർമിച്ചു കൊണ്ട് കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ വിദ്യാലയത്തിലെ അധ്യാപകരായ ഷീബ.ടി, പ്രീത.പി, സുകന്യ .പി, വിജില, ആഷിഖ് ബഷീർ. എം എന്നിവർ ചാന്ദ്രദിനാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.പ്രധാനാധ്യാപിക പി.വി. ജയന്തി ചാന്ദ്രദിനത്തിൻ്റെ പ്രാധാന്യം വിശദീകരിച്ചു കൊണ്ട് കുട്ടികളുമായി സംസാരിച്ചു. ഡോക്യുമെൻ്ററി പ്രദർശനം, കുട്ടികളുടെ കവിതാലാപനം എന്നിവ ഇതോടനുബന്ധിച്ച് നടന്നു.



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.