മരുതിയോടൻ കോട്ടം പാലം
ഉദ്ഘാടനം ചെയ്തു



ചെങ്ങളായി:മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ മാതൃകാ പ്രവൃത്തികളിലൊന്നായാണ് ചുഴലി പടിഞ്ഞാറേ മൂലയിലെ മരുതിയോടൻ കോട്ടം പാലത്തിൻ്റെ നിർമ്മാണം പൂർത്തീകരിച്ചത്..ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ പടിഞ്ഞാറേ മൂല എന്ന സ്ഥലത്ത് ഒരു തോടിന് ഇരുവശങ്ങളിലായി താമസിക്കുന്ന ജനങ്ങൾക്ക് ഇരു ഭാഗങ്ങലേക്കും സുഗമമായി യാത്ര ചെയ്യണമെങ്കിൽ രണ്ട് ഭാഗങ്ങളിലായി നിലവിലുള്ള റോഡുകളെ ബന്ധിപ്പിക്കുന്ന വിധം ഒരു പാലം അനിവാര്യമായിരുന്നു. മഴക്കാലത്ത് തോട്ടിൽ വെള്ളം ഉയരുമ്പോൾ ഗതാഗതവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രശ്നങ്ങൾ സ്ഥലവാസികൾക്ക് അഭിമുഖീകരിക്കേണ്ടി വന്നിരുന്നു.. ഈ സാഹചര്യത്തിലാണ് പാലത്തിൻ്റെ നിർമ്മാണം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയത്. 318565 രൂപയുടെ എസ്റ്റിമേറ്റാണ് പ്രവൃത്തിക്ക് വേണ്ടി തയാറാക്കിയത്.പ്രദേശത്തെ ജനങ്ങളുടെ സഹകരണവും ഉറപ്പുവരുത്തുന്നതിന് ഗ്രാമപഞ്ചായത്ത് മുൻകൈ എടുത്തു.പാലത്തിൻ്റെ ഉദ്ഘാടനം ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.പി.മോഹനൻ നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് കെ.എം. ശോഭന ചടങ്ങിൽ അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ .കെ.രാജേഷ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ..പി.അബൂബക്കർ, കെ.രാജീവൻ, അസി.സെക്രട്ടറി എസ്. സ്മിത, എം.ജി.എൻ.ആർ.ഇ.ജി.എസ് അസി.എഞ്ചിനീയർ നിവേദ്, നികേഷ്, കെ.നാരായണൻ, വി.വി.ലക്ഷ്മണൻ, വി വി.സത്യഭാമ, കെ.പി.നസീറ. എന്നിവർ സംസാരിച്ചു

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം