ആക്ഷൻ ഹീറോ ബിജുവിൽ വില്ലൻ വേഷം ചെയ്ത നടൻ മരിച്ച നിലയിൽ



ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിൽ വില്ലൻ വേഷം ചെയ്ത എൻ.ഡി പ്രസാദ് എന്ന നടനെ മരിച്ച നിലയിൽ കണ്ടെത്തി. കളമശേരി സ്വദേശിയായ പ്രസാദിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽകണ്ടെത്തുകയായിരുന്നു.

ഞായറാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. കുടുംബപ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.

ആക്ഷൻ ഹീറോ ബിജുവിന് പുറമെ ഇബ, കർമാനി എന്നീ സിനിമകളിലും പ്രസാദ് വേഷമിട്ടിട്ടുണ്ട്. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത് നിവിൻ പോളി കേന്ദ്ര കഥാപാത്രത്തിലെത്തിയ ആക്ഷൻ ഹീറോ ബിജുവിലൂടെയാണ് പ്രസാദ് ശ്രദ്ധിക്കപ്പെട്ടത്.


Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം