കയർ ഭൂവസ്ത്ര ഭംഗിയിൽ പെരിന്തലേരി- കല്ലങ്കൈ തോട്

 കയർ ഭൂവസ്ത്ര ഭംഗിയിൽ

പെരിന്തലേരി- കല്ലങ്കൈ തോട്






ചെങ്ങളായി: ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ 14, 15 വാർഡുകളിലൂടെ കടന്നു പോവുന്ന പെരിന്തലേരി-കല്ലങ്കൈ തോട്, ചെളിയും ചരലും നിറഞ്ഞ്, കർഷകർക്ക് ദുരിതമേകി ഗതി മാറി ഒഴുകുന്ന സ്ഥിതിയിലായിരുന്നു. പെരിന്തലേരി പാടശേഖര സമിതിയുടെ പരിധിയിൽ വരുന്ന 17 ഏക്കറോളം നെൽകൃഷി ചെയ്തിരുന്ന പാടങ്ങളിൽ കൃഷിയിറക്കാൻ പറ്റാത്ത സ്ഥിതിയുണ്ടായിരുന്നു. തോടിൽ വെള്ളം നിറയുമ്പോൾ, കരകവിഞ്ഞ് ഇരുവശങ്ങളിലുമുള്ള പാടങ്ങളിലേക്ക് അനിയന്ത്രിതമായി വെള്ളമൊഴുകി വിള നശിക്കുന്നതിൽ കർഷകർ വലിയ പ്രയാസത്തിലായിരുന്നു. കൃഷിക്കാർ നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിൽ ഗ്രാമ പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിക്കുകയും പ്രശ്ന പരിഹാരത്തിന് അടിയന്തര നടപടികൾ സ്വീകരിക്കുകയും ചെയ്തു.2021-2022 വാർഷിക പദ്ധതിയിൽ, തോടിൽ അടിഞ്ഞു കൂടിയ ചരലും മാലിന്യങ്ങളും നീക്കം ചെയ്ത് ആഴം കൂട്ടുവാൻ 150000 രൂപ വകയിരുത്തി അസി.എഞ്ചിനീയർ നിർവ്വഹണ ഉദ്യോഗസ്ഥനായി പ്രവൃത്തി നടത്തി.അതിന് ശേഷമാണ്, മഹാത്മാഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സാധ്യത പ്രയോജനപ്പെടുത്തിയത്.750 മീറ്റർ നീളത്തിൽ കയർ ഭൂവസ്ത്രം ഉപയോഗിച്ച് തോടിൻ്റെ അരികു ഭിത്തികൾ സംരക്ഷിക്കാൻ 220500 രൂപയുടെ കയർ ഭൂവസ്ത്രം ഉൾപ്പെടെ 486647 രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി.കയർ ഭൂവസ്ത്രം മുളയാണികൾ ഉപയോഗിച്ച് ഉറപ്പിച്ചു നിർത്തും. പിന്നീട്, ഭൂ വസ്ത്രത്തിന് മീതെ പുൽച്ചെടികൾ വെച്ചുപിടിപ്പിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.പി.മോഹനൻ, സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ എ.ജനാർദ്ദനൻ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.കെ.രാജേഷ്, വാർഡ് അംഗങ്ങളായ മൂസാൻ കുട്ടി തേർളായി, പി.സുരേഖ, അസി.സെക്രട്ടറി എസ്. സ്മിത, എം ജി എൻ ആർ ഇ ജി.എസ് അസി.എഞ്ചിനീയർ നിവേദ് എന്നിവർ സ്ഥലം സന്ദർശിച്ച് പ്രവൃത്തി വിലയിരുത്തി

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.