തെങ്ങിൽ കുടുങ്ങിയ സഹപ്രവർത്തകനെ രക്ഷിച്ച ചന്ദ്രന് അനുമോദനം




കള്ള് ചെത്തുന്നതിനിടെ തെങ്ങിൻ മുകളിൽ കുഴഞ്ഞ് വീണ സഹപ്രവർത്തകനെ രണ്ട് മണിക്കൂർ നേരം അവിടെ കെട്ടിയിട്ട് രക്ഷിച്ചയാൾക്ക് അനുമോദന പ്രവാഹം.


മയ്യിൽ ചെറുപഴശ്ശിയിലെ ഷിബു കാമ്പ്രത്തിനെയാണ് മുപ്പത് അടി ഉയരമുള്ള തെങ്ങിൽ കയറി മുല്ലക്കൊടി കുറ്റിച്ചിറയിലെ പി.വി ചന്ദ്രൻ സമയോചിതമായി രക്ഷിച്ചത്.


നണിയൂർ നമ്പ്രത്ത തെങ്ങിൻ തോപ്പിലാണ് ജോലിക്കിടെ ഷിബു തളർന്ന് വീണത്. തെങ്ങിൻ മുകളിൽ നിന്ന് ഇറങ്ങാൻ

ആവില്ലെന്ന് അറിയിച്ച് ഒച്ച വെക്കുക ആയിരുന്നു. ഉടൻ അതുവഴി പോകുകയായിരുന്ന ചന്ദ്രൻ കയറുമായി തെങ്ങിൽ കയറി ഷിബുവിനെ തെങ്ങുമായി ചേർത്ത് കെട്ടിയിട്ടാണ് രക്ഷപ്പെടുത്തിയത്.


തെങ്ങിൻ മുകളിൽ രണ്ട് മണിക്കൂറോളം താങ്ങി നിർത്തുകയും ചെയ്തു. പിന്നീട് സഹായത്തിനായി പൊയ്യൂരിലെ ചെത്ത് പി.വി സുരേഷും തെങ്ങിൽ കയറി ഷിബുവിനെ ചേർത്തു പിടിച്ചു.


തളിപ്പറമ്പിൽ നിന്ന് അഗ്നിരക്ഷാ സേനയെത്തി വല കെട്ടിയാണ് ഷിബുവിനെ താഴെയിറക്കി ആശുപത്രിയിൽ എത്തിച്ചത്. ചന്ദ്രനെ സി.പി.എം കുറ്റിച്ചിറ ബ്രാഞ്ച് കമ്മിറ്റി അനുമോദിച്ചു.



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..