ഫുൾടിക്കറ്റ്മുറിക്കണം', ഏഴാംക്ലാസുകാരനെ കെഎസ്ആർടിസിയിൽ നിന്ന് ഇറക്കിവിട്ടു; പരാതിയുമായി അച്ഛൻ



കണ്ണൂർ: ഏഴാംക്ലാസിൽ പഠിക്കുന്നമകനെകെഎസ്ആർടിസി ബസിൽനിന്ന് ഇറക്കിവിട്ടതിനെതിരേ പരാതിയുമായി പിതാവ് രം​ഗത്ത്. കുട്ടിക്ക്ഫുൾടിക്കറ്റ് മുറിക്കണമെന്നുംപിലാത്തറയിൽ സ്റ്റോപ്പില്ലെന്നും പറഞ്ഞ് റോഡിൽ ഇറക്കിവിട്ടുവെന്നാണ് പരാതി. സംഭവത്തിൽ രൂക്ഷവിമർശനവുമായി കുട്ടിയുടെ അച്ഛനും അധ്യാപകനുമായപിലാത്തറയിലെ പി രമേശൻ ഫേയ്സ്ബുക്കിലുംകുറിപ്പെഴുതി. 

"കെഎസ്ആർടിസിക്കാർ ഇപ്പോൾ രോഗികളായ യാത്രക്കാരെയും പെട്ടെന്ന് ബസിൽവച്ച്മരണത്തിന്റെ പിടിയിലകപ്പെടുന്നവരെയൊക്കെ ആശുപത്രിയിൽ എത്തിച്ച വാർത്തകൾ വായിച്ചിട്ടുണ്ട്. എന്നാൽ പ്രൈമറിക്കാരനായ ഒരു കുട്ടിയെ ഫുൾ ടിക്കറ്റ് മുറിക്കണമെന്ന് പറഞ്ഞ് റോഡിൽ,സ്‌റ്റോപ്പിലല്ലാതെ ഇറക്കി വിട്ടത് കേട്ടിട്ടുണ്ടോ. എന്റെ മകനെ ധർമ്മശാലയിൽ നിന്ന്പിലാത്തറയിലേക്കുള്ള യാത്രയിലാണ് റോഡിലെവിടെയോ ഒരു കെഎസ്ആർടിസി കണ്ടക്ടർ ഇറക്കിവിട്ടത്. കയ്യിൽ30രൂപയുണ്ടായിരുന്നു.ഫുൾടിക്കറ്റ്എടുക്കണം എന്ന് പറഞ്ഞാണ് ഇങ്ങനെകുട്ടിയെവഴിയിലിറക്കിയത്. ഇങ്ങനെയുള്ള കണ്ടക്ടർമാരെ കൂടി കെഎസ്ആർടിസി അനുമോദിക്കണം",എന്നാണ് രമേശൻ ഫേയ്സ് ബുക്കിൽകുറിച്ചിരിക്കുന്നത്. 


മാങ്ങാട്ടുപറമ്പ് കേന്ദ്രീയ വിദ്യാലയത്തിലെ ഏഴാംക്ലാസ് വിദ്യാർഥി യായഎംനിരഞ്ജനെയാണ് കെഎസ്ആർടിസി ബസിൽനിന്ന്റോഡിലെവിടെയോ ഇറക്കിവിട്ടത്. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് ധർമശാലയിൽനിന്ന് കയറിയകുട്ടിപിലാത്തറയിലാണ് ഇറങ്ങേണ്ടത്. രാവിലെ നൽകിയിരുന്ന 70 രൂപയിൽ കുട്ടിയുടെ കൈയിൽ 30 രൂപ ബാക്കിയുണ്ടായിരുന്നു. കെഎസ്ആർടിസിയിൽ ചിലർ പകുതി ടിക്കറ്റാണ് എടുക്കാറ്. ഫുൾടിക്കറ്റ് എടുക്കണമെന്നും പിലാത്തറയിൽസ്റ്റോപ്പില്ലെന്നും പറഞ്ഞാണ് മകനെ ഇറക്കിവിട്ടതെന്ന് രമേശൻ പറഞ്ഞു.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം