മുഴപ്പിലങ്ങാട് ബീച്ചിലേക്ക് വാഹനപ്രവേശം നിർത്തി





മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിലേക്ക് വാഹനപ്രവേശം നിർത്തി. ശക്തമായ മഴയെത്തുടർന്ന് കടലേറ്റവും ബീച്ചിൽ മണൽ തിട്ടകൾ രൂപപ്പെടുകയും ചെയ്തതിനെത്തുടർന്ന്‌ ഞായറാഴ്ച രാവിലെ മുന്ന്‌ കവാടങ്ങളും അടച്ചു. 


മണൽതിട്ടകൾ കാരണം ഡ്രൈവിങ് അസാധ്യമായി. ഞായറാഴ്ച ഒട്ടേറെപ്പേർ വാഹനങ്ങളുമായി എത്തിയെങ്കിലും ബീച്ചിലേക്ക് കയറാനായില്ല. റോഡരികിലും മറ്റും വാഹനങ്ങൾ നിർത്തിയിട്ടതോടെ ഗതാഗതക്കുരുക്കും രൂക്ഷമായി. 


മുൻകൂട്ടി വിവരം നൽകാതെയാണ് ബീച്ചിലേക്കുള്ള വാഹനപ്രവേശനം നിർത്തിയതെന്ന് പരാതിയുണ്ട്‌.



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.