വിനാശ സിൽവർ ലൈൻ പദ്ധതിയുടെ ഡി.പി.ആർ കത്തിച്ചു പ്രതിഷേധിച്ചു.




വിനാശകരമായ സിൽവർ ലൈൻ പദ്ധതിയുടെ വിശദ പദ്ധതി രേഖ അവതരിപ്പിച്ചതിന്റെ രണ്ടാം വാർഷിക ദിനത്തോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കപ്പെട്ട പ്രതിഷേധ ദിനത്തിന്റെ ഭാഗമായി കണ്ണൂരിൽ ഡി.പി.ആർ കത്തിച്ചു പ്രതിഷേധിച്ചു. കെ.റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ പരിപാടി രക്ഷാധികാരി പി പി.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 

പദ്ധതിക്ക് തത്വത്തിലുള്ള അംഗീകാരം പിൻവലിക്കുക, സിൽവർ ലൈൻ പദ്ധതി ഡി പി ആർ റദ്ദാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.

സിൽവർ ലൈൻ പദ്ധതി സമ്പൂർണമായി പിൻവലിച്ച് സർക്കാർ ഉത്തരവിടുക, സമരക്കാർക്കെതിരെയെടുത്ത കേസുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജൂൺ 22 ന് നടക്കുന്ന കലക്ട്രേറ്റ് മാർച്ച് വിജയിപ്പിക്കാനും യോഗം ആവശ്യപ്പെട്ടു.

 ജനകീയ സമിതി ജില്ലാ ചെയർമാൻ എപി ബദറുദ്ദീൻ അധ്യക്ഷനായി. ജില്ലാ കൺവീനർ അഡ്വ.പി.സി വിവേക് സ്വാഗതം പറഞ്ഞു. രാജേഷ് പാലങ്ങാട്ട്, അനൂപ് ജോൺ , സി.ഇംതിയാസ്, എം. ഷെഫീക്ക്, കെ.സി സുഷമ, ദേവദാസ് തളാപ്പ്, വി.എൻ അഷ്റഫ്, മേരി എബ്രഹാം,എ. രാമകൃഷണൻ എന്നിവർ പ്രസംഗിച്ചു.


Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.