പാലുകാച്ചിമല ഇക്കോ ടൂറിസം പദ്ധതി: ട്രക്കിംഗിന് ആവേശ തുടക്കം

 പാലുകാച്ചിമല ഇക്കോ ടൂറിസം പദ്ധതി: ട്രക്കിംഗിന് ആവേശ തുടക്കം








സമുദ്രനിരപ്പിൽ നിന്ന് 2347 അടി ഉയരത്തിൽ കൊട്ടിയൂർ, കേളകം പഞ്ചായത്തുകളിലായി പരന്നു കിടക്കുന്ന പാലുകാച്ചിമലയിൽ ഇക്കോ ടൂറിസം പദ്ധതിയുടെ ആദ്യഘട്ടമായ ട്രക്കിംഗിന് ആവേശകരമായ തുടക്കമായി. പ്രകൃതി ദൃശ്യവിരുന്നൊരുക്കിയ പശ്ചിമഘട്ട മലനിരകളുടെ പ്രകൃതിഭംഗി ആസ്വദിക്കാൻ ഒഴുകിയെത്തിയത് നൂറ് കണക്കിന് വിനോദ സഞ്ചാരികൾ. 


കേളകം, കൊട്ടിയൂർ പഞ്ചായത്തുകൾ വനം വകുപ്പുമായി ചേർന്ന് സംയുക്തമായാണ് പാലുകാച്ചി ഇക്കോടൂറിസം പദ്ധതി നടപ്പാക്കുന്നത്. വിനോദസഞ്ചാരികളുടെ സ്വപ്ന സാഫല്യമായി പാലുകാച്ചിമല ട്രക്കിങ് ബേസ് ക്യാമ്പായ സെയ്ന്റ് തോമസ് മൗണ്ടിൽ കണ്ണൂർ ഡി.എഫ്.ഒ. പി കാർത്തിക് ഉദ്ഘാടനം ചെയ്തു.


 കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം അധ്യക്ഷത വഹിച്ചു. കേളകം പഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ്, ജില്ല പഞ്ചായത്ത് അംഗം ജൂബിലി ചാക്കോ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ എൻ സുനീന്ദ്രൻ, മൈഥിലി രമണൻ, കൊട്ടിയൂർ ഫോറസ്റ്റ് റേഞ്ച് ഓഫീസർ സുധീർ നാരോത്ത്, ശാന്തിഗിരി പള്ളി വികാരി ഫാ.സന്തോഷ് ഒറവാറന്തറ, എം പി ബാലൻ, പാലുകാച്ചി വന സംരക്ഷണ സമിതി പ്രസിഡൻറ് ജോർജ് കുപ്പക്കാട്ട്, മണത്തണ സെക്ഷൻ ഫോറസ്റ്റർ സി കെ മഹേഷ് തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്തംഗം സജീവൻ പാലുമ്മി, പഞ്ചായത്ത് സിക്രട്ടറിമാരായ പി കെ വിനോദ്, കെ കെ സത്യൻ തുടങ്ങിയവർ പങ്കെടുത്തു. 


ഉദ്ഘാടനത്തിനു ശേഷം പാലുകാച്ചിമല കയറി മണിക്കൂറോളം അവിടെ ചെലവഴിച്ച ട്രക്കിങ് സംഘം ഉച്ചക്ക് ശേഷം മലയിറങ്ങി

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.