വളര്‍ത്തു നായയില്‍ നിന്നും പേ വിഷബാധ, ഒരു മരണം കൂടി




വളര്‍ത്തു നായയില്‍ നിന്നും പേ വിഷബാധയേറ്റ് തൃശൂരിലും മരണം. പെരിഞ്ഞനം കോവിലകം സ്വദേശി പതുക്കാട്ടില്‍ ഉണ്ണികൃഷ്ണന്‍ (60) ആണ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. മൂന്ന് മാസം മുന്‍പാണ് ഇദ്ദേഹത്തിന് നായയുടെ കടിയേറ്റത്. ഏതാനും ദിവസം മുന്‍പ് അസ്വസ്ഥത തോന്നിയതോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പരിശോധനയില്‍ പേ വിഷബാധ സ്ഥിരീകരിക്കുകയായിരുന്നു.


പേ വിഷബാധയേറ്റ് ശ്രീലക്ഷ്മി എന്ന യുവതിയുടെ മരണത്തിന് പിന്നാലെയാണ് സംസ്ഥാനത്ത് രണ്ടാമത്തെ സംഭവവും റിപ്പോര്‍ട്ട് ചെയ്യുന്നത്. മെയ് 30 നായിരുന്നു പാലക്കാട് സ്വദേശിയായ ശ്രീലക്ഷ്മിയെ അയല്‍വീട്ടിലെ വളര്‍ത്തുനായ കടിച്ചത്. ഉടന്‍ ചികിത്സ തേടുകയും ആരോഗ്യവകുപ്പ് നിര്‍ദേശിച്ച എല്ലാ വാക്‌സിനുകളും സ്വീകരിക്കകയും ചെയ്തു. എന്നാല്‍ രണ്ട് ദിവസം മുമ്പ് പേ വിഷബാധയുടെ ലക്ഷണം കാണിച്ചുതുടങ്ങിയത്. ഇന്ന് രാവിലെയോടെ മരണം സംഭവിച്ചു.മകള്‍ക്ക് കൃത്യമായ ഇടവേളകളില്‍ വാക്‌സിന്‍ എടുത്തിരുന്നുവെന്നാണ് ശ്രീലക്ഷ്മിയുടെ പിതാവിന്റെ പ്രതികരണം. മെയ് 30, ജൂണ്‍ രണ്ട്, ജൂണ്‍ അഞ്ച്, ജൂണ്‍ 27 തിയ്യതികളില്‍ വാക്‌സിന്‍ എടുത്തിരുന്നുവെന്ന് പിതാവ് പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.