ജൈവവൈവിധ്യ പാർക്ക് ചെടി നടീൽ ഉദ്ഘാടനം

 ജൈവവൈവിധ്യ പാർക്ക് ചെടി നടീൽ ഉദ്ഘാടനം.


കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് - കുറുമാത്തൂർ ഗ്രാമ  പഞ്ചായത്ത് , സുസ്ഥിര പരിയാരം എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന  ജൈവവൈവിധ്യ പാർക്ക് നിർമ്മാണ പദ്ധതിയുടെ ഭാഗമായി കുറുമാത്തൂർ ഗവൺമെൻ്റ് ഐ.ടി.ഐ ൽ നിർമ്മിക്കുന്ന ജൈവവൈവിധ്യ പാർക്കിൽ   ചെടി നടീൽ ഉദ്ഘാടനം പരിസ്ഥിതി ദിനത്തോടനുബദ്ധിച്ച്  ജൂൺ 6 തിങ്കളാഴ്ച നടത്തപ്പെട്ടു . 



 ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ. പാച്ചേനി രാജീവൻ്റ അദ്ധ്യക്ഷതയിൽ  നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത് പ്രസിഡൻ്റ് ശ്രീമതി.വി.എം സീന വൃക്ഷതൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. കേരള ബയോഡൈവേർസിറ്റി ബോർഡ് മെമ്പർ ശ്രീ.കെ.വി ഗോവിന്ദൻ, വാർഡ് മെമ്പർ ശ്രീമതി പി.കെ പ്രേമലത,  സുസ്ഥിരയുടെ പ്രോജക്ട് കോ-ഓർഡിനേറ്റർ രഞ്ജിത്ത് . വി.വി, ഐ. ടി. ഐ സ്റ്റാഫ് മെമ്പേർസ് ട്രെയിനീ സ് തുടങ്ങിയവർപരിപാടിയിൽ സന്നിഹിതരായിരുന്നു.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം