സ്മാർട്ടായി....
ചെങ്ങളായി ഗ്രാമപഞ്ചായത്ത്



വസ്തു നികുതിയും ഗ്രാമ പഞ്ചായത്തിലെ വിവിധ സേവനങ്ങൾക്ക് നൽകേണ്ട തുകയും അടവാക്കാൻ ഇനി പൊതുജനങ്ങൾ പണവുമായി ഫ്രണ്ട് ഓഫീസിൽ എത്തണമെന്നില്ല. ചെങ്ങളായി ഗ്രാമപഞ്ചായത്ത് പുതിയ കാലഘട്ടത്തിലെ പണ വിനിമയ മാറ്റം ഉൾക്കൊണ്ട് സമ്പൂർണ്ണ ഡിജിറ്റൽ പേമെൻ്റ് സംവിധാനത്തിലേക്ക് ചുവടു വെയ്ക്കുന്നു. ഡിജിറ്റൽ പണമിടപാട് പ്രോൽസാഹിപ്പിക്കുന്നത് പൊതുജനങ്ങൾക്കും വളരെയധികം ഉപകാരപ്പെടുമെന്നാണ് ഗ്രാമപഞ്ചായത്ത് കരുതുന്നത്. ജില്ലയിൽ സമ്പൂർണ്ണ ഡിജിറ്റൽ പേമെൻ്റ് സംവിധാനം ഏർപ്പെടുത്തിയ ആദ്യ ഗ്രാമ പഞ്ചായത്തുകളിലൊന്നായി ചെങ്ങളായി ഗ്രാമപഞ്ചായത്ത്.ക്രെഡിറ്റ് -ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചും ക്യൂ.ആർ കോഡ് സേവനം പ്രയോജനപ്പെടുത്തിയും പൊതുജനങ്ങൾക്ക് പണമടയ്ക്കാം.യൂണിഫൈഡ് പേമെൻ്റ് ഇൻറർഫേസ് ഐ.ഡി ഉപയോഗിച്ച് മൊബൈൽ ഫോൺ വഴിയും പണമടയ്ക്കാം. പേമെൻ്റ് ട്രാൻസാക്ഷൻ്റെ വിശദ വിവരം അറിയിച്ചാൽ നികുതി ദായകർക്ക് ഗ്രാമപഞ്ചായത്തിൻ്റെ രശീതി കൈപ്പറ്റാവുന്നതുമാണ്.. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് ഡിജിറ്റൽ പേമെൻ്റ് സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്. ഡിജിറ്റൽ പേമെൻ്റ് സംവിധാനത്തിൻ്റെ ഉദ്ഘാടനം സ്വന്തം വീടിൻ്റെ ഈ വർഷത്തെ വസ്തു നികുതി അടച്ചു കൊണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.പി.മോഹനൻ നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് കെ.എം. ശോഭന ചടങ്ങിൽ അധ്യക്ഷത വഹിച്ചു.സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർമാൻമാരായ എ.ജനാർദ്ദനൻ, എം.എം.പ്രജോഷ്, പി.വി.രജിത, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.കെ.രാജേഷ്, എസ്.ബി.ഐ ശ്രീകണ്ഠാപുരം ശാഖാ മാനേജർ എൻ.ശരത്ത്, അസി.സെക്രട്ടറി, എസ്.സ്മിത എന്നിവർ സംസാരിച്ചു


ചെങ്ങളായി ഗ്രാമപഞ്ചായത്ത്- സമ്പൂർണ്ണ ഡിജിറ്റൽ പേമെൻ്റ് സംവിധാനത്തിൻ്റെ ഉദ്ഘാടനം വസ്തുനികുതി അടച്ചു കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.പി.മോഹനൻ നിർവ്വഹിച്ചു

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം