കുറുമാത്തൂരിലെ റിപ്പര്‍ അറസ്റ്റില്‍ 




തളിപ്പറമ്പ്: കുറുമാത്തൂര്‍ കീരിയാട്ട് റിപ്പര്‍ മോഡല്‍ ആക്രമം നടത്തിയ പ്രതി അറസ്റ്റില്‍.

ചുഴലി വളക്കെയിലെ മുക്കാടത്തി വീട്ടില്‍ എം.അബ്ദുള്‍ ജബ്ബാറിനെയാണ്(51) തളിപ്പറമ്പ് പോലീസ് തന്ത്രപരമായ നീക്കത്തിലൂടെ അറസ്റ്റ് ചെയ്തത്.

വീടുകളിലെത്ത് മരുന്ന് വില്‍പ്പന നടത്തുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇന്ന് പുലര്‍ച്ചയോടെ തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ എ.വി.ദിനിേശന്‍, എസ്.ഐ പി.സി.സഞ്ജയ്കുമാര്‍ എന്നിവര്‍ ചേര്‍ന്ന് അബ്ദുള്‍ ജബ്ബാറിനെ പിടികൂടിയത്.ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് കുറുമാത്തൂര്‍ കീരിയാട്ടെ തളിയന്‍വീട്ടില്‍ കാര്‍ത്യായനിയെ തലക്കടിച്ചുവീഴ്ത്തി മുന്നരപവന്‍ മാല കവര്‍ന്നത്.

ഇത് 83,000 രൂപക്ക് തളിപ്പറമ്പിലെ ഒരു സ്വര്‍ണക്കടയില്‍ വിറ്റതായി പ്രതി സമ്മതിച്ചു.

പരിക്കേറ്റ കുറുമാത്തൂര്‍ കീരിയാട്ടെ തളിയന്‍ വീട്ടില്‍ കാര്‍ത്യായനിയെ ഇന്നലെ വൈകുന്നേരത്തോടെ കണ്ണൂര്‍ എ.കെ.ജി.സഹകരണ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

തലയില്‍ 36 തുന്നലുകളിട്ട കാര്‍ത്യായനിയുടെ തലയോട്ടിയില്‍ നിന്നും രക്തസ്രാവം അനുഭവപ്പെട്ടതിനെതുടര്‍ന്നാണ് എ.കെ.ജിയിലേക്ക് മാറ്റിയത്. ഇവര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.