ചെങ്ങളായിൽ  അനധികൃത കെട്ടിട നിർമ്മാണത്തിനെതിരെ നടപടി





ചെങ്ങളായി:    

ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ എടക്കുളത്ത് അനധികൃതമായി നിർമ്മിച്ച കെട്ടിടങ്ങൾക്കെതിരെ നടപടി ആരംഭിച്ചു. കെട്ടിടങ്ങൾ അനധികൃതമായി നിർമ്മിക്കുക മാത്രമല്ല, വളരെ പരിമിതമായ സ്ഥലത്ത് ചില സ്ഥലം ഉടമകൾ

  ആവശ്യമായ കുടിവെള്ള സൗകര്യങ്ങളും ടോയ്ലറ്റ് സംവിധാനവും ഉറപ്പുവരുത്താതെ അതിഥി തൊഴിലാളികളെ കൂട്ടമായി താമസിപ്പിക്കുന്ന സാഹചര്യവുമുണ്ട്.ചെറിയ മുറിയിൽ പോലും പത്തോളം ആളുകളെ താമസിപ്പിച്ച് ആളൊന്നിന് 1000 രൂപ വരെ മാസ വാടക ഈടാക്കി വരുന്നതായി നാട്ടുകാർ പറയുന്നു. ശുചി മുറികളും ആവശ്യമായ ശുചിത്വ സംവിധാനങ്ങളും ഏർപ്പെടുത്താതെ ഇത്തരത്തിൽ അതിഥി തൊഴിലാളികളെ താമസിപ്പിക്കുന്നത് പ്രദേശത്ത് ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനും ഇടയാക്കും.എടക്കുളത്തെ അനധികൃത നിർമ്മാണ പ്രവൃത്തിയെ കുറിച്ച് പരാതി ലഭിച്ചപ്പോൾ ചെങ്ങളായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.കെ.രാജേഷിൻ്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തുകയായിരുന്നു. ഓവർസിയർ തോമസ്, വടകര, ക്ലാർക്ക് കെ. സിജിലേഷ് എന്നിവരും പരിശോധന ടീമിലുണ്ടായിരുന്നു. അനധികൃതമായി കെട്ടിട നിർമ്മാണം നടത്തി ഗ്രാമപഞ്ചായത്തിൽ വസ്തു നികുതിയൊന്നുമടക്കാതെ കെട്ടിടം വാടകയ്ക്ക് നൽകുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കും നിർമ്മിച്ച കെട്ടിടം അധികൃതമാക്കുകയോ പൊളിച്ചുകളയുകയോ ചെയ്യുന്നത് വരെ കേരള പഞ്ചായത്ത് രാജ് ആക്ടിലേയും അനുബന്ധ ചട്ടങ്ങളിലേയും വ്യവസ്ഥകൾ പ്രകാരം മൂന്നിരട്ടി വസ്തു നികുതി ചുമത്തുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും ശുചിത്വ സംബന്ധമായ വിഷയത്തിൽ ആരോഗ്യ വിഭാഗത്തിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തുടർ നിയമനടപടി സ്വീകരിക്കുമെന്നും ഗ്രാമ പഞ്ചായത്ത് പരിധിയിലെ അനധികൃത കെട്ടിടനിർമ്മാണങ്ങൾ റിപ്പോർട്ട് ചെയ്യുവാൻ വാർഡുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.കെ.രാജേഷ് അറിയിച്ചു

ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ എടക്കുളത്ത് ശുചിത്വ സൗകര്യങ്ങളൊരുക്കാതെ അതിഥി തൊഴിലാളികളെ താമസിപ്പിക്കുന്ന അനധികൃത കെട്ടിടം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.കെ.രാജേഷിൻ്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ പരിശോധിക്കുന്നു

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം